Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: അവന്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നു- ശുബ്മാന്‍ ഗില്ലിനെ പുകഴ്ത്തി ജഡേജ

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലൂടെ തന്റെ പ്രതിഭയെന്തെന്ന് ക്രിക്കറ്റ് ലോകത്തിന് കാട്ടിക്കൊടുക്കുകയാണ് ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുബ്മാന്‍ ഗില്‍. ഇന്ത്യയുടെ പ്രമുഖ ഓപ്പണര്‍മാര്‍ നിലവാരത്തിനൊത്ത് ഉയരാതെ വന്നതോടെയാണ് ഗില്ലിന് മുന്നില്‍ അവസരം തുറന്നത്. മെല്‍ബണില്‍ നടന്ന ബോക്‌സിങ് ഡേ ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലും തിളങ്ങിയതോടെ സിഡ്‌നി ടെസ്റ്റിലും ഗില്‍ തന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. ഓസീസ് ബൗളര്‍മാരുടെയടക്കം പ്രശംസ പിടിച്ചുപറ്റിയ ഗില്ലിനെ രവീന്ദ്ര ജഡേജയും അഭിനന്ദിച്ചിരിക്കുകയാണ്.

ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന താരമാണ് ശുബ്മാന്‍ ഗില്ലെന്നാണ് ജഡേജ അഭിപ്രായപ്പെട്ടത്. 'വളരെ സാങ്കേതിക മികവുള്ള ബാറ്റ്‌സ്മാനാണ് അവന്‍. ദീര്‍ഘ ഇന്നിങ്‌സുകള്‍ കളിക്കുന്നതിനായുള്ള മാനസിക നില അവനുണ്ട്. രോഹിതിനൊപ്പം 70 റണ്‍സ് ഓപ്പണിങ് കൂട്ടുകെട്ട് ഉണ്ടാക്കാന്‍ അവന് സാധിച്ചു. രണ്ടാം ഇന്നിങ്‌സിലും അവന്‍ തിളങ്ങുമെന്ന വലിയ പ്രതീക്ഷയാണ് ഇന്ത്യക്കുള്ളത്'-ജഡേജ പറഞ്ഞു.

jadeja-shubman

സിഡ്‌നിയില്‍ 101 പന്ത് നേരിട്ട് 8 ഫോറുള്‍പ്പെടെ 50 റണ്‍സാണ് ഗില്‍ നേടിയത്. പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ ഗ്രീനിന്റെ തകര്‍പ്പന്‍ ക്യാച്ചിലാണ് ഗില്‍ മടങ്ങിയത്. കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ ഏഷ്യക്ക് പുറത്തുള്ള ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ടാണ് രോഹിതും ഗില്ലും ചേര്‍ന്ന് സിഡ്‌നിയില്‍ നല്‍കിയത്. പേസ് ബൗളര്‍മാരെ ന്യൂ ബൗളില്‍ നന്നായി നേരിടാന്‍ ഗില്ലിന് സാധിക്കുന്നുണ്ട്.

ഓസ്‌ട്രേലിയയിലെ പ്രകടനത്തോടെ ഇംഗ്ലണ്ടിനെതിരായ വരാനിരിക്കുന്ന പരമ്പരയിലും ഗില്ലിന് അവസരം ലഭിക്കാന്‍ സാധ്യത ഏറെയാണ്. പൃത്ഥ്വി ഷാ ഫോം ഔട്ട് ആയതോടെയാണ് ഗില്ലിന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയത്. ആഭ്യന്തര മത്സരത്തിലടക്കം മികച്ച പ്രകടനം നടത്താന്‍ ഗില്ലിന് സാധിച്ചിട്ടുണ്ട്. പൃത്ഥ്വി ഷായുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് നേടിയപ്പോള്‍ പരമ്പരയിലെ ടോപ് സ്‌കോറര്‍ ഗില്ലായിരുന്നു. ഗില്ലിന്റെ പല ഷോട്ടുകളും വിരാട് കോലിയുമായാണ് ആരാധകര്‍ താരതമ്യപ്പെടുത്തുന്നത്.

സിഡ്‌നിയില്‍ കളി ഇന്ത്യക്ക് കൈവിട്ടുകൊണ്ടിരിക്കുകയാണ്. ഓസ്‌ട്രേലിയയുടെ 338 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 244 റണ്‍സിന് കൂടാരം കയറി. 94 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയ ഓസ്‌ട്രേലിയ മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റിന് 103 റണ്‍സെന്ന നിലയിലാണ്. നിലവില്‍ 197 റണ്‍സിന്റെ ലീഡ് ഓസീസിനുണ്ട്. അതിനാല്‍ത്തന്നെ ജയിക്കുക എന്നത് ഇന്ത്യക്ക് വലിയ വെല്ലുവിളി തന്നെയാണ്.

Story first published: Saturday, January 9, 2021, 15:15 [IST]
Other articles published on Jan 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+