IND vs AUS: പരമ്പര ഇന്ത്യ നേടിയാല്‍ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ജയമാകും- അക്തര്‍
ഗബ്ബ: ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടെസ്റ്റ് കിരീടം ആര് നേടുമെന്നത് ഗബ്ബയിലെ മത്സരഫലമാവും തീരുമാനിക്കുക. നാല് മത്സര പരമ്പരയിലെ മൂന്ന് മത്സരം അവസാനിക്കുമ്പോള്‍ ഇരു ടീമും 1-1 എന്ന നിലയിലാണ്. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ വിജയിച്ചു. ആവേശകരമായ സിഡ്‌നി ടെസ്റ്റ് സമനിലയില്‍ കലാശിച്ചതോടെയാണ് പരമ്പര വിജയിയെ തീരുമാനിക്കുന്ന നിര്‍ണ്ണായക മത്സരമായി നാലാം ടെസ്റ്റ് മാറിയത്.
ഗബ്ബയില്‍ 1988ന് ശേഷം ഓസ്‌ട്രേലിയ തോറ്റിട്ടില്ല. ഈ ചരിത്രം ഇന്ത്യക്ക് തിരുത്താനാവുമോയെന്ന് കാത്തിരുന്ന് കാണണം. ഇപ്പോഴിതാ ഇത്തവണത്തെ ബോര്‍ഗര്‍ ഗവാസ്‌കര്‍ ട്രോഫി ഇന്ത്യ നേടിയാല്‍ അത് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരമ്പര നേട്ടമായിരിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാക് ഇതിഹാസ പേസര്‍ ഷുഹൈബ് അക്തര്‍.
'ഇപ്പോള്‍ ഫൈനല്‍ ടെസ്റ്റിലേക്ക് കാര്യങ്ങളെത്തിയിരിക്കുകയാണ്. ഇന്ത്യ പരമ്പര നേടാന്‍ സാധ്യതയുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. നിരവധി പ്രശ്‌നങ്ങള്‍ ഇന്ത്യ നേരിടുന്നുണ്ട്. പ്രമുഖ താരങ്ങളുടെ പരിക്കാണ് പ്രധാന പ്രശ്‌നം. എന്നാല്‍ ഇന്ത്യയുടെ ബെഞ്ചിലെ താരങ്ങള്‍ പരമ്പര നേടിക്കൊടുക്കാന്‍ കഴിവുള്ളവരാണ്. പരമ്പര നേടാന്‍ അവസാന മത്സരത്തില്‍ ഏറ്റവും മികച്ച പ്രകടനം തന്നെ അവര്‍ കാഴ്ചവെക്കണം. ഇന്ത്യ ഇത്തവണ പരമ്പര നേടിയാല്‍ ടെസ്റ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ടെസ്റ്റ് പരമ്പര ജയമായിരിക്കും അത്'-അക്തര്‍ പറഞ്ഞു.

ഗബ്ബയിലെ കണക്ക് ഇന്ത്യക്ക് എതിരാണെങ്കിലും ഇന്ത്യക്ക് വലിയ വിജയ സാധ്യത തന്നെ ഇത്തവണ തന്നെയുണ്ട്. സിഡ്‌നിയിലെ സമനില നേട്ടം ഇന്ത്യക്ക് മാനസിക ആധിപത്യം നല്‍കും. കൂടാതെ ബാറ്റിങ് നിര മികച്ച ഫോമിലാണ്. രോഹിത് ശര്‍മ,ശുബ്മാന്‍ ഗില്‍,ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ,റിഷഭ് പന്ത് എന്നിവരുടെ ബാറ്റിങ് പ്രകടനമാണ് മത്സരത്തില്‍ നിര്‍ണ്ണായകമാവുക. നിലവില്‍ ഇവരെല്ലാവരും ഫോമിലാണ്.
ഹനുമ വിഹാരി,രവീന്ദ്ര ജഡേജ എന്നിവരുടെ പരിക്കാണ് ബാറ്റിങ്ങിലെ ഇന്ത്യയുടെ പ്രധാന പ്രശ്‌നം. വിഹാരിക്ക് പകരം മായങ്ക് അഗര്‍വാള്‍ മധ്യനിരയില്‍ കളിച്ചേക്കും. ജഡേജയ്ക്ക് പകരം വാഷിങ്ടണ്‍ സുന്ദര്‍ എത്താനാണ് സാധ്യത. എന്നാല്‍ പേസ് ബൗളര്‍മാരുടെ പരിക്കാണ് ഇന്ത്യക്ക് മുന്നിലുള്ള വലിയ വെല്ലുവിളി. ഉമേഷ് യാദവ്,മുഹമ്മദ് ഷമി എന്നിവരുടെ പരിക്കിന് പിന്നാലെ ബൂംറയും പരിക്കിന്റെ പിടിയിലായതാണ് ഇന്ത്യക്ക് വെല്ലുവിളിയാവുന്നത്.
ഗബ്ബയില്‍ യുവ പേസര്‍മാരില്‍ വിശ്വാസം അര്‍പ്പിച്ചാവും ഇന്ത്യ ഇറങ്ങുക. മുഹമ്മദ് സിറാജ്,നവദീപ് സൈനി എന്നിവര്‍ക്കൊപ്പം ടി നടരാജന്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയേക്കുമെന്നാണ് വിവരം. നടരാജന് അവസരം ലഭിച്ചില്ലെങ്കില്‍ ശര്‍ദുല്‍ ഠാക്കൂറിനാവും അവസരം ലഭിക്കുക. നിലവിലെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ജേതാക്കളാണ് ഇന്ത്യ. അതിനാല്‍ത്തന്നെ ഇത്തവണ കൂടി പരമ്പര നേടിയാല്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ തന്നെ ചരിത്ര സംഭവമായി ഈ ജയം മാറും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications