For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'അടുത്ത ക്യാപ്റ്റനെന്ന നിലയിലേക്കാണ് അവന്‍ വളരുന്നത്'- ശുബ്മാന്‍ ഗില്ലിനെ പ്രശംസിച്ച് ശശി തരൂര്‍

ബ്രിസ്ബണ്‍: ഓസ്‌ട്രേലിയക്കെതിരായ പരമ്പര നേട്ടം ഇന്ത്യന്‍ ക്രിക്കറ്റ് ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടങ്ങളിലൊന്നാണ്. ഓസ്‌ട്രേലിയയുടെ കുത്തകയായ ഗാബയിലടക്കം വിജയക്കൊടി പാറിക്കാന്‍ ഇന്ത്യക്കായി എന്നതാണ് ശ്രദ്ധേയം. ഈ പരമ്പരയിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ നിരവധി യുവതാരങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ട താരങ്ങളിലൊരാളാണ് ഇന്ത്യന്‍ ഓപ്പണര്‍ ശുബ്മാന്‍ ഗില്‍. അണ്ടര്‍ 19 ക്രിക്കറ്റിലും ആഭ്യന്തര ക്രിക്കറ്റിലും തുടര്‍ച്ചയായി മികവ് കാട്ടുന്ന ഗില്ലിന് ഇത്തവണ ഇന്ത്യ അവസരം നല്‍കിയപ്പോള്‍ ആ തീരുമാനം തെറ്റായില്ല.

മൂന്ന് മത്സരത്തില്‍ നിന്ന് 51.80 ശരാശരിയില്‍ 259 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. ഗാബയില്‍ 91 റണ്‍സ് പ്രകടനം ഉള്‍പ്പെടെ ഇന്ത്യയുടെ പരമ്പര നേട്ടത്തിന്റെ നിര്‍ണ്ണായക ഭാഗമാവാന്‍ ഗില്ലിന് സാധിച്ചു. ഇപ്പോഴിതാ ഗില്ലിന്റെ പ്രകടനത്തെ പ്രശംസിച്ചിരിക്കുകയാണ് ശശി തരൂര്‍. ഇന്ത്യയുടെ ഭാവി ക്യാപ്റ്റനാണ് ശുബ്മാന്‍ ഗില്ലെന്നാണ് ശശി തരൂര്‍ അഭിപ്രായപ്പെട്ടത്.

'തോളില്‍ വലിയ ഉത്തരവാദിത്തം ഉള്ള സീനിയര്‍ താരങ്ങളെപ്പോലെയാണ് അവന്‍ കളിക്കുന്നത്. ഇതേ പ്രകടനം അവന് ആവര്‍ത്തിക്കാനായാല്‍ വിരാട് കോലിക്ക് ശേഷം അടുത്ത ഇന്ത്യന്‍ ക്യാപ്റ്റനായി മാറാന്‍ ശുബ്മാന്‍ ഗില്ലിന് സാധിക്കും. എനിക്കതില്‍ യാതൊരു സംശയവുമില്ല. വളരെ സവിശേഷ പ്രതിഭയുള്ള താരമാണവന്‍. ഭാവിയില്‍ അവന്‍ വലിയ നേട്ടമുണ്ടാക്കുമെന്നാണ് എനിക്ക് തോന്നുന്നത്'-ശശി തരൂര്‍ പറഞ്ഞു.

shashitharoor-shubmangill

45,35*,50,31,7,91 എന്നിങ്ങനെയാണ് ടൂര്‍ണമെന്റിലെ ശുബ്മാന്‍ ഗില്ലിന്റെ സ്‌കോര്‍. പൃത്ഥ്വി ഷായുടെ പകരക്കാരനായി എത്തുമ്പോള്‍ വെല്ലുവിളികള്‍ ഏറെയായിരുന്നെങ്കിലും അനായാസമായി അതിനെയെല്ലാം അതിജീവിക്കാന്‍ ഗില്ലിനായി. നിര്‍ണ്ണായകമായ മത്സരത്തില്‍ അതും ഗാബയില്‍ ഓപ്പണറായി ഇറങ്ങി 91 റണ്‍സുമായി ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കുകയെന്നത് ഗില്ലിന്റെ പ്രതിഭയെയാണ് വരച്ച് കാട്ടുന്നത്.

മായങ്ക് അഗര്‍വാളിനെ ഓപ്പണിങ്ങില്‍ നിന്ന് മാറ്റി ഗില്ലിനെ ഓപ്പണറാക്കിയത് വളരെ കൗതുകം ഉണ്ടാക്കുന്ന കാഴ്ചയായിരുന്നു. ഓപ്പണിങ്ങില്‍ അവന്‍ മികവ് കാട്ടിയതോടെ സെലക്ടര്‍മാര്‍ ഓപ്പണറായി തുടരാന്‍ അവന് അവസരം നല്‍കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. വളരെ പ്രചോദനം നല്‍കുന്ന താരമാണവനെന്നും ശശി തരൂര്‍ പറഞ്ഞു. അടുത്തതായി ഇംഗ്ലണ്ട് പരമ്പരയാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ഫെബ്രുവരി അഞ്ചിനാണ് പരമ്പര ആരംഭിക്കുന്നത്. നിലവില്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ മുന്നിലുള്ള ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായ പരമ്പരയാണ് ഇംഗ്ലണ്ടിനെതിരേ നടക്കുന്നത്.

Story first published: Wednesday, January 20, 2021, 11:01 [IST]
Other articles published on Jan 20, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+