IND vs AUS: മികച്ച പ്രകടനത്തിന് കരുത്തായത് രവി ശാസ്ത്രിയുടെ വാക്കുകള്‍- ശര്‍ദുല്‍ ഠാക്കൂര്‍
ബ്രിസ്ബണ്‍: ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ നിരയില്‍ ഏറ്റവും കൈയടി നേടിയത് ശര്‍ദുല്‍ ഠാക്കൂറും വാഷിങ്ടണ്‍ സുന്ദറുമായിരുന്നു. ഏഴാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടോടെ ഓസ്‌ട്രേലിയയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച ഇരുവര്‍ക്കും സാമൂഹ്യ മാധ്യമങ്ങളിലൂടെയടക്കം നിരവധി പ്രശംസകളാണെത്തുന്നത്. ഓസീസ് ബൗളര്‍മാരെ കടന്നാക്രമിച്ച ശര്‍ദുല്‍ ഠാക്കൂറിന്റെ പ്രകടനമാണ് ശരിക്കും ഞെട്ടിച്ചത്. ഇപ്പോഴിതാ മികച്ച പ്രകടനത്തിന് സഹായിച്ചത് ഇന്ത്യന്‍ ടീം പരിശീലകന്‍ രവി ശാസ്ത്രിയുടെ വാക്കുകളാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ശര്‍ദുല്‍ ഠാക്കൂര്‍.
'മധ്യനിരയില്‍ ഞാന്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയപ്പോള്‍ കാണികള്‍ ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ക്കുവേണ്ടി ആര്‍പ്പുവിളിക്കുകയായിരുന്നു. അപ്പോള്‍ രവി ശാസ്ത്രി പറഞ്ഞ വാക്കുകളാണ് ഞാന്‍ ഓര്‍ത്തത്. നീ ഓസ്‌ട്രേലിയയില്‍ തിളങ്ങിയാല്‍ അവിടുത്തെ കാണികള്‍ നിന്നെ സ്‌നേഹിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ബാറ്റ് ചെയ്യുമ്പോള്‍ അതായിരുന്നു മനസില്‍. അത് ഇന്ത്യയേയും സഹായിച്ചു'-ശര്‍ദുല്‍ പറഞ്ഞു.

പൊതുവേ പേസ് ബൗളറെന്ന നിലയില്‍ മാത്രമാണ് ശര്‍ദുലിനെ പരിഗണിക്കപ്പെട്ടിരുന്നത്. ടെസ്റ്റ് ടീമില്‍ ഇൗ പരമ്പരയ്ക്ക് മുമ്പ് തന്നെ അദ്ദേഹം അരങ്ങേറ്റം നടത്തിയിരുന്നെങ്കിലും പരിക്കിനെത്തുടര്‍ന്ന് ഏതാനും പന്തുകള്‍ മാത്രമെറിഞ്ഞ് കളം വിടേണ്ടി വന്നു. ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ ആദ്യ മൂന്ന് മത്സരത്തില്‍ അവസരം ലഭിച്ചില്ലെങ്കിലും പരിക്ക് ഇന്ത്യയെ പിടിമുറുക്കിയതോടെ ശര്‍ദുലിനും അവസരം ലഭിക്കുകയായിരുന്നു.
മധ്യനിരയില്‍ ആര്‍ അശ്വിന്റെയും രവീന്ദ്ര ജഡേജയുടെയും അഭാവം വലിയ തിരിച്ചടിയാവുമെന്ന് പ്രതീക്ഷിച്ചിരിക്കവെയാണ് ശര്‍ദുലിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്. 115 പന്തുകള്‍ നേരിട്ട് 9 ഫോറും രണ്ട് സിക്‌സുകളും ഉള്‍പ്പെടെ 67 റണ്‍സാണ് അദ്ദേഹം നേടിയത്. ടെസ്റ്റിലെ താരത്തിന്റെ ആദ്യ അര്‍ധ സെഞ്ച്വറിയാണിത്. ഗബ്ബയിലാണ് ഈ നേട്ടമെന്നതാണ് ശ്രദ്ധേയം. ഒന്നാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റുകളും പിഴുത ശേഷമാണ് താരത്തിന്റെ ഈ തകര്‍പ്പന്‍ പ്രകടനം.
ടീമിനുവേണ്ടി 100 ശതമാനം നല്‍കണമെന്നാണ് ചിന്തിച്ചത്. പ്രതിരോധിക്കാന്‍ കുറേ ശ്രമിച്ചു. ഗബ്ബയില്‍ നല്ല ബൗണ്‍സ് ഉണ്ടാകുമെന്ന് ഞങ്ങള്‍ക്കറിയാം. അതിനാല്‍ മോശം ബോളുകള്‍ക്കായി കാത്തിരുന്ന് ആക്രമിച്ചു. നീണ്ട പരമ്പരയാണിത്. അതിനാല്‍ത്തന്നെ സ്വയം പ്രചോദനം ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുക വളരെ പ്രയാസമാണ്. പരമ്പര വിജയിയെ തീരുമാനിക്കുന്ന മത്സരമായതിനാല്‍ത്തന്നെ 100 ശതമാനവും നല്‍കാനാണ് ശ്രമിച്ചതെന്നും ശര്‍ദുല്‍ ഠാക്കൂര്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications