Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലോ ദേശീയ ടീമോ വലുത്? പാറ്റ് കമ്മിന്‍സിന് വിശ്രമം നല്‍കിയതിനെ വിമര്‍ശിച്ച് ഷെയ്ന്‍ വോണ്‍

സിഡ്‌നി: ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിനുള്ള ഓസീസ് ടീമില്‍ നിന്ന് പേസര്‍ പാറ്റ് കമ്മിന്‍സിന് വിശ്രമം നല്‍കിയതിനെ വിമര്‍ശിച്ച് മുന്‍ ഓസീസ് സ്പിന്നറും ഇതിഹാസവുമായ ഷെയ്ന്‍ വോണ്‍. ഓസ്‌ട്രേലിയക്കുവേണ്ടി കളിക്കുന്നതാണോ അതോ ഐപിഎല്‍ കളിക്കുന്നതാണോ താരങ്ങള്‍ക്ക് പ്രധാനമെന്നാണ് വോണ്‍ ചോദ്യമുയര്‍ത്തുന്നത്. ഫോക്‌സ് ക്രിക്കറ്റിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'പാറ്റ് കമ്മിന്‍സിന് വിശ്രമം. അക്കാര്യത്തില്‍ എനിക്ക് നിരാശയുണ്ട്. വലിയ മത്സരങ്ങള്‍ മുന്നിലുണ്ടെന്ന് എനിക്കറിയാം. എന്നാല്‍ രണ്ട് മത്സരങ്ങള്‍ക്ക് ശേഷം വിശ്രമം നല്‍കുന്ന രീതി ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കില്ല. എന്തിനാണ് അവര്‍ക്ക് വിശ്രമം നല്‍കുന്നത്. ഐപിഎല്ലില്‍ കളിച്ചതുകൊണ്ടാണോ? ഓസീസ് താരങ്ങളെ എല്ലാ മത്സരവും കളിക്കാന്‍ പറഞ്ഞുവിട്ടിട്ട് ഐപിഎല്ലില്‍ കളിച്ചതിനാല്‍ വിശ്രമം നല്‍കുകയാണ് എന്ന് പറയുന്നത് ശരിയല്ല.

shanewarneandpatcummins

ഐപിഎല്ലില്‍ കളിക്കുന്നതിനെക്കാളും പ്രധാനം ഓസ്‌ട്രേലിയക്കുവേണ്ടി കളിക്കുന്നതാണ് എന്ന് കാര്യത്തില്‍ സംശയം വേണ്ട. അതിനാല്‍ ഐപിഎല്‍ വേണ്ടോ ദേശീയ മത്സരം വേണമോയെന്ന് പ്രധാന താരങ്ങള്‍ തീരുമാനിക്കണം'-ഷെയ്ന്‍ വോണ്‍ പറഞ്ഞു. ഇന്ത്യക്കെതിരായ ഏകദിന പരമ്പര ഇതിനോടകം ഇന്ത്യ സ്വന്തമാക്കി കഴിഞ്ഞു. ആദ്യ രണ്ട് മത്സരത്തിലും ആധികാരിക ജയം നേടിയാണ് കംഗാരുക്കള്‍ പരമ്പര നേടിയത്.

ഇന്ത്യക്കെതിരേ തകര്‍പ്പന്‍ പ്രകടനമാണ് കമ്മിന്‍സ് കാഴ്ചവെച്ചത്. ഓള്‍റൗണ്ടറായ കമ്മിന്‍സിന് പരിക്കേറ്റാല്‍ വരാനിരിക്കുന്ന ടി20,ടെസ്റ്റ് പരമ്പരകളില്‍ ഇന്ത്യക്കത് വലിയ തിരിച്ചടിയാവും. അതിനാലാണ് ഓസീസ് മൂന്നാം ഏകദിനത്തില്‍ കമ്മിന്‍സിന് വിശ്രമം നല്‍കിയത്. ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷമാണ് കമ്മിന്‍സ് ഐപിഎല്ലിനെത്തിയത് അതിന് ശേഷം ഐപിഎല്ലും പിന്നീട് മൂന്ന് ഫോര്‍മാറ്റില്‍ ഓസ്‌ട്രേലിയക്കുവേണ്ടി കളിക്കുകയെന്നതും വലിയ വെല്ലുവിളി ആയതിനാലാണ് ഇത്തരമൊരു നീക്കം ഓസീസ് ടീം നടത്തിയത്. നാലാം തീയ്യതി മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ആരംഭിക്കും. കമ്മിന്‍സ് മൂന്ന് മത്സരങ്ങളിലും സജീവ സാന്നിധ്യമായി ടീമില്‍ ഉണ്ടാകും.

നിലവില്‍ പരിക്ക് ഓസ്‌ട്രേലിയക്കും കടുത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. രണ്ടാം ഏകദിനത്തിനിടെ പരിക്കേറ്റ ഡേവിഡ് വാര്‍ണര്‍ ടി20 പരമ്പരയ്ക്കുണ്ടാകില്ല. ടെസ്റ്റ് പരമ്പര കളിക്കുന്ന കാര്യം സംശയത്തിലുമാണ്. പരിക്കേറ്റ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കും ടി20 കളിക്കില്ല. ഇരുവരുടെയും പരിക്ക് ഓസീസിന് വലിയ തലവേദനയാണ്. ടി20 ഫോര്‍മാറ്റില്‍ വളരെ ശക്തരാണ് ഇന്ത്യന്‍ നിര. അതിനാല്‍ത്തന്നെ ഏറ്റവും മികച്ച ടീമിനെത്തന്നെ ഓസ്‌ട്രേലിയ കളത്തിലിറക്കേണ്ടതായിട്ടുണ്ട്. ഡിസംബര്‍ 17നാണ് നാല് മത്സര ടെസ്റ്റ് ആരംഭിക്കുന്നത്.

Story first published: Wednesday, December 2, 2020, 15:36 [IST]
Other articles published on Dec 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+