Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പോക്കറ്റില്‍ കൈയിട്ട് നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് ശുബ്മാന്‍ ഗില്‍; ട്രോളി യുവരാജ് സിങ്

മുംബൈ:ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ 13 റണ്‍സിനാണ് വിജയിച്ചത്. ആദ്യ രണ്ട് മത്സരത്തിലും പരാജയപ്പെട്ട ഇന്ത്യ മൂന്നാം മത്സരത്തിന് മുമ്പ് ടീമില്‍ വരുത്തിയ മാറ്റങ്ങളാണ് നിര്‍ണ്ണായകമായത്. ഓപ്പണര്‍ റോളില്‍ മായങ്ക് അഗര്‍വാളിന് പകരം യുവതാരം ശുബ്മാന്‍ ഗില്ലിനെയാണ് ഇന്ത്യ പരിഗണിച്ചത്. വലിയൊരു ഇന്നിങ്‌സ് കാഴ്ചവെക്കാനായില്ലെങ്കിലും മനോഹരമായ ഷോട്ടുകള്‍ ഉള്‍പ്പെടെ 33 റണ്‍സ് നേടാന്‍ ഗില്ലിന് സാധിച്ചിരുന്നു. ഒപ്പം നായകന്‍ കോലിക്കൊപ്പം രണ്ടാം വിക്കറ്റില്‍ 56 റണ്‍സ് ചേര്‍ക്കാനും ഗില്ലിനായി. മത്സരത്തിന് ശേഷം ഇന്ത്യക്കുവേണ്ടി കളിക്കുന്നത് സവിശേഷമായ അനുഭവമാണെന്ന് യുവതാരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. ഇപ്പോള്‍ അതിനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്.

ശുബ്മാന്‍ ഗില്‍ ഇന്‍സ്റ്റയില്‍ സഹതാരങ്ങളോടൊപ്പം നില്‍ക്കുന്ന ചിത്രം ഉള്‍പ്പെടെയാണ് പോസ്റ്റിട്ടത്. ഇതില്‍ യുവതാരം പോക്കറ്റില്‍ കൈയിട്ട് നില്‍ക്കുകയായിരുന്നു. ഇതിനെയാണ് യുവരാജ് ട്രോളിയത്. 'മഹാനായ വിരാട് കോലിക്കൊപ്പം ബാറ്റ് ചെയ്യാനായതില്‍ സന്തോഷം. പക്ഷേ എന്തിനാണ് പോക്കറ്റില്‍ കൈയിട്ട് നില്‍ക്കുന്നത്?നിങ്ങള്‍ കളിക്കുന്നത് ഇന്ത്യക്കുവേണ്ടിയാണ്,ക്ലബ്ബിനുവേണ്ടി അല്ല'-എന്നായിരുന്നു ഗില്ലിന്റെ പോസ്റ്റിന് താഴെ യുവരാജ് കമന്റിട്ടത്.

shubmangill-yuvraj

ഭാവിയിലെ ഇന്ത്യന്‍ ടീമിന്റെ അഭിവാജ്യ ഘടകമായിരിക്കും ഗില്‍. പൃത്ഥ്വി ഷായുടെ നേതൃത്വത്തില്‍ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് കിരീടം ചൂടിയപ്പോള്‍ പരമ്പരയിലെ താരമായത് ഗില്ലായിരുന്നു. മികച്ച ഷോട്ടുകള്‍ കളിക്കാനുള്ള മികവാണ് ഗില്ലിന്റെ സവിശേഷത്. ഗില്ലിന്റെ പുള്‍ ഷോട്ടും കവര്‍ ഡ്രൈവുമെല്ലാം വിരാട് കോലിയോടാണ് പലപ്പോഴും ആരാധകര്‍ സാമ്യപ്പെടുത്തുന്നത്. ഓസീസിനെതിരായ ടി20 ടീമിലേക്ക് ഗില്ലിനെ പരിഗണിക്കാന്‍ സാധ്യത കുറവാണ്. എന്നാല്‍ വിരാട് കോലി ആദ്യ ടെസ്റ്റ് മത്സരത്തിന് ശേഷം മടങ്ങുന്നതിനാല്‍ പകരക്കാരനായി ഗില്‍ എത്തുമെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്.

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമായ ഗില്‍ ഇത്തവണയും തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ചിരുന്നു. കെകെആറിനൊപ്പം മധ്യനിരയിലും ഓപ്പണിങ്ങിലും ഗില്‍ മികവ് തെളിയിച്ചിട്ടുണ്ട്. 3 ഏകദിന മത്സരത്തില്‍ നിന്ന് 49 റണ്‍സാണ് 21കാരനായ ഗില്ലിന്റെ സമ്പാദ്യം. അടുത്ത വര്‍ഷം മെഗാ താരലേലം നടന്നാല്‍ ഗില്ലിനെ കെകെആര്‍ നിലനിര്‍ത്താന്‍ സാധ്യത കൂടുതലാണ്. കെകെആറിന്റെ നായകനായി ഗില്‍ എത്താനും സാധ്യത കൂടുതലാണ്. 41 ഐപിഎല്ലില്‍ നിന്നായി 33.54 ശരാശരിയില്‍ 939 റണ്‍സാണ് ഗില്‍ നേടിയത്. അതില്‍ 7 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

shubmangill-troll
Story first published: Friday, December 4, 2020, 12:15 [IST]
Other articles published on Dec 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+