For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'വീണ്ടും ആ താളം കണ്ടെത്തുക പ്രയാസം'- കമ്മിന്‍സിന് വിശ്രമം നല്‍കിയതിനെക്കുറിച്ച് ബ്രെറ്റ് ലീ

സിഡ്‌നി: ഷെയ്ന്‍ വോണിന് പിന്നാലെ പാറ്റ് കമ്മിന്‍സിന് ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ വിശ്രമം നല്‍കിയതിനെ വിമര്‍ശിച്ച് ബ്രെറ്റ് ലീയും രംഗത്ത്. രണ്ട് മത്സരത്തിന് ശേഷം ബൗളര്‍ക്ക് വിശ്രമം നല്‍കേണ്ട ആവിശ്യമില്ലെന്നും അത് ബൗളറുടെ താളത്തെ ബാധിക്കുമെന്നുമാണ് ബ്രെറ്റ് ലീ അഭിപ്രായപ്പെട്ടത്. 'വിശ്രമം വേണമെന്നത് അവന്റെ തീരുമാനമാകാന്‍ ഇടയില്ല. അവന്‍ കളിക്കാനായി തന്നെയാവും ആഗ്രഹിച്ചിരുന്നത്. ഒരു താരവും പുറത്തിരിക്കാന്‍ ആഗ്രഹിക്കില്ല. രണ്ട് മത്സരം ഒരു ബൗളറെ ക്ഷീണിതനാക്കുമെന്ന് കരുതുന്നില്ല. ബൗളറുടെ താളം നിലനിര്‍ത്തുക എന്നത് പ്രധാനമാണ്. വ്യക്തിപരമായി പറഞ്ഞാല്‍ കൂടുതല്‍ മത്സരം കളിക്കുമ്പോഴാണ് എനിക്ക് ബൗളിങ്ങില്‍ കൂടുതല്‍ താളം കണ്ടെത്താന്‍ സാധിക്കുന്നത്. ഒരാഴ്ചത്തെ വിശ്രമത്തിന് ശേഷമാണ് ഇറങ്ങുന്നതെങ്കില്‍ തിരിച്ചെത്തി വീണ്ടും പഴയ താളത്തിലേക്കെത്തേണ്ടതായി വരും'-ബ്രെറ്റ് ലീ പറഞ്ഞു.

പാറ്റ് കമ്മിന്‍സിന്റെ അഭാവം മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയന്‍ നിരയില്‍ നിഴലിച്ച് നിന്നിരുന്നു. ഇന്ത്യയുടെ അഞ്ച് വിക്കറ്റുകള്‍ 150 റണ്‍സിനകം വീഴ്ത്താന്‍ ഓസീസ് ബൗളര്‍മാര്‍ക്ക് സാധിച്ചെങ്കിലും ആറാം വിക്കറ്റിലെ രവീന്ദ്ര ജഡേജ-ഹര്‍ദിക് പാണ്ഡ്യ കൂട്ടുകെട്ട് ഇന്ത്യയെ മികച്ച നിലയിലേക്ക് എത്തിക്കുകയായിരുന്നു. അവസാന ഓവറുകളില്‍ ഇരുവരും ആഞ്ഞടിച്ചപ്പോള്‍ കമ്മിന്‍സിനെപ്പോലൊരു ബൗളറുടെ അഭാവം ഓസീസ് നിരയില്‍ തെളിഞ്ഞ് നിന്നിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കും ടീമില്‍ ഇല്ലാതിരുന്നതിനാല്‍ കമ്മിന്‍സിന്റെ സാന്നിധ്യം ടീമിന് അത്യാവശ്യമായിരുന്നു.

brettlee

തുടര്‍ച്ചയായി മത്സരം കളിച്ചതിനാല്‍ പരിക്കേല്‍ക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് കമ്മിന്‍സിന് വിശ്രമം നല്‍കിയത്. ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷം ഐപിഎല്‍ കളിക്കാന്‍ പോയ കമ്മിന്‍സ് ചെറിയ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ഇന്ത്യക്കെതിരായ പരമ്പര കളിക്കാന്‍ ഇറങ്ങിയത്. നാല് മാസത്തോളമായി പരിശീലനവും തുടര്‍ച്ചയായ മത്സരം കളിക്കുന്നതും പേസ് ബൗളറായ കമ്മിന്‍സിന്റെ പരിക്കേല്‍ക്കാനുള്ള സാധ്യതയെ ഉയര്‍ത്തുന്നു. അതിനാലാണ് കമ്മിന്‍സിന് വിശ്രമം നല്‍കിയത്. ഇന്ത്യക്കെതിരായ മൂന്ന് ടി20 പരമ്പരയിലും നാല് ടെസ്റ്റ് പരമ്പരയിലും കമ്മിന്‍സ് നിര്‍ണ്ണായക താരമാണ്.

കഴിഞ്ഞ ദിവസം മുന്‍ ഓസീസ് ഇതിഹാസ സ്പിന്നര്‍ ഷെയ്ന്‍ വോണും കമ്മിന്‍സിന് വിശ്രമം നല്‍കിയ തീരുമാനത്തെ വിമര്‍ശിച്ചിരുന്നു. ഐപിഎല്ലില്‍ കളിച്ചതിനാലാണോ കമ്മിന്‍സിന് വിശ്രമം നല്‍കിയതെന്നാണ് ഷെയ്ന്‍ വോണ്‍ ചോദിച്ചത്. ഓസീസ് താരങ്ങള്‍ക്ക് ഐപിഎല്ലാണോ ദേശീയ ടീമിന്റെ മത്സരമാണോ പ്രധാനപ്പെട്ടതെന്നും വോണ്‍ ചോദിച്ചു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുവേണ്ടി ബാറ്റിങ്ങിലും ബൗളിങ്ങിലും കമ്മിന്‍സ് തിളങ്ങിയിരുന്നു. 2020ലെ ഐപിഎല്ലിലെ താരലേലത്തില്‍ ഏറ്റവും പ്രതിഫലം നേടിയത് കമ്മിന്‍സായിരുന്നു.

Story first published: Friday, December 4, 2020, 13:25 [IST]
Other articles published on Dec 4, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+