Ind vs Aus: 'രാഹുല്‍ ഇരട്ട സെഞ്ച്വറി നേടും', സാധ്യതാ ഇലവനെ പ്രഖ്യാപിച്ച് ആകാശ് ചോപ്ര
സിഡ്‌നി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പര ആരംഭിക്കാന്‍ ഇനി വെറും രണ്ട് ദിവസം മാത്രമാണ് ബാക്കിയുള്ളത്. 27ന് സിഡ്‌നിയിലാണ് മത്സരം നടക്കുന്നത്. ഏകദിന പരമ്പരയില്‍ രോഹിത് ശര്‍മക്ക് പരിക്ക് മൂലം കളിക്കാന്‍ സാധിക്കില്ല എന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. സമീപകാലത്തായി രോഹിത്, വിരാട് കോലി എന്നിവരാണ് ഏകദിനത്തിലെ വന്മരങ്ങള്‍. രോഹിതിന്റെ അഭാവത്തില്‍ കെ എല്‍ രാഹുലിന് ഉത്തരവാദിത്തമേറും.

കെ എല്‍ രാഹുലിന്റെ സമീപകാല പ്രകടനങ്ങള്‍ വളരെ മികച്ചതായിരുന്നു. ഇപ്പോഴിതാ കെ എല്‍ രാഹുല്‍ ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടാന്‍ കെല്‍പ്പുള്ള താരമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര. കൂടാതെ ഇന്ത്യയുടെ സാധ്യതാ ഇലവനെയും ആകാശ് തിരഞ്ഞെടുത്തു. 'ആരൊക്കെ ഇന്ത്യക്കുവേണ്ടി ഓപ്പണ്‍ ചെയ്യണമെന്നത് പ്രയാസമുള്ള ചോദ്യമാണ്. ശിഖര്‍ ധവാനൊപ്പം മായങ്ക് അഗര്‍വാള്‍,കെഎല്‍ രാഹുല്‍,സഞ്ജു സാംസണ്‍ ഇവരിലൊരാള്‍ ഓപ്പണറായി എത്തും.

രാഹുലാണ് കീപ്പറെങ്കില്‍ ഓപ്പണറായി എത്താന്‍ സാധ്യത കുറവാണ്. രാഹുല്‍ ഓപ്പണറായാല്‍ സഞ്ജുവിനെ കീപ്പറായും അഞ്ചാം നമ്പറിലും പരിഗണിക്കണം. എന്റെ മനസ് പറയുന്നത് കെ എല്‍ രാഹുല്‍ ഓപ്പണ്‍ ചെയ്യുമെന്നാണ്. മികച്ച താരമാണവന്‍. രാഹുല്‍ സെഞ്ച്വറി നേടുമെന്നാണ് കരുതുന്നത്. മികച്ച രീതിയില്‍ കളിച്ചാല്‍ ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടാന്‍ കെല്‍പ്പുള്ളവനാണ് രാഹുല്‍'-ആകാശ് ചോപ്ര പറഞ്ഞു.

പരിക്കേറ്റ രോഹിത് ശര്‍മ ടീമില്‍ ഇല്ലാത്തതാണ് ഓപ്പണിങ്ങില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണം. ഓസ്‌ട്രേലിയക്കെതിരേ ഏകദിനത്തില്‍ കൂടുതല്‍ റണ്‍സുള്ള നിലവിലെ ഇന്ത്യന്‍ താരമാണ് രോഹിത് ശര്‍മ. ഐപിഎല്ലിലെ ഓറഞ്ച് ക്യാപിനുടമയായാണ് രാഹുല്‍ എത്തുന്നത്. ഐപിഎല്ലില്‍ സെഞ്ച്വറിയടക്കം നേടിയ രാഹുല്‍ മികച്ച ഫോമിലുള്ളത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു. ഓപ്പണറായി രാഹുല്‍ത്തന്നെ ഇറങ്ങാനാണ് സാധ്യത. അങ്ങനെ വന്നാല്‍ മധ്യനിരയില്‍ ഫിനിഷര്‍ റോളില്‍ ആരെന്നത് വലിയ ചോദ്യമാണ്.

കെ എല്‍ രാഹുല്‍ അഞ്ചാം നമ്പറില്‍ കളിച്ചാല്‍ ഏറെക്കുറെ പ്രശ്‌നങ്ങള്‍ അവസാനിക്കും. മായങ്ക് അഗര്‍വാള്‍ ധവാനൊപ്പം ഓപ്പണറായാല്‍ മൂന്നാം നമ്പറില്‍ കോലിയെത്തും നാലാം നമ്പറില്‍ ശ്രേയസ് അയ്യരും കളിക്കും. അഞ്ചാം നമ്പറില്‍ രാഹുല്‍ ഇറങ്ങും. എം എസ് ധോണിയുടെ അഭാവം മധ്യനിരയില്‍ നികത്താന്‍ കഴിയുന്ന താരത്തെ കണ്ടുപിടിക്കുക എളുപ്പമാകില്ല. ആറാം നമ്പറില്‍ ഹര്‍ദിക് പാണ്ഡ്യ ഇറങ്ങും. എന്നാല്‍ വെടിക്കെട്ട് ബാറ്റ്‌സ്മാനായ ഹര്‍ദികിനെ വിശ്വസ്തനായ ഫിനിഷറെന്ന് വിശേഷിപ്പിക്കുകയും പ്രയാസമാണ്. മികച്ച താരനിരയുള്ള ഓസ്‌ട്രേലിയ കീഴടക്കുക ഇന്ത്യക്ക് കടുത്ത വെല്ലുവിളിയാവുമെന്നുറപ്പാണ്.

ആകാശ് ചോപ്ര തിരഞ്ഞെടുത്ത ഇന്ത്യയുടെ സാധ്യതാ ഇലവന്‍
മായങ്ക് അഗര്‍വാള്‍, ശിഖര്‍ ധവാന്‍ (ഓപ്പണര്‍മാര്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, നവദീപ് സൈനി, യുസ് വേന്ദ്ര ചഹാല്‍, ബൂംറ, ഷമി, ടി നടരാജന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications