Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS Test: ഫോക്കസ് എന്നിലേക്കല്ല, എല്ലാം ടീമിലാണ്- അജിന്‍ക്യ രഹാനെ

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യക്ക് ആശങ്കപ്പെടാന്‍ കാരണങ്ങള്‍ ഏറെയാണ്. ആദ്യ മത്സരത്തിലെ തോല്‍വിയുടെ സമ്മര്‍ദ്ദത്തിന് പിന്നാലെ വിരാട് കോലി,മുഹമ്മദ് ഷമി എന്നിവരുടെ അഭാവം കൂടി ചേരുമ്പോള്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. രണ്ടാം ടെസ്റ്റിനായുള്ള ടീമിനെയും ഇന്ത്യ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇപ്പോഴിതാ രണ്ടാം ടെസ്റ്റിലെ പദ്ധതികളെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് നായകന്‍ അജിന്‍ക്യ രഹാനെ.

ടെസ്റ്റില്‍ ഹോക്കസ് ചെയ്യുന്നത് തന്റെ വ്യക്തിപരമായ നേട്ടങ്ങളിലേക്കല്ല എല്ലാം ടീമിലേക്കാണെന്നാണ് രഹാനെ പറഞ്ഞത്. 'ഇന്ത്യയെ നയിക്കുകയെന്നത് എന്നെ സംബന്ധിച്ച് അഭിമാനിക്കുന്ന കാര്യമാണ്. ഇതൊരു മികച്ച അവസരവും അതുപോലെ ഉത്തരവാദിത്തവുമാണ്. യാതൊരു വിധ സമ്മര്‍ദ്ദവും കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ല. ടീമിനുവേണ്ടിയും സഹതാരങ്ങള്‍ക്കുവേണ്ടിയും ചെയ്യാനാവുന്നതെല്ലാം ചെയ്യും. ടീമെന്ന നിലയില്‍ ഞങ്ങള്‍ക്ക് മികച്ച പ്രകടനം കാഴ്ചവെക്കേണ്ടതുണ്ട്. അതിനാല്‍ത്തന്നെ എന്റെ വ്യക്തിപരമായ നേട്ടങ്ങളേക്കാള്‍ ഉപരിയായി മുഴുവന്‍ ഫോക്കസും ടീമിലേക്കാണ്. ഓസ്‌ട്രേലിയയില്‍ ടീമെന്ന നിലയില്‍ മികച്ച പ്രകടനത്തിന് ആവിശ്യമായതെല്ലാം ചെയ്യും'-രഹാനെ പറഞ്ഞു.

ajinkyarahanetest

വിരാട് കോലിയുടെ അഭാവത്തിലാണ് രഹാനെക്ക് നായകസ്ഥാനം ലഭിച്ചത്. തന്റെ ആദ്യ കുഞ്ഞിനെ വരവേല്‍ക്കുന്നതിനായാണ് കോലി നാട്ടിലേക്ക് മടങ്ങിയത്. അതേ സമയം ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റതാണ് മുഹമ്മദ് ഷമിക്ക് തിരിച്ചടിയായത്. രണ്ടാം ടെസ്റ്റിനായുള്ള പ്ലേയിങ് ഇലവനെ ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. ഓപ്പണര്‍ പൃത്ഥ്വി ഷാക്ക് സ്ഥാനം നഷ്ടമായപ്പോള്‍ യുവതാരം ശുബ്മാന്‍ ഗില്‍ ടീമില്‍ ഇടം പിടിച്ചു. വൃദ്ധിമാന്‍ സാഹയ്ക്ക് പകരം റിഷഭ് പന്തിന് അവസരം ലഭിച്ചു. ഷമിക്ക് പകരം സൈനിയെ പ്രതീക്ഷിച്ചിരുന്നെങ്കിലും മുഹമ്മദ് സിറാജിനാണ് ഇന്ത്യ അവസരം നല്‍കിയത്.

'ടീമെന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ടീമിന് കഴിവുണ്ട്. ഒരു മോശം ഇന്നിങ്‌സ് ഉണ്ടായത് മാറ്റി നിര്‍ത്തിയാല്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങാന്‍ സാധിച്ചിരുന്നു. വ്യക്തിപരമായി ഞാന്‍ ശാന്ത സ്വഭാവത്തോടെ പെരുമാറുമെങ്കിലും ബാറ്റിങ് അഗ്രസീവായിട്ടായിരിക്കും. മെല്‍ബണില്‍ ടീമെന്ന നിലയില്‍ ഏറ്റവും മികച്ചത് കാഴ്ചവെക്കാനാണ് ലക്ഷ്യമിടുന്നത്'-രഹാനെ പറഞ്ഞു.

മെല്‍ബണില്‍ ഇന്ത്യക്ക് മികച്ച റെക്കോഡല്ല. 13 മത്സരത്തില്‍ എട്ടിലും തോറ്റിരുന്നു. എന്നാല്‍ അവസാനം കളിച്ച രണ്ട് മത്സരത്തിലും ഇന്ത്യ തോറ്റിട്ടില്ല. 2014ല്‍ സമനില പിടിച്ചപ്പോള്‍ 2018-19 സീരിസില്‍ വിജയിച്ചു. വിരാട് കോലി,അജിന്‍ക്യ രഹാനെ,ചേതേശ്വര്‍ പുജാര എന്നിവര്‍ക്ക് മികച്ച ബാറ്റിങ് റെക്കോഡ് മെല്‍ബണിലുണ്ട്.

Story first published: Friday, December 25, 2020, 14:32 [IST]
Other articles published on Dec 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+