IND vs AUS: സിഡ്‌നിയില്‍ രാഹുല്‍ കളിക്കുമോ? വ്യക്തമാക്കി സെലക്ടര്‍ സരന്‍ദീപ് സിങ്
സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. ആദ്യ മത്സരത്തില്‍ തോറ്റെങ്കിലും രണ്ടാം മത്സരത്തില്‍ വിജയത്തോടെ തിരിച്ചെത്താന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. ഇതിന്റെ ആത്മവിശ്വാസത്തിലാണ് സിഡ്‌നിയില്‍ നടക്കുന്ന മൂന്നാം മത്സരത്തിന് ഇന്ത്യ ഇറങ്ങുന്നത്. പരമ്പരയില്‍ 1-1 എന്ന നിലയിലുള്ളതിനാല്‍ ഇരു കൂട്ടര്‍ക്കും ജയം അനിവാര്യമായ മത്സരമാണ് സിഡ്‌നിയിലേത്. ഇരു ടീമിലും മൂന്നാം മത്സരത്തില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.

ഇന്ത്യന്‍ ടീമില്‍ പ്രധാനമായും മൂന്ന് മാറ്റങ്ങളുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായത്. ഓപ്പണറായി രോഹിത് ശര്‍മ ടീമിലേക്ക് എത്തുമ്പോള്‍ പരിക്കേറ്റ് പുറത്തായ ഉമേഷ് യാദവിന് പകരം ശര്‍ദുല്‍ ഠാക്കൂര്‍ എത്താനും സാധ്യതയുണ്ട്. മറ്റൊരു മാറ്റം മധ്യനിരയില്‍ ഹനുമ വിഹാരിക്ക് പകരം കെ എല്‍ രാഹുല്‍ എത്തുമെന്നതാണ്. എന്നാല്‍ രാഹുല്‍ കളിക്കാന്‍ സാധ്യതയില്ലെന്നാണ് ഇന്ത്യന്‍ സെലക്ടര്‍മാരിലൊരാളായ സരന്‍ദീപ് സിങ് പറയുന്നത്. 'നിലവില്‍ മധ്യനിരയില്‍ ഒഴിവില്ല. അതാണ് കെഎല്‍ രാഹുല്‍ കളിക്കാത്തതിന് കാരണം. ഇതുവരെ ഹനുമ വിവാരി തെറ്റായൊന്നും ചെയ്തിട്ടില്ല. അവന്റെ മികവ് തെളിയിക്കാന്‍ പരമ്പര മുഴുവന്‍ ആവിശ്യമാണ്. ബൗള്‍ ചെയ്യാന്‍ കൂടി സാധിക്കുന്ന താരമാണവന്‍'-സരന്‍ദീപ് സിങ് പറഞ്ഞു.

ആദ്യ രണ്ട് ടെസ്റ്റിലും മധ്യനിരയില്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ ഹനുമ വിഹാരിക്ക് സാധിച്ചിരുന്നില്ല. മധ്യനിരയില്‍ മികച്ച കൂട്ടുകെട്ട് അത്യാവശ്യമായതിനാല്‍ മോശം ഫോമിലുള്ള വിഹാരിക്ക് പകരം രാഹുല്‍ എത്തുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ പന്തെറിയാന്‍ കൂടി മികവുള്ള വിഹാരിയെ നിലനിര്‍ത്തുമെന്നാണ് സരന്‍ദീപിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്. സന്നാഹ മത്സരത്തില്‍ സെഞ്ച്വറിയോടെ തിളങ്ങാന്‍ വിഹാരിക്ക് സാധിച്ചിരുന്നു. രോഹിത് ശര്‍മയെ ഇന്ത്യ വൈസ് ക്യാപ്റ്റനായി പ്രഖ്യാപിച്ചതോടെ അദ്ദേഹം മൂന്നാം ടെസ്റ്റില്‍ കളിക്കുമെന്നുറപ്പായി. മെല്‍ബണില്‍ അരങ്ങേറ്റം നടത്തി തിളങ്ങിയ ശുബ്മാന്‍ ഗില്ലിനെ നിലനിര്‍ത്തി മോശം ഫോമിലുള്ള മായങ്ക് അഗര്‍വാളിന് ഇന്ത്യ വിശ്രമം നല്‍കാനാണ് സാധ്യത കൂടുതല്‍. വിരാട് കോലിയുടെ അഭാവത്തില്‍ രോഹിതിന്റെ സാന്നിധ്യം ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നല്‍കും.

ബൗളര്‍മാരുടെ പരിക്കാണ് ഇന്ത്യക്ക് തിരിച്ചടിയായിരിക്കുന്നത്. ഒന്നാം ടെസ്റ്റില്‍ മുഹമ്മദ് ഷമി പരിക്കേറ്റ് പുറത്തായതിന് പിന്നാലെ രണ്ടാം ടെസ്റ്റില്‍ ഉമേഷ് യാദവിനും പരിക്കേറ്റു. നിലവില്‍ സീനിയര്‍ ബൗളറെന്ന നിലയില്‍ ജസ്പ്രീത് ബൂംറ മാത്രമാണ് ഇന്ത്യന്‍ നിരയിലുള്ളത്. മുഹമ്മദ് സിറാജും ശര്‍ദുല്‍ ഠാക്കൂറുമാവും മൂന്നാം ടെസ്റ്റില്‍ ബൂംറയ്‌ക്കൊപ്പം പേസ് നിരയില്‍ ഇറങ്ങാന്‍ സാധ്യത. ഓസീസ് ടീമില്‍ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ഡേവിഡ് വാര്‍ണര്‍ മൂന്നാം ടെസ്റ്റില്‍ തിരിച്ചെത്തും. ഓപ്പണിങ്ങിലേക്ക് വാര്‍ണര്‍ എത്തുന്നതോടെ ഓസീസ് ടീമിന് കൂടുതല്‍ കരുത്താവും. നിലവില്‍ സ്റ്റീവ് സ്മിത്ത്,മാര്‍നസ് ലാബുഷാനെ എന്നിവര്‍ക്ക് പ്രതാപത്തിനൊത്ത് ഉയരാനായിട്ടില്ല. വാര്‍ണര്‍ മികച്ച തുടക്കം നല്‍കിയാല്‍ കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സ്മിത്തിനും ലാബുഷാനെക്കും സാധിച്ചേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications