IND vs AUS: അടിച്ചു കളിക്കാനാണ് ടീം നിര്‍ദേശിച്ചത്- അനുഭവം പങ്കുവെച്ച് സഞ്ജു സാംസണ്‍
കൊച്ചി: ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ട ഏക മലയാളിയാണ് സഞ്ജു സാംസണ്‍. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം നടത്തിയ മിന്നും പ്രകടനം സഞ്ജുവിന് ദേശീയ ടീമിലും ഇടം നേടിക്കൊടുത്തു. ടീമില്‍ സ്ഥാനം ഉറപ്പിക്കാനുള്ള സുവര്‍ണ്ണാവസരമായിരുന്നു സഞ്ജുവിന് മുന്നില്‍ ഉണ്ടായിരുന്നതെങ്കിലും അവസരം കൃത്യമായി മുതലാക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. എങ്കിലും തകര്‍പ്പന്‍ ഫീല്‍ഡിങ്ങുമായി തിളങ്ങാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഇപ്പോഴിതാ തന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സഞ്ജു സാംസണ്‍.
ഇത്തവണത്തെ ഐപിഎല്‍ കരിയറിലെത്തന്നെ ഏറ്റവും മികച്ചതായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. വ്യക്തിപരമായ വലിയ നേട്ടങ്ങളേക്കാളേറെ ടീമിന് വിജയം നല്‍കാന്‍ പ്രാപ്തമായ ഇന്നിങ്‌സുകള്‍ കളിക്കാന്‍ സാധിച്ചുവെന്നതാണ് കൂടുതല്‍ സന്തോഷം നല്‍കുന്നതെന്നും സഞ്ജു പറഞ്ഞു. ആദ്യ രണ്ട് ഇന്നിങ്‌സിലും അര്‍ധ സെഞ്ച്വറിയോടെ തിളങ്ങിയ സഞ്ജു മിന്നും ഫോമിലായിരുന്നെങ്കിലും പിന്നീട് തുടര്‍ച്ചയായി പരാജയപ്പെട്ടു. പിന്നീട് നിര്‍ണ്ണായക സമയങ്ങളില്‍ ഫോം കണ്ടെത്തിയെങ്കിലും ടീമിന് പ്ലേ ഓഫില്‍ കടക്കാനായില്ല.

ഓസീസ് പര്യടനത്തില്‍ മൂന്ന് അവസരത്തിലും മികച്ച സ്‌കോര്‍ നേടുന്നതില്‍ പരാജയപ്പെട്ടു. എന്നാല്‍ നിരാശയില്ല. പുറത്താകുന്നതിനെപ്പറ്റി ചിന്തിക്കാതെ അടിച്ച് കളിക്കാനായിരുന്നു ടീം നല്‍കിയ നിര്‍ദേശം. വിക്കറ്റ് നോക്കി സ്‌കോര്‍ നേടാന്‍ ആയിരുന്നെങ്കില്‍ അത് സാധിക്കുമായിരുന്നെങ്കിലും ടീം ആവിശ്യപ്പെട്ടത് അതല്ലെന്നാണ് സഞ്ജു പറഞ്ഞു. ഇനി ദേശീയ ജഴ്‌സിയിലേക്ക് എപ്പോള്‍ മടങ്ങി വരുമെന്ന് പറയാനാവില്ലെന്നും എപ്പോള്‍ വേണമെങ്കിലും മടങ്ങിവന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ സഞ്ജുവിന്റെ മടങ്ങിവരവ് എളുപ്പമല്ല. ടോപ് ഓഡറില്‍ ഇന്ത്യക്ക് ആവിശ്യത്തിലധികം ബാറ്റ്‌സ്മാന്‍മാരുണ്ട്. കൂടാതെ വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് തിരിച്ചെത്താന്‍ സാധ്യത കൂടുതലാണ്. ഐപിഎല്ലിലെ മികച്ച പ്രകടനത്തോടെ ഇഷാന്‍ കിഷനും അവസരം കാത്ത് പുറത്ത് നില്‍പ്പുണ്ട്. അതിനാല്‍ത്തന്നെ ഇനിയൊരു തിരിച്ചുവരവ് നടത്താന്‍ ഏറ്റവും മികച്ച പ്രകടനം തന്നെ സഞ്ജു പുറത്തെടുക്കേണ്ടതായിട്ടുണ്ട്.
തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകാന്‍ ശ്രമിക്കും. ബാറ്റിങ്ങിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പരിഹരിച്ചത് പരിശീലകന്‍ ജയകുമാറാണ്. കടന്നാക്രമണത്തിലേക്ക് കടക്കുന്നതിന് മുമ്പ് പിച്ചിനെക്കുറിച്ചും സാഹചര്യത്തെക്കുറിച്ചും മനസിലാക്കാന്‍ ഇപ്പോള്‍ ശ്രമിക്കാറുണ്ടെന്നും സഞ്ജു പറഞ്ഞു. സയ്യിദ് മുഷ്താഖ് അലി ടി20 ക്കുള്ള കേരളത്തിന്റെ സാധ്യതാ ടീമില്‍ സഞ്ജുവുമുണ്ട്. മടങ്ങിവരവിനൊരുങ്ങുന്ന ശ്രീശാന്തിനായി കിരീടം നേടുകയാണ് ലക്ഷ്യമെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications