For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ആ പരമ്പരയാണ് താരമെന്ന നിലയില്‍ മാറ്റിയത്', ആദ്യ ഓസീസ് പരമ്പരയെക്കുറിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍

മുംബൈ: ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര ആരംഭിച്ചിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ ആതിഥേയരോട് പരാജയപ്പെട്ടത്. ഒന്നാം ഇന്നിങ്‌സില്‍ ലീഡ് ലഭിച്ച ഇന്ത്യക്ക് രണ്ടാം ഇന്നിങ്‌സില്‍ കൂട്ടത്തകര്‍ച്ച നേരിടുകയായിരുന്നു. വെറും 36 റണ്‍സിനാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ ഓള്‍ഔട്ടായത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും മോശം ബാറ്റിങ് പ്രകടനമായിരുന്നു ഇത്. ഓസീസിലെ വേഗ മൈതാനങ്ങള്‍ എന്നും വിദേശ ടീമുകളുടെ പേടി സ്വപ്‌നം തന്നെയാണ്. ഇപ്പോഴിതാ തന്റെ ആദ്യ ഓസീസ് പരമ്പരയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

തന്നെ ക്രിക്കറ്റ് താരമെന്ന നിലയില്‍ വളര്‍ത്താന്‍ കാരണമായ പര്യടനമായിരുന്നു ഓസ്‌ട്രേലിയയിലേതെന്നാണ് സച്ചിന്‍ അഭിപ്രായപ്പെട്ടത്. 'എന്നെ പുറത്താക്കാനും ഡ്രസിങ് റൂമിലേക്ക് അയക്കാനുമായി ചെയ്യാവുന്ന എല്ലാ കാര്യങ്ങളും അവര്‍ ചെയ്യുമായിരുന്നു. അത്തരം വെല്ലുവിളികളെ നേരിടാന്‍ ഞാന്‍ തയ്യാറുമായിരുന്നു. ആദ്യ ഓസീസ് പര്യടനം താരമെന്ന നിലയില്‍ എന്നെ ഒരുപാട് മാറ്റി. സാങ്കേതിക മികവ് മാത്രമല്ല,മാനസികമായി എങ്ങനെ ഒരു വലിയ മത്സരത്തെ സമീപിക്കണമെന്ന് പഠിച്ചു'-സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞു. 18ാം വയസിലാണ് സച്ചിന്റെ ആദ്യ ഓസീസ് പര്യടനം. രണ്ട് സെഞ്ച്വറികളോടെയാണ് സച്ചിന്‍ അന്ന് തന്റെ പ്രതിഭ തെളിയിച്ചത്.

sachin

പെര്‍ത്ത് ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌നമാണ്. ബൗണ്‍സും വേഗവും ഒരുപോലെ ബൗളര്‍മാരെ തുണയ്ക്കുന്ന പെര്‍ത്തിലെ 114 റണ്‍സ് പ്രകടനത്തെക്കുറിച്ചും സച്ചിന്‍ പറഞ്ഞു. 'ആളുകള്‍ പേസിനെക്കുറിച്ചും ബൗണ്‍സിനെക്കുറിച്ചും പറയുന്നു. ക്രീസില്‍ നില്‍ക്കുന്തോറും എന്റെ ചിന്ത ഉയര്‍ന്നു. തേര്‍ഡ് മാനിലെ വിടവ് എന്തുകൊണ്ട് ഉപയോഗപ്പെടുത്തിക്കൂടാ എന്ന് ചിന്തിച്ചു. ബൗളറുടെ വേഗത്തെ ഇതിനായി ഉപയോഗപ്പെടുത്തി'-സച്ചിന്‍ പറഞ്ഞു.

ഓസ്‌ട്രേലിയയില്‍ മികച്ച റെക്കോഡുള്ള ഇന്ത്യന്‍ താരമാണ് സച്ചിന്‍. 20 ടെസ്റ്റ് മക്‌സരങ്ങളില്‍ നിന്നായി 53.21 ശരാശരിയില്‍ 1809 റണ്‍സാണ് സച്ചിന്‍ നേടിയത്. ഇതില്‍ ആറ് സെഞ്ച്വറിയും ഏഴ് അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടും. ഓസീസിന്റെ ഇതിഹാസ ബൗളര്‍മാര്‍ക്കെതിരെയാണ് സച്ചിന്‍ മികച്ച റെക്കോഡുകള്‍ വെട്ടിപ്പിടിച്ചത്. സച്ചിന്‍,ദ്രാവിഡ്,ലക്ഷ്മണന്‍,ഗാംഗുലി,സെവാഗ് തുടങ്ങിയവര്‍ ഉള്‍പ്പെട്ടിരുന്ന ഇന്ത്യയുടെ ടെസ്റ്റ് ടീം ഇന്ത്യയുടെ സുവര്‍ണ്ണ കാലഘട്ടമെന്ന് തന്നെ വിശേഷിപ്പിക്കാം. എന്നാല്‍ ഓസ്‌ട്രേലിയയില്‍ ടെസ്്റ്റ് പരമ്പര നേടാന്‍ ഭാഗ്യം ലഭിച്ചത് വിരാട് കോലിയുടെ കീഴിലുള്ള ഇന്ത്യന്‍ നിരക്കാണ്.

Story first published: Monday, December 21, 2020, 21:45 [IST]
Other articles published on Dec 21, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+