വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: 2023ലേത് ഇവരുടെ ലാസ്റ്റ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി! ഇന്ത്യയുടെ അഞ്ച് പേരിതാ

കരുത്തരുടെ നിരയുമായെത്തുന്ന കംഗാരുക്കളെ കീഴടക്കുക ഇന്ത്യക്ക് കടുപ്പമായിരിക്കുമെന്ന് പറയാം

1

മുംബൈ: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഇത്തവണത്തേത് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പരമ്പരയാണ്. അവസാന രണ്ട് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടൂര്‍ണമെന്റ് കിരീടവും ഇന്ത്യ നേടിയിരുന്നു.

ഓസ്‌ട്രേലിയയില്‍ രണ്ട് തവണ പരമ്പര പിടിച്ച ഇന്ത്യക്ക് ഇത്തവണ സ്വന്തം തട്ടകത്തിലേക്കെത്തുമ്പോള്‍ പരമ്പര നിലനിര്‍ത്തേണ്ടത് അഭിമാന പ്രശ്‌നം. കരുത്തരുടെ നിരയുമായെത്തുന്ന കംഗാരുക്കളെ കീഴടക്കുക ഇന്ത്യക്ക് കടുപ്പമായിരിക്കുമെന്ന് പറയാം.

റിഷഭ് പന്തിന്റെയും ജസ്പ്രീത് ബുംറയുടെയും അഭാവവും ഇന്ത്യയെ തളര്‍ത്തുന്നു. ഇത്തവണത്തെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഇന്ത്യയുടെ ചില താരങ്ങളെ സംബന്ധിച്ച് കരിയറിലെ അവസാന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയായി മാറിയേക്കും. അത് ആരൊക്കെയാണെന്ന് നോക്കാം.

Also Read: 2008ല്‍ കോലിക്കൊപ്പം അരങ്ങേറ്റം, പക്ഷെ വലിയ കരിയറില്ല-ഇന്ത്യയുടെ അഞ്ച് പേരിതാAlso Read: 2008ല്‍ കോലിക്കൊപ്പം അരങ്ങേറ്റം, പക്ഷെ വലിയ കരിയറില്ല-ഇന്ത്യയുടെ അഞ്ച് പേരിതാ

രോഹിത് ശര്‍മ

രോഹിത് ശര്‍മ

ഇന്ത്യയുടെ നിലവിലെ നായകന്‍ രോഹിത് ശര്‍മ കരിയറിന്റെ അവസാന സമയത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് പറയാം. ഈ വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പ് രോഹിത്തിന്റെ കരിയറില്‍ നിര്‍ണ്ണായകമാവുമെന്നുറപ്പ്.

ഇത്തവണ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയെ നയിക്കുന്നത് രോഹിത് ശര്‍മയാണ്. ഓപ്പണര്‍ റോളിലും താരമുണ്ടാവും. ഇത്തവണത്തേത് രോഹിത്തിന്റെ അവസാന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയായി മാറിയേക്കും. ഫിറ്റ്‌നസ് പ്രശ്‌നം അലട്ടുന്ന രോഹിത്തിന് ഇനിയൊരു ബോര്‍ഡര്‍ ട്രോഫി കളിക്കാന്‍ സാധിച്ചേക്കില്ല.

Also Read: സഞ്ജുവിന്റെ ഹൃദയം കീഴടക്കിയ കളിക്കാരനാര്? സച്ചിനോ സെവാഗോ അല്ല, മറ്റൊരാള്‍!

ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടറായ ആര്‍ അശ്വിന്‍ ടെസ്റ്റിലെ ടീമിന്റെ ഒന്നാം നമ്പര്‍ സ്പിന്നറാണ്. ഇന്ത്യന്‍ സാഹചര്യത്തില്‍ വലിയ ഇംപാക്ട് സൃഷ്ടിക്കുന്നവനാണ് അശ്വിന്‍. ടേണുകൊണ്ടും ലൈനും ലെങ്തുകൊണ്ടും വിറപ്പിക്കുന്ന അശ്വിന്‍ ഇന്ത്യയുടെ കുന്തമുനയാണെന്ന് പറയാം.

എന്നാല്‍ ഇത്തവണത്തേത് അശ്വിന്റെ അവസാന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയായേക്കും. ഇന്ത്യ മികച്ച യുവ സ്പിന്നര്‍മാരെ വളര്‍ത്തേണ്ട സമയമാണിത്. അതുകൊണ്ട് തന്നെ ഇത്തവണത്തെയോടെ അശ്വിന്റെ ചീട്ടുകീറാനാണ് സാധ്യത.

ചേതേശ്വര്‍ പുജാര

ചേതേശ്വര്‍ പുജാര

ഇന്ത്യയുടെ വന്മതിലാണ് ചേതേശ്വര്‍ പുജാര. രാഹുല്‍ ദ്രാവിഡ് ഒഴിച്ചിട്ട മൂന്നാം നമ്പറില്‍ ഇന്ത്യക്കായി കോട്ടകെട്ടാന്‍ പുജാരക്ക് ഏറെ നാള്‍ സാധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പുജാരക്ക് പഴയ മികവില്ല. ഇന്ത്യന്‍ ടീമിന് പുറത്തുപോയ പുജാര കൗണ്ടി ക്രിക്കറ്റ് കളിച്ചാണ് തിരിച്ചുവന്നത്.

ഇപ്പോള്‍ മൂന്നാം നമ്പറില്‍ വലിയ സ്ഥിരത പുജാരക്ക് അവകാശപ്പെടാനാവില്ല. ഈ സാഹചര്യത്തില്‍ പുജാരക്ക് അധികനാള്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ തുടരാനായേക്കില്ല. പുജാരയുടെ അവസാന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയായി ഇത്തവണത്തേത് മാറിയേക്കും.

വിരാട് കോലി

വിരാട് കോലി

ഇന്ത്യയുടെ സീനിയര്‍ താരവും ബാറ്റിങ് ഇതിഹാസവുമാണ് വിരാട് കോലി. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിക്കുന്ന കോലിക്ക് ഇനി അധികനാള്‍ മൂന്ന് ഫോര്‍മാറ്റിലും കളിക്കാനായേക്കില്ല. ഫിറ്റ്‌നസ് കോലിയെ തളര്‍ത്തുന്നില്ലെങ്കിലും ഇത്തവണത്തോടെ അദ്ദേഹം ടെസ്റ്റ് മതിയാക്കിയേക്കും.

ഇനിയൊരു ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കളിക്കാന്‍ കോലിക്ക് സാധിച്ചേക്കില്ല. ഇത്തവണ ഇന്ത്യയുടെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേട്ടത്തില്‍ കോലിയുടെ പ്രകടനം നിര്‍ണ്ണായകമാവുമെന്നുറപ്പ്. കോലിയുടെ സമീപകാലത്തെ ടെസ്റ്റിലെ പ്രകടനങ്ങള്‍ അത്ര മികച്ചതല്ല.

Also Read: IND vs NZ: ഓപ്പണര്‍ സ്ഥാനം ഗില്‍ ഉറപ്പിച്ചോ? പറയാറായിട്ടില്ല- കാരണം ചൂണ്ടിക്കാട്ടി സഞ്ജയ്

ഉമേഷ് യാദവ്

ഉമേഷ് യാദവ്

ഇന്ത്യയുടെ പേസ്‌നിരയിലേക്ക് മികവ് കാട്ടി നിരവധി യുവതാരങ്ങളാണ് വളര്‍ന്നുവരുന്നത്. ഈ സാഹചര്യത്തില്‍ ഉമേഷ് യാദവിന് ഇന്ത്യയുടെ ടെസ്റ്റ് ടീമിനൊപ്പം ഇനി അധികനാള്‍ തുടരാനാവില്ല. ഇത്തവണത്തേത് താരത്തിന്റെ അവസാന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയാണെന്ന് പറയാം.

മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ തുടങ്ങിയവര്‍ അവസരത്തിനായി കാത്തിരിക്കവെ ഉമേഷ് യാദവിന് ഇത്തവണത്തെയോടെ വഴിമാറികൊടുക്കേണ്ടി വന്നേക്കും.

Story first published: Saturday, January 21, 2023, 14:33 [IST]
Other articles published on Jan 21, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X