വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: 'സ്‌പൈഡര്‍മാന്‍ സ്‌പൈഡര്‍മാന്‍', പാട്ട് പാടി കീപ്പിങ്ങില്‍ സ്വയം പ്രചോദിപ്പിച്ച് റിഷഭ് പന്ത്

ബ്രിസ്ബണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും ഊര്‍ജസ്വലനായ താരങ്ങളിലൊരാണ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. ടെസ്റ്റില്‍ എതിര്‍ താരങ്ങളെ സ്ലഡ്ജ് ചെയ്യാനും ഉരുളയ്ക്കുപ്പേരി പോലെ മറുപടി നല്‍കാനും യുവതാരം മിടുക്കനാണ്. വളരെ ആസ്വദിച്ച് കളിക്കുന്ന റിഷഭ് നിലവിലെ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറാണ്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച റിഷഭ് നടന്നുകൊണ്ടിരിക്കുന്ന ബ്രിസ്ബണ്‍ ടെസ്റ്റില്‍ പാട്ട് പാടി കീപ്പിങ് ചെയ്യുന്ന വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

Rishabh Pant sings ‘Spiderman Spiderman’ behind the stumps, Twitter goes crazy

'സ്‌പൈഡര്‍മാന്‍ സ്‌പൈഡര്‍മാന്‍' എന്ന പാട്ട് പാടുന്ന റിഷഭിന്റെ ശബ്ദം സ്റ്റംപ് മൈക്കാണ് പിടിച്ചെടുത്തത്. റിഷഭ് പന്ത് സ്വയം പാട്ടുപാടി പ്രചോദിപ്പിക്കുന്നുവെന്ന തരത്തിലാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇതിന്റെ വീഡിയോ പ്രചരിക്കുന്നത്. സിഡ്‌നിയിലെ വെടിക്കെട്ട് പ്രകടനത്തോടെ വിദേശത്തെ ഇന്ത്യയുടെ മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണെന്ന് തെളിയിക്കാന്‍ റിഷഭിനായി.

23കാരനായ താരമാണ് ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും സെഞ്ച്വറി നേടിയ ഏക ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍. 2018-19 ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ഇന്ത്യയുടെ ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ റിഷഭിന്റെ പേരിലായിരുന്നു. ആക്രമിച്ച് കളിച്ച് എതിര്‍ ടീം ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ മിടുക്കനാണ് റിഷഭ് പന്ത്. സിഡ്‌നിയില്‍ ഇന്ത്യ ആവേശ സമനില നേടിയപ്പോള്‍ റിഷഭിന്റെ പ്രകടനം വളരെ നിര്‍ണ്ണായകമായിരുന്നു.

rishabhpant

ഇത്തവണത്തെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ആവേശകരമായ അന്ത്യത്തിലേക്ക് അടുക്കുകയാണ്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ ജയിച്ചപ്പോള്‍ രണ്ടാം മത്സരം ഇന്ത്യ ജയിച്ചു. മൂന്നാം മത്സരം സമനിലയിലാണ് കലാശിച്ചത്. പരമ്പര വിജയിയെ തീരുമാനിക്കുന്ന ബ്രിസ്ബണില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് 328 റണ്‍സാണ്. നാലാം ദിനം സ്റ്റംപെടുക്കുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ നാല് റണ്‍സെന്ന നിലയിലാണ് ഇന്ത്യ.

മഴ നാലാം ദിനം രണ്ട് തവണ വില്ലനായി. ഒരു ദിവസം മാത്രം ശേഷിക്കെ മഴ വില്ലനായാല്‍ മത്സരം സമനിലയില്‍ അവസാനിച്ചേക്കും. അങ്ങനെ സംഭവിച്ചാല്‍ പരമ്പര ഇന്ത്യ നിലനിര്‍ത്തും. 2018-19ലെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഇന്ത്യ വിജയിച്ചിരുന്നു. ചരിത്രത്തിലാദ്യമായാണ് അന്ന് ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയത്.

ഇത്തവണ പരമ്പര നിലനിര്‍ത്താനായാല്‍ ഇന്ത്യക്കത് വലിയ നേട്ടമാവും. നായകന്‍ വിരാട് കോലിയുടെ അഭാവത്തിന് പിന്നാലെ പരിക്കേറ്റ് സീനിയര്‍ ബൗളര്‍മാരെല്ലാം പുറത്തായിട്ടും ഇന്ത്യ പരമ്പര നിലനിര്‍ത്തിയാല്‍ അത് ചരിത്രത്തിന്റെ ഭാഗമാവുമെന്നുറപ്പ്. അജിന്‍ക്യ നായകനെന്ന നിലയില്‍ ഇതുവരെ തോറ്റിട്ടില്ല. ബ്രിസ്ബണില്‍ നായകനെന്ന നിലയില്‍ ചരിത്രമെഴുതാന്‍ രഹാനെയ്ക്കും ഇന്ത്യക്കും സാധിക്കുമോയെന്ന് നാളെ അറിയാം.

Story first published: Monday, January 18, 2021, 14:02 [IST]
Other articles published on Jan 18, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X