ധോണിയുമായി താരതമ്യപ്പെടുത്തരുത്, ക്രിക്കറ്റില്‍ എന്റെ പേരില്‍ തന്നെ അറിയപ്പെടണം: റിഷഭ് പന്ത്

മുംബൈ: ഇത്തവണത്തെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ പ്രകടനത്തോടെ വിദേശ മൈതാനത്തെ ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറെന്ന റെക്കോഡ് ഊട്ടിയുറപ്പിക്കാന്‍ റിഷഭ് പന്തിനായി. വിക്കറ്റ് കീപ്പറെന്ന നിലയില്‍ 23 കാരനായ താരം മെച്ചപ്പെടാനുണ്ടെങ്കിലും ബാറ്റ്‌സ്മാനെന്ന നിലയില്‍ ഇന്ത്യയുടെ പ്രതീക്ഷയായി മാറിയിരിക്കുകയാണ് റിഷഭ് പന്ത്. എം എസ് ധോണി കളമൊഴിഞ്ഞതോടെ ഇന്ത്യയുടെ അടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സ്ഥാനത്തേക്ക് ഏറ്റവും യോഗ്യത തനിക്കാണെന്ന് റിഷഭ് വീണ്ടും തെളിയിച്ചിരിക്കുകയാണ്.

ഇന്ത്യക്കുവേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കുന്നതിന് പിന്നാലെ റിഷഭിനെ ധോണിയുമായി താരതമ്യം ചെയ്തുള്ള റിപ്പോര്‍ട്ടുകളും ഉയര്‍ന്നുവന്നിരുന്നു. ഇപ്പോഴിതാ തന്നെ ധോണിയുമായി താരതമ്യപ്പെടുത്തുന്നതിനെക്കുറിച്ച് റിഷഭ് തന്റെ പ്രതികരണം വ്യക്തമാക്കിയിരിക്കുകയാണ്. ക്രിക്കറ്റില്‍ ആരുടെയും അപരനായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും തന്റെ പേരില്‍ത്തന്നെ അറിയപ്പെടണമെന്നുമാണ് റിഷഭ് എഎന്‍ ഐയോട് പറഞ്ഞത്.

'എംഎസ് ധോണിയോട് തന്നെ താരതമ്യപ്പെടുത്തുകയെന്നത് വലിയ കാര്യമായാണ് കാണുന്നത്. എന്നാല്‍ ആളുകള്‍ താരതമ്യപ്പെടുത്തുന്നതിനോട് എനിക്ക് താല്‍പര്യമില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എന്റെ പേര് തന്നെ എഴുതിച്ചേര്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അതിലാണ് ഞാന്‍ ശ്രദ്ധ നല്‍കുന്നത്. അതോടൊപ്പം ഒരു ഇതിഹാസത്തിനോട് യുവതാരത്തെ താരതമ്യപ്പെടുത്തുന്നത് ശരിയായ രീതിയല്ല'-റിഷഭ് പറഞ്ഞു.

വിദേശ മൈതാനത്ത് ധോണിയുടെ ഒട്ടുമിക്ക റെക്കോഡുകളും പന്ത് മറികടന്നിരുന്നു. ഒരു ഇന്നിങ്‌സില്‍ കൂടുതല്‍ ക്യാച്ച്,ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും സെഞ്ച്വറി നേടുന്ന ഏക ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍,വേഗത്തില്‍ 1000 ടെസ്റ്റ് റണ്‍സ് നേടുന്ന ഇന്ത്യന്‍ കീപ്പര്‍,ഓസ്‌ട്രേലിയയില്‍ 500 ടെസ്റ്റ് റണ്‍സ് നേടുന്ന വിക്കറ്റ് കീപ്പര്‍ ഇങ്ങനെ നിരവധി റെക്കോഡുകള്‍ യുവതാരത്തിന്റെ പേരിലുണ്ട്.

പലപ്പോഴും കീപ്പിങ്ങില്‍ ധോണിയെ അനുകരിക്കാന്‍ റിഷഭ് ശ്രമിക്കാറുണ്ട്. ധോണിയുടേതായ റണ്ണൗട്ട് ശൈലികള്‍ അനുകരിക്കാനും അദ്ദേഹത്തിന്റെ ആക്ഷനുകള്‍ അനുകരിക്കാനുമെല്ലാം പന്ത് ശ്രമിച്ചിട്ടുണ്ട്. ധോണിയെ അനുകരിക്കാന്‍ ശ്രമിച്ച് പന്തിനെ പറ്റിയ പാളിച്ചകള്‍ നിരവധി ട്രോളുകളും ഏറ്റുവാങ്ങിയിട്ടുണ്ട്. എന്തായാലും നിലവിലെ ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭാണ്.

നിലവില്‍ വിദേശ പര്യടനങ്ങളില്‍ റിഷഭും ഇന്ത്യയില്‍ വൃദ്ധിമാന്‍ സാഹയുമാണ് ഇന്ത്യയുടെ ടെസ്റ്റ് വിക്കറ്റ് കീപ്പര്‍മാര്‍. എന്നാല്‍ ബാറ്റിങ്ങില്‍ മികച്ച റെക്കോഡില്ലാത്ത സാഹ കീപ്പിങ്ങില്‍ പക്ഷേ പുലിയാണ്. ഇന്ത്യയുടെ അടുത്ത പരമ്പര നാട്ടില്‍ ഇംഗ്ലണ്ടിനെതിരെയാണ്. ഇത്തവണ സാഹയെ പുറത്തിരുത്തി റിഷഭ് പന്ത് തന്നെ ഇംഗ്ലണ്ടിനെതിരേ വിക്കറ്റ് കീപ്പറായേക്കും. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നിലവില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് ഇംഗ്ലണ്ട് പരമ്പരയും നിര്‍ണ്ണായകമാണ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, January 21, 2021, 12:22 [IST]
Other articles published on Jan 21, 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X