For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: പുള്‍ ഷോട്ടില്‍ രഹാനെയും ഗില്ലും ഓസീസ് താരങ്ങളേക്കാള്‍ മികവു കാട്ടി- പോണ്ടിങ്

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര ആവേശകരമായി പുരോഗമിക്കുകയാണ്. നാല് മത്സര പരമ്പരയിലെ ആദ്യ മത്സരം ഓസ്‌ട്രേലിയ ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ജയം ഇന്ത്യക്കൊപ്പമായിരുന്നു. നിലവില്‍ നാല് മത്സര പരമ്പരയില്‍ ഇരു ടീമും 1-1 എന്ന നിലയിലാണ്. ആതിഥേയരായ ഓസീസ് താരങ്ങളേക്കാള്‍ മികച്ച ബാറ്റിങ് കാഴ്ചവെക്കാന്‍ ഇന്ത്യക്കായി. ഇപ്പോഴിതാ ഇന്ത്യന്‍ താരങ്ങളുടെ ബാറ്റിങ് പ്രകടനത്തെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്.

ഓസീസ് താരങ്ങളേക്കാള്‍ മനോഹരമായി അജിന്‍ക്യ രഹാനെയും ശുബ്മാന്‍ ഗില്ലും പുള്‍ ഷോട്ട് കളിച്ചുവെന്നാണ് പോണ്ടിങ് അഭിപ്രായപ്പെട്ടത്. 'ഓസീസ് താരങ്ങളേക്കാള്‍ മനോഹരമായ ഷോട്ടുകള്‍ കളിച്ചത് ഇന്ത്യന്‍ താരങ്ങളാണ്. എന്നാല്‍ എത്ര പുള്‍ ഷോട്ട് കളിച്ചു,എത്ര ഡ്രൈവുകള്‍ ഉണ്ടായിരുന്നു,എത്ര ഷോര്‍ട്ട് ബോള്‍ എറിഞ്ഞു ഇവയെല്ലാം കണക്കാക്കുക എളുപ്പമല്ല. ചെറിയ ടോട്ടലായതിനാല്‍ത്തന്നെ അനായാസം മറികടക്കുമെന്ന് അറിയാമായിരുന്നു.

രണ്ട് ടെസ്റ്റില്‍ ഓസീസ് താരങ്ങള്‍ കളിച്ചതിനേക്കാള്‍ മികച്ച പുള്‍ഷോട്ടുകള്‍ അജിന്‍ക്യ രഹാനെയും ശുബ്മാന്‍ ഗില്ലും കളിച്ചുവെന്നാണ് കരുതുന്നത്. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ മികച്ച ഷോട്ടുകള്‍ കളിക്കുകയും ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ക്കത് കളിക്കാന്‍ സാധിക്കാതെ വരികയും ചെയ്താല്‍ ഇന്ത്യയുടെ ബൗളര്‍മാര്‍ മികച്ചതാണെന്നാണ് അത് വ്യക്തമാക്കുന്നത്'-പോണ്ടി പറഞ്ഞു.

rickyponting

ഓസീസ് ബാറ്റിങ് നിര ഇന്ത്യക്കുമുന്നില്‍ തീര്‍ത്തും നിരാശപ്പെടുത്തിയെന്ന് തന്നെ പറയാം. അഡ്‌ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയ ജയിച്ചെങ്കിലും അവരുടെ ബാറ്റിങ് പ്രകടനത്തെ അത്ര മികച്ചതെന്ന് പറയാനാവില്ല. രണ്ടാം ടെസ്റ്റില്‍ എല്ലാവരും നിരാശപ്പെടുത്തി. സ്റ്റീവ് സ്മിത്ത്,മാര്‍നസ് ലാബുഷാനെ എന്നിവരില്‍ ഓസ്‌ട്രേലിയക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും തിളങ്ങാന്‍ ഇരുവര്‍ക്കും സാധിച്ചില്ല. സ്മിത്ത് നാല് ഇന്നിങ്‌സില്‍ നിന്ന് ആകെ നേടിയത് 10 റണ്‍സ് മാത്രമാണ്. ഓസ്‌ട്രേലിയയുടെ തിരിച്ചുവരവിന് ഇരുവരും ഫോം കണ്ടെത്തി തിരിച്ചുവരേണ്ടത് അത്യാവശ്യമാണ്.

സിഡ്‌നിയില്‍ ഇരു ടീമിലും മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ഇന്ത്യന്‍ നിരയിലേക്ക് മായങ്ക് അഗര്‍വാളിന് പകരം രോഹിത് ശര്‍മയും ഹനുമ വിഹാരിക്ക് പകരം കെ എല്‍ രാഹുലും എത്തിയേക്കും. പരിക്കേറ്റ ഉമേഷ് യാദവിന് പകരക്കാരനായി നവദീപ് സൈനി കളിച്ചേക്കും. ടി നടരാജന്‍ അരങ്ങേറ്റം കുറിക്കുമെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്. ഓപ്പണറായി ഡേവിഡ് വാര്‍ണര്‍ ഓസീസ് നിരയിലേക്ക് മടങ്ങിയെത്തുന്നത് ഇന്ത്യയെ സംബന്ധിച്ച് കടുത്ത വെല്ലുവിളി തന്നെയാവും.

Story first published: Wednesday, December 30, 2020, 18:11 [IST]
Other articles published on Dec 30, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+