Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'പ്രതിഭാശാലിയാണവന്‍, തഴഞ്ഞത് അത്ഭുതപ്പെടുത്തി'- റിഷഭ് പന്തിനെ പ്രശംസിച്ച് റിക്കി പോണ്ടിങ്

അഡ്‌ലെയ്ഡ്: ഇന്ത്യ- ഓസ്‌ട്രേലിയ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനായുള്ള ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍ പ്രഖ്യാപിച്ചപ്പോള്‍ ആരാധകരെ ഞെട്ടിച്ച് പല താരങ്ങളുടെയും അഭാവം ടീമിലുണ്ടായിരുന്നു. കെ എല്‍ രാഹുല്‍ ടീമില്‍ ഇല്ലാതിരുന്നതും ശുബ്മാന്‍ ഗില്ലിന് പകരം പൃത്ഥ്വി ഷാ ടീമില്‍ ഇടം നേടിയതുമെല്ലാം ആരാധകരെ ഞെട്ടിച്ചു. അതിലുപരിയായി മികച്ച ഫോമിലുള്ള റിഷഭ് പന്തിനെ തഴഞ്ഞ് വൃദ്ധിമാന്‍ സാഹയെ കീപ്പറായി ഉള്‍പ്പെടുത്താനുള്ള തീരുമാനാണ് ശരിക്കും അത്ഭുതപ്പെടുത്തിയത്. ഇപ്പോഴിതാ റിഷഭ് പന്തിനെ ഒഴിവാക്കിയ ഇന്ത്യയുടെ തീരുമാനത്തെക്കുറിച്ച് പ്രതികരിച്ചിരുക്കുകയാണ് മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്.

'റിഷഭ് പന്തിനെ ടീമിനെ ഉള്‍പ്പെടുത്താത്ത തീരുമാനം ശരിക്കും അത്ഭുതപ്പെടുത്തി. പ്രതിഭയുള്ള യുവതാരമാണവന്‍. ബാറ്റുകൊണ്ട് നിര്‍ണ്ണായകമാണ് അവന്റെ പ്രകടനം. വൃദ്ധിമാന്‍ സാഹയുടെയും അത്രയും മികച്ച കീപ്പറല്ല എന്നത് ശരിയാണ്. എന്നാല്‍ അത് ഒഴിവാക്കാനുള്ള കാരമല്ല'-പോണ്ടി ചാനല്‍ 7നോട് സംസാരിക്കവെ പറഞ്ഞു. നേരത്തെ പൃത്ഥ്വി ഷാ പൂജ്യത്തിന് പുറത്താകുമെന്ന് പോണ്ടിങ് പ്രവചിച്ചത് കൃത്യമായി സംഭവിച്ചിരുന്നു. നേരിട്ട രണ്ടാം പന്തില്‍ത്തന്നെ പൂജ്യത്തിന് പൃത്ഥ്വി പുറത്തായി. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ യുവതാരം ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു.

rickyponting-rishabhpant

റിഷഭ് പന്തിനെ പ്ലേയിങ് ഇലവനില്‍ എല്ലാവരും പ്രതീക്ഷിച്ചിരുന്നതാണ്. കാരണം 2019ല്‍ ഇന്ത്യ ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയപ്പോള്‍ റിഷഭ് ബാറ്റിങ്ങിലും കീപ്പിങ്ങിലും തിളങ്ങിയിരുന്നു. ഒരു സെഞ്ച്വറി ഉള്‍പ്പെടെ ഇന്ത്യയുടെ രണ്ടാമത്തെ ടോപ് സ്‌കോററായിരുന്നു അദ്ദേഹം. കൂടാതെ 20 ക്യാച്ചുകളുമായി കീപ്പിങ്ങിലും തിളങ്ങി. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും സെഞ്ച്വറി നേടിയ ഏക ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് റിഷഭ്. കൂടാതെ ഇത്തവണത്തെ സന്നാഹ മത്സരത്തില്‍ വെടിക്കെട്ട് സെഞ്ച്വറി ഉള്‍പ്പെടെ തിളങ്ങാനും റിഷഭിനായിരുന്നു. അതിനാല്‍ത്തന്നെ സാധ്യത കൂടുതല്‍ റിഷഭിനായിരുന്നെങ്കിലും സാഹയെയാണ് ഇന്ത്യ പരിഗണിച്ചത്.

നടന്നുകൊണ്ടിരിക്കുന്ന ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ബാറ്റുകൊണ്ട് തിളങ്ങാന്‍ സാഹക്ക് സാധിച്ചില്ല. 26 പന്ത് നേരിട്ട് 9 റണ്‍സ് മാത്രമാണ് സാഹക്ക് നേടാനായത്. രണ്ടാം ഇന്നിങ്‌സില്‍ സാഹയുടെ ബാറ്റിങ് പ്രകടനം നിര്‍ണ്ണായകമാണ്. ഒരു പക്ഷെ തിളങ്ങാന്‍ സാധിച്ചില്ലെങ്കില്‍ രണ്ടാം മത്സരത്തില്‍ അദ്ദേഹത്തിന് സ്ഥാനം നഷ്ടമായേക്കും. കാരണം വിരാട് കോലി ആദ്യ ടെസ്റ്റിന് ശേഷം മടങ്ങും. അതിനാല്‍ ഇന്ത്യക്ക് കൂടുതല്‍ ബാറ്റിങ് മികവ് ആവിശ്യമാണ്. അക്കാരണത്താല്‍ത്തന്നെ സാഹക്ക് പകരം പന്ത് ടീമിലേക്ക് എത്തിയേക്കും. കോലിക്ക് പകരം രോഹിത് ശര്‍മയും പൃത്ഥ്വിക്ക് പകരം കെ എല്‍ രാഹുലും ടീമിലെത്തിയേക്കും.

Story first published: Friday, December 18, 2020, 16:16 [IST]
Other articles published on Dec 18, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+