For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഇന്ത്യക്കാര്‍ പോരാട്ടം തുടരുന്നു, ഓസീസിന് എവിടെ പിഴച്ചു? റിക്കി പോണ്ടിങ് പറയുന്നു

ബ്രിസ്ബണ്‍: പരിക്ക് മൂലം സീനിയര്‍ ബൗളര്‍മാരെല്ലാം പുറത്തായിട്ടും ഇന്ത്യന്‍ താരങ്ങളുടെ പോരാട്ടവീര്യത്തിന് കുറവില്ല. ശക്തരായ ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ വിറപ്പിക്കുന്ന പ്രകടനമാണ് ഇന്ത്യന്‍ നിര കാഴ്ചവെക്കുന്നത്. വിരാട് കോലിയെന്ന വന്മരം ടീമിലില്ലാത്ത അവസ്ഥയിലും ഒരു ജയവും സമനിലയും നേടിയെന്നത് ഇന്ത്യയുടെ പോരാട്ടവീര്യത്തിന്റെ കരുത്താണ്.

ബ്രിസ്ബണിലും ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. 1988ന് ശേഷം ഓസ്‌ട്രേലിയ അല്ലാതെ മറ്റാരും ജയിക്കാത്ത ഗബ്ബയില്‍ ഇന്ത്യ ചരിത്രം തിരുത്തുമോയെന്ന് കാത്തിരുന്ന് കാണാം. എന്തായാലും ഇന്ത്യയുടെ പോരാട്ട വീര്യത്തെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്. എവിടെയാണ് ഓസ്‌ട്രേലിയക്ക് പിഴച്ചതെന്നും മുന്‍ നായകന്‍ ചൂണ്ടിക്കാട്ടുന്നു.

pontingandindvsaus

'ഇന്ത്യ ടീമിനെ നോക്കുക. അവര്‍ പോരാട്ടം തുടരുകയാണ്. പരമ്പരയിലുടെനീളം അവര്‍ പോരാട്ടവീര്യം കാത്തുസൂക്ഷിക്കുന്നു. അഡ്‌ലെയ്ഡിലെ മത്സരത്തിന് ശേഷം ടീം പദ്ധതിയിടുന്നത് നടപ്പിലാക്കാന്‍ താരങ്ങള്‍ക്ക് സാധിക്കുന്നു. ശര്‍ദുല്‍ ഠാക്കൂറിന്റെയും വാഷിങ്ടണ്‍ സുന്ദറിന്റെയും ബാറ്റിങ് വളരെ ആത്മവിശ്വാസത്തോടെയായിരുന്നു.

ഓസ്‌ട്രേലിയന്‍ ടീമിന് പഴയ ആക്രമണോത്സുകയുണ്ടോയെന്ന് സംശയമാണ്. ആവിശ്യത്തിന് ഷോട്ട് ബോളുകള്‍ അവര്‍ എറിയുന്നില്ല. ഇന്ത്യന്‍ ബാറ്റ്‌സ്മാനെ ക്രീസില്‍ നിലയുറപ്പിക്കാന്‍ അവര്‍ സഹായിക്കുന്നു. ബാറ്റ്‌സ്മാന്‍ ആഗ്രഹിക്കുന്ന രീതിയിലാണ് പന്തെറിയുന്നത്. ഒരു മേഖലയിലും വേണ്ടത്ര ആക്രമണോത്സുകത കാട്ടാന്‍ ഓസീസ് ടീമിന് സാധിക്കുന്നില്ല'-റിക്കി പോണ്ടിങ് പറഞ്ഞു.

നേരത്തെ എതിരാളികളെ സ്ലഡ്ജിങ്ങിലൂടെ മാനസികമായി തളര്‍ത്തുന്ന ടീമായിരുന്നു ഓസ്‌ട്രേലിയ. എന്നാല്‍ നിലവിലെ ടീമില്‍ ഇത്തരത്തില്‍ സ്ലഡ്ജ് ചെയ്യാന്‍ ആരും തയ്യാറാകാറില്ല. ഐപിഎല്ലില്‍ ഇരു രാജ്യത്തെയും താരങ്ങള്‍ ഒന്നിച്ചു കളിക്കാന്‍ തുടങ്ങിയതോടെ മികച്ച സൗഹൃദാന്തരീക്ഷമാണുള്ളത്. അതിനാല്‍ത്തന്നെ പഴയപോലെ ആക്രമണോത്സുകത കാട്ടാന്‍ താരങ്ങള്‍ തയ്യാറാകുന്നില്ല.

താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ ആതിഥേയരെന്ന നിലയില്‍ ഓസീസ് ബൗളര്‍മാരുടെ പ്രകടനം പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയിട്ടില്ല. മിച്ചല്‍ സ്റ്റാര്‍ക്കിന് വേണ്ടത്ര ശോഭിക്കാന്‍ കഴിയാത്തത് ഓസ്‌ട്രേലിയയെ ബാധിച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ തിളങ്ങിയപ്പോഴും നതാന്‍ ലിയോണ് തിളങ്ങാന്‍ സാധിച്ചില്ല. ഇതെല്ലാം ഓസ്‌ട്രേലിയയെ പ്രതികൂലമായി ബാധിച്ചു.

ആദ്യ മത്സരത്തില്‍ ഇന്ത്യ നാണം കെട്ടപ്പോള്‍ രണ്ടാം മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയത്തോടെ തിരിച്ചുവരാന്‍ ഇന്ത്യക്കായി. മൂന്നാം മത്സരത്തില്‍ ജയത്തോളം പോന്ന സമനില പിടിക്കാനും ഇന്ത്യക്ക് സാധിച്ചു. ജസ്പ്രീത് ബൂംറ,മുഹമ്മദ് ഷമി,ഉമേഷ് യാദവ്,ആര്‍ അശ്വിന്‍,രവീന്ദ്ര ജഡേജ,ഹനുമ വിഹാരി എന്നിവരൊന്നും ഇന്ത്യന്‍ നിരയില്‍ നാലാം ടെസ്റ്റിനില്ല. ബ്രിസ്ബണില്‍ നടന്നുകൊണ്ടിരിക്കുന്ന മത്സരമാണ് പരമ്പര വിജയിയെ തീരുമാനിക്കുക.

Story first published: Monday, January 18, 2021, 12:30 [IST]
Other articles published on Jan 18, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+