Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: പരിക്കില്‍ വലഞ്ഞ് ഇന്ത്യ, പന്തിന് പിന്നാലെ ജഡേജയ്ക്കും പരിക്ക്

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ക്രിക്കറ്റ് ടെസ്റ്റ് പുരോഗമിക്കവെ പരിക്കില്‍ വലഞ്ഞ് ഇന്ത്യ. ഇഷാന്ത് ശര്‍മ,മുഹമ്മദ് ഷമി,ഉമേഷ് യാദവ് എന്നിവര്‍ക്ക് പിന്നാലെ സിഡ്‌നി ടെസ്റ്റിന്റെ മൂന്നാം ദിനം രണ്ട് ഇന്ത്യന്‍ താരങ്ങളാണ് പരിക്കിന്റെ പിടിയിലായിരിക്കുന്നത്. റിഷഭ് പന്തിന് പിന്നാലെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കാണ് പരിക്കേറ്റത്. ബാറ്റ് ചെയ്യുന്നതിനിടെ കൈവിരലിന് പരിക്കേറ്റ ജഡേജ ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സിനിറങ്ങിയപ്പോള്‍ ഫീല്‍ഡിങ്ങിന് ഇറങ്ങിയിട്ടില്ല. ജഡേജയെ സ്‌കാനിങ്ങിന് വിധേയമാക്കിയിട്ടുണ്ട്. പരിക്ക് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബൗണ്‍സിനെ നേരിടുമ്പോള്‍ പന്ത് ജഡേജയുടെ വിരലില്‍ പതിക്കുകയായിരുന്നു. വേദനയോടെ മൈതാനത്ത് നിന്ന ജഡേജയ്ക്ക് ഫിസിയോ എത്തി ഫസ്റ്റ് എയ്ഡ് നല്‍കി താല്‍ക്കാലിക ആശ്വാസം നല്‍കി ബാറ്റിങ് തുടരാന്‍ അനുവദിക്കുകയായിരുന്നു. 37 പന്തില്‍ അഞ്ച് ബൗണ്ടറി ഉള്‍പ്പെടെ 28 റണ്‍സുമായി ജഡേജ പുറത്താവാതെ നിന്നു. ഇന്ത്യ ഓള്‍ഔട്ടായതിന് പിന്നാലെ ഡ്രസിങ് റൂമിലെത്തിയപ്പോള്‍ വേദന കൂടിയതോടെ അദ്ദേഹത്തെ സ്‌കാനിങ്ങിന് വിധേയനാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ravindrajadeja

ജഡേജയുടെ അഭാവത്തില്‍ മായങ്ക് അഗര്‍വാളാണ് പകരക്കാരനായി ഫീല്‍ഡിങ്ങിനിറങ്ങിയത്. കളത്തില്‍ ജഡേജയുടെ ബൗളിങ് മികവ് ഇന്ത്യക്ക് നഷ്ടമാകുന്നത് രഹാനെയ്ക്കും അതിക ജോലിയാവും. നാല് ബൗളര്‍മാരെ മാത്രം വെച്ച് പരീക്ഷണം നടത്തേണ്ട വെല്ലുവിളിയാണ് രഹാനെയ്ക്ക് മുന്നിലുള്ളത്. ആദ്യ ഇന്നിങ്‌സില്‍ നാല് വിക്കറ്റുമായി ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത് ജഡേജയായിരുന്നു. സ്റ്റീവ് സ്മിത്തിന്റെ റണ്ണൗട്ടടക്കം ഫീല്‍ഡിങ്ങിലും തിളങ്ങാന്‍ ജഡേജയ്ക്ക് സാധിച്ചു. അതിനാല്‍ത്തന്നെ താരത്തിന്റെ പരിക്ക് ഇന്ത്യക്ക് കടുത്ത വെല്ലുവിളി തന്നെയാണ്. നാലാം ദിനത്തില്‍ ജഡേജയ്ക്ക് തിരിച്ചെത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേ സമയം പാറ്റ് കമ്മിന്‍സിന്റെ ബൗണ്‍സറിലാണ് റിഷഭ് പന്തിന് പരിക്കേറ്റത്. 67 പന്തുകള്‍ നേരിട്ട് 36 റണ്‍സാണ് റിഷഭ് നേടിയത്. പരിക്കേറ്റ റിഷഭിന് പകരം ഓസീസിന്റെ രണ്ടാം ഉന്നിങ്‌സില്‍ കീപ്പറായി എത്തിയത് വൃദ്ധിമാന്‍ സാഹയാണ്. ആദ്യ ടെസ്റ്റിലെ മോശം പ്രകടനത്തിന് ശേഷമാണ് സാഹയെ ഒഴിവാക്കി ഇന്ത്യ റിഷഭിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. പരിക്ക് തുടരുന്നത് ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് കടുത്ത തിരിച്ചടിയായിരിക്കുകയാണ്.

സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യക്കെതിരേ ഓസീസ് പിടിമുറുക്കുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 191 റണ്‍സിന്റെ ലീഡ് കംഗാരുക്കള്‍ക്കുണ്ട്. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് 94 റണ്‍സിന്റെ ലീഡ് വഴങ്ങേണ്ടി വന്നു.

Story first published: Saturday, January 9, 2021, 12:46 [IST]
Other articles published on Jan 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+