Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നായകനെന്ന നിലയിലെ കോലിയുടെ നേട്ടം മറ്റൊരാള്‍ക്കും പെട്ടെന്ന് നേടാനാവില്ല-രവി ശാസ്ത്രി

സിഡ്‌നി: ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ നായക മികവിനെ പുകഴ്ത്തി പരിശീലകന്‍ രവി ശാസ്ത്രി. കോലിയുടെ നായകമികവിനെ മറികടക്കുന്ന മറ്റൊരു നായകനും അടുത്തെങ്ങും ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് രവി ശാസ്ത്രി പറഞ്ഞത്. പരിമിത ഓവറില്‍ വിരാട് കോലിയുടെ ക്യാപ്റ്റന്‍സി പലപ്പോഴും ചോദ്യം ചെയ്യപ്പെടാറുണ്ടെങ്കിലും ടെസ്റ്റിലെ കോലിയുടെ നേട്ടങ്ങള്‍ ഏതൊരു നായകനേയും മോഹിപ്പിക്കുന്നതാണ്.

2018-19 സീസണിലൂടെ ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടാന്‍ ഇന്ത്യക്ക് സാധിച്ചു. രവി ശാസ്ത്രി പരിശീലകനായിരിക്കെ വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയിലാണ് ഈ നേട്ടം. ഓസ്‌ട്രേലിയ എന്ന ബാലികേറാ മല കീഴടക്കുക എളുപ്പമല്ല. അത് നേടിയെടുത്ത കോലിയുടെ നായകമികവിനെ വാനോളമാണ് ഇന്ത്യന്‍ പരിശീലകന്‍ പ്രശംസിച്ചത്.

'71 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഓസ്‌ട്രേലിയയില്‍ ആദ്യ ടെസ്റ്റ് പരമ്പര നേടിയതിലൂടെ ലഭിച്ച സംതൃപ്തി വളരെ വലുതാണ്. ഓസ്‌ട്രേലിയക്കെതിരേ നാട്ടിലും വിദേശത്തും പരമ്പര നേടിയ കോലിയുടെ ക്യാപ്റ്റന്‍സി മികവിനെ അനുകരിക്കാന്‍ മറ്റൊരു ഇന്ത്യന്‍ ക്യാപ്റ്റനും ദീര്‍ഘകാലത്തേക്ക് സാധിക്കുമെന്ന് കരുതുന്നില്ല'- രവി ശാസ്ത്രി പറഞ്ഞു.

ravishastri-virat

ഡേവിഡ് വാര്‍ണര്‍,സ്റ്റീവ് സ്മിത്ത്,മാര്‍നസ് ലാബുഷാനെ എന്നിവരുടെ അഭാവത്തിലാണ് ഇന്ത്യ പരമ്പര നേടിയതെങ്കിലും അഭിമാനിക്കാവുന്ന ചരിത്ര നേട്ടം തന്നെയായിരുന്നു അത്. 2017ലെ ഹോം പരമ്പരയില്‍ 2-1നാണ് കോലിയുടെ നേതൃത്വത്തില്‍ കംഗാരുക്കളെ തളച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസങ്ങളെല്ലാം ഒരുമിച്ച് അണിനിരന്നിരുന്ന കാലത്ത് പോലും നേടാന്‍ സാധിക്കാത്തതാണ് കോലി ഇന്ത്യക്ക് സമ്മാനിച്ചത്.

കോലിയുടെ കീഴിലുള്ള ടീമിന്റെ മികച്ച നേട്ടങ്ങള്‍ക്കുള്ള കാരണവും രവി ശാസ്ത്രി പറഞ്ഞു. 'ഓസ്‌ട്രേലിയയിലെ വിജയം എന്നത് അത്ര അനായാസം സാധിക്കുന്നതല്ല. ഒരു പ്രൊഫഷനല്‍ കായിക താരങ്ങള്‍ക്ക് അതിന്റെ ബുദ്ധിമുട്ട് നന്നായി മനസിലാവും. 21ാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. എന്നാല്‍ അന്ന് മികച്ച പേസര്‍മാരുടെ അഭാവം ഉണ്ടായിരുന്നു. ഇന്ന് മികച്ച പേസര്‍മാരുണ്ട്. അതാണ് വിരാട് കോലിയുടെ ടീമിന് മുന്‍പുണ്ടായിരുന്നവരേക്കാള്‍ നേട്ടങ്ങള്‍ സ്വന്തമാക്കാനായത്'-ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

2018-19ല്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ പരമ്പര നേടിയപ്പോള്‍ പേസ് ബൗളര്‍മാരുടെ പ്രകടനമാണ് കരുത്തായത്. ജസ്പ്രീത് ബൂംറ,മുഹമ്മദ് ഷമി,ഇഷാന്ത് ശര്‍മ എന്നിവരുടെ ബൗളിങ് ടെസ്റ്റില്‍ എതിരാളികളുടെ പേടി സ്വപ്‌നമാണ്. ഇത്തവണ പരിക്ക് മൂലം ഇഷാന്തും ഷമിയും ഉമേഷുമെല്ലാം ടീമില്‍ നിന്ന് പുറത്തായിരിക്കുകയാണ്. മുഹമ്മദ് സിറാജും നവദീപ് സൈനിയുമാണ് ബൂംറയ്‌ക്കൊപ്പം മൂന്നാം ടെസ്റ്റില്‍ കളിക്കുക.

Story first published: Thursday, January 7, 2021, 10:21 [IST]
Other articles published on Jan 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+