Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'അടുത്ത മത്സരത്തില്‍ ശാസ്ത്രിയും ഭരതും പകരക്കാര്‍'- പരിക്കില്‍ വലയുന്ന ഇന്ത്യന്‍ ടീമിന് ട്രോള്‍

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര പുരോഗമിക്കുന്നതോടൊപ്പം പരിക്കേല്‍ക്കുന്ന താരങ്ങളുടെ എണ്ണവും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. പരിക്ക് കാരണം ഇഷാന്ത് ശര്‍മ നേരത്തെ തന്നെ പുറത്തായിരുന്നു. ആദ്യ ടെസ്റ്റില്‍ത്തന്നെ മുഹമ്മദ് ഷമിക്ക് പരിക്കേറ്റപ്പോള്‍ രണ്ടാം ടെസ്റ്റില്‍ പരിക്ക് കീഴടക്കിയത് ഉമേഷ് യാദവിനെ. മൂന്നാം മത്സരത്തിന് മുമ്പ് ബാറ്റ്‌സ്മാന്‍ കെ എല്‍ രാഹുലും പരിക്കിന്റെ പിടിയില്‍.

ഇപ്പോഴിതാ സിഡ്‌നിയിലെ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം പരിക്കേറ്റത് രവീന്ദ്ര ജഡേജയ്ക്കും റിഷഭ് പന്തിനും. നിലവില്‍ അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ക്കാണ് ടൂര്‍ണമെന്റിനിടെ പരിക്കേറ്റത്. ഇപ്പോഴിതാ ഇങ്ങനെ പോയാല്‍ അടുത്ത മത്സരത്തില്‍ രവി ശാസ്ത്രിയും ഭരത് അരുണും ഇന്ത്യന്‍ ടീമിനുവേണ്ടി കളിക്കണമെന്നാണ് ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പരിഹസിക്കുന്നത്.

ഇനി ഒരാള്‍ക്ക് കൂടി പരിക്കേറ്റാല്‍ ഉത്തമ പകരക്കാരനില്ല. കോവിഡ് കാലം ആയതിനാല്‍ പുതിയ താരങ്ങളെ ഓസ്‌ട്രേലിയയിലേക്ക് എത്തിക്കാന്‍ സാധിക്കില്ല. സൂപ്പര്‍ താരങ്ങളെല്ലാം പരിക്കിന്റെ പിടിയില്‍ അകപ്പെടുന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. ബൗളര്‍മാരെയാണ് പരിക്ക് കൂടുതല്‍ വേട്ടയാടുന്നത്. ബാറ്റ് ചെയ്യുന്നതിനിടെ പാറ്റ് കമ്മിന്‍സിന്റെ പന്ത് കൈക്ക് കൊണ്ടാണ് ഷമിക്ക് പരിക്കേല്‍ക്കുന്നത്.

ind-aus

ഇഷാന്ത് ശര്‍മയുടെ അഭാവത്തിന്റെ തലവേദന മാറും മുമ്പെ ഷമിക്ക് പരിക്കേറ്റത് ഇന്ത്യക്ക് തിരിച്ചടിയായെങ്കിലും രണ്ടാം മത്സരത്തില്‍ ഇന്ത്യ വിജയത്തോടെ കരുത്ത് കാട്ടി. എന്നാല്‍ രണ്ടാം മത്സരത്തില്‍ മറ്റൊരു സ്റ്റാര്‍ പേസര്‍ ഉമേഷ് യാദവിനും പരിക്കേറ്റതോടെ പരിചയസമ്പന്നനായ ബൗളറെന്ന നിലയില്‍ ജസ്പ്രീത് ബൂംറ മാത്രമായി ടീമില്‍. പകരക്കാരായി മുഹമ്മദ് സിറാജും നവദീപ് സൈനിയും എത്തിയെങ്കിലും പരിചയസമ്പത്തിന്റെ കുറവിനെ ഓസീസ് നന്നായി മുതലെടുക്കുന്നു.

മധ്യനിരയില്‍ നിരന്തരം നിരാശപ്പെടുത്തുന്ന ഹനുമ വിഹാരിക്ക് പകരം കെ എല്‍ രാഹുലിനെ കളിപ്പിക്കാമെന്നിരിക്കെയാണ് രാഹുലിനും പരിക്കേല്‍ക്കുന്നത്. ഒരു മത്സരം പോലും രാഹുലിന് കളിക്കാന്‍ സാധിച്ചില്ല. ഇപ്പോഴിതാ സിഡ്‌നിയില്‍ ഇരട്ട പ്രഹരമാണ് ഇന്ത്യ നേരിട്ടത്. പാറ്റ് കമ്മിന്‍സിന്റെ പന്തേറ്റ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് പരിക്ക്. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം പരിക്ക് ഗുരുതരമല്ല.എന്നാല്‍ മൂന്നാം ദിനം ഓസീസ് ബാറ്റ് ചെയ്യവെ പന്തിന് പകരം സാഹയാണ് കീപ്പറായി എത്തിയത്. നാലാം ദിനം പന്ത് തന്നെ കീപ്പറായി ഇറങ്ങിയേക്കും.

അതേ സമയം മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തിലാണ് രവീന്ദ്ര ജഡേജയ്ക്കും പരിക്കേറ്റത്. കൈവിരലിന് പരിക്കേറ്റ ജഡേജ മൂന്നാം ദിനത്തില്‍ ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിങ്‌സില്‍ ഇറങ്ങിയില്ല. ആദ്യ ഇന്നിങ്‌സില്‍ നാല് വിക്കറ്റ് വീഴ്ത്തിയ ജഡേജയുടെ ഇന്ത്യയെ കാര്യമായി ബാധിച്ചു. നാലാം ദിനത്തില്‍ ജഡേജയ്ക്ക് പന്തെറിയാന്‍ സാധിക്കാതെ വന്നാല്‍ മത്സര ഫലത്തില്‍ കടുത്ത തിരിച്ചടി ഇന്ത്യക്ക് നേരിടേണ്ടി വന്നേക്കും.

Story first published: Saturday, January 9, 2021, 17:31 [IST]
Other articles published on Jan 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+