For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഇന്ത്യയെ രക്ഷിക്കാന്‍ രാഹുല്‍ ദ്രാവിഡ് എത്തുമോ? വ്യക്തമാക്കി രാജീവ് ശുക്ല

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ വെറും 36 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടായത് വലിയ ചര്‍ച്ചാ വിഷയമായിരുന്നു. പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ് നിര ടീമിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ടോട്ടലിലാണ് കൂടാരം കയറിയത്. വിരാട് കോലി നയിക്കുന്ന ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് വലിയ നാണക്കേടുണ്ടാക്കുന്ന പ്രകടനമായിരുന്നു അത്. ഓസ്‌ട്രേലിയയിലെ ഇന്ത്യയുടെ മോശം ബാറ്റിങ് പ്രകടനത്തിന് പിന്നാലെ മുന്‍ ഇന്ത്യന്‍ നായകനും ടെസ്റ്റിലെ ഇന്ത്യയുടെ വന്മതിലുമായിരുന്ന രാഹുല്‍ ദ്രാവിഡിനെ ഉപദേശകനായി ഓസ്‌ട്രേലിയയില്‍ എത്തിക്കണമെന്ന ആവിശ്യവും ശക്തമായി ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് രാജീവ് ശുക്ല.

രാഹുല്‍ ദ്രാവിഡ് എത്തേണ്ട ആവിശ്യമില്ലെന്നും അല്ലാതെ തന്നെ മെച്ചപ്പെടാന്‍ കഴിവുള്ള താരങ്ങളാണ് ഇന്ന് ടീമിലുള്ളതെന്നുമാണ് അദ്ദേഹം പറഞ്ഞത്. 'ഒന്നാം ടെസ്റ്റിലെ പ്രകടനത്തില്‍ ഞങ്ങള്‍ സന്തുഷ്ടരല്ല. ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ചേര്‍ന്ന് പ്രകടനം മെച്ചപ്പെടുത്താന്‍ ചില പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. അവര്‍ എപ്പോഴും ടീം മാനേജ്‌മെന്റുമായി ബന്ധപ്പെടുന്നുണ്ട്. അടുത്ത ടെസ്റ്റ് മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്'-ശുക്ല പറഞ്ഞു.

rajivshuklaanddravid

ഓസ്‌ട്രേലിയയില്‍ ഇന്ത്യയുടെ ബാറ്റിങ് ടെക്‌നിക്കുകള്‍ക്കാണ് പ്രശ്‌നം. വേഗമൈതാനത്ത് ഓസീസ് പേസര്‍മാരുടെ പന്തുകളില്‍ എവിടെ ബാറ്റ് വെക്കണമെന്ന് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് മനസിലാകാത്ത അവസ്ഥ. ഫുട് വര്‍ക്കും ടൈമിങും പിഴക്കുന്നതോടൊപ്പം ബാറ്റിനും പാടിനുമിടയിലെ വലിയ വിടവും ഓസീസ് ബൗളര്‍മാര്‍ മുതലാക്കുന്നു. ടെസ്റ്റിലെ ഇന്ത്യയുടെ വിശ്വസ്തന്‍ ചേതേശ്വര്‍ പുജാരയ്ക്കും ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ തിരിച്ചടിയായത് ഫുട് വര്‍ക്കിലെ പ്രശ്‌നമാണ്. അക്കാരണങ്ങളാണ് രാഹുല്‍ ദ്രാവിഡിനെപ്പോലെ ഓസീസ് മൈതാനത്തില്‍ മികച്ച റെക്കോഡുള്ള ഒരാളുടെ സാന്നിധ്യം ഇന്ത്യക്ക് വേണമെന്ന് ആരാധകര്‍ ആവിശ്യപ്പെടുന്നത്.

'ഓസ്‌ട്രേലിയന്‍ പരമ്പര എന്നും വലിയ വെല്ലുവിളി തന്നെയാണ്. ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ആതിഥേയര്‍ക്കെതിരേ നമ്മളുടെ ബാറ്റിങ് വളരെ മികച്ചതായിരുന്നു. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ തകര്‍ന്നു. ചില സമയത്ത് ഇത്തരം കാര്യങ്ങള്‍ സംഭവിക്കും. എന്നാല്‍ ഇതില്‍ നിന്നെല്ലാം നമ്മുടെ താരങ്ങള്‍ പാഠം ഉള്‍ക്കൊണ്ട് മെല്‍ബണിലെ സാഹചര്യം മനസിലാക്കി കളിക്കുമെന്ന് പ്രതീക്ഷയുണ്ട്. ഓസീസ് ബൗളര്‍മാരെ നേരിടുക എന്നും പ്രയാസമുള്ള കാര്യമാണ്. എന്നാല്‍ ഇന്നത്തെ ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയില്‍ റണ്‍സ് നേടാന്‍ സാധിക്കുമെന്ന് കാട്ടിത്തരുന്നു. വിരാടിന്റെ അഭാവം ഉണ്ടെങ്കിലും അത് നികത്താന്‍ മറ്റ് താരങ്ങള്‍ക്ക് സാധിക്കുമെന്നാണ് കരുതുന്നത്'-ശുക്ല കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, December 22, 2020, 13:24 [IST]
Other articles published on Dec 22, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+