വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യക്കു ഈ പ്രശ്‌നം നേരത്തേയുമുണ്ട്, ദ്രാവിഡും രോഹിത്തും മതിയാക്കണം! ജഡേജ പറയുന്നു

ഓസീസുമായി ടി20 പരമ്പരയ്‌ക്കൊരുങ്ങുകയാണ് ഇന്ത്യന്‍ ടീം

ഏഷ്യാ കപ്പിലെ ഫ്‌ളോപ്പ് ഷോയ്ക്ക് ശേഷം ലോക ചാംപ്യന്‍മാരായ ഓസ്‌ട്രേലിയക്കെതിരേ ഇതിന്റെ ക്ഷീണം തീര്‍ക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. മൂന്നു ടി20കളുടെ പരമ്പരയിലാണ് ഓസീസുമായി ഇന്ത്യ കൊമ്പുകോര്‍ക്കുന്നത്. ആദ്യ പോരാട്ടം ചൊവ്വാഴ്ച മൊഹാലിയില്‍ നടക്കും.

IND vs AUS: 'മണ്ടത്തരം പറയരുത്', കോലിയെ ടി20 ഓപ്പണറാക്കേണ്ടെന്ന് ഗൗതം ഗംഭീര്‍IND vs AUS: 'മണ്ടത്തരം പറയരുത്', കോലിയെ ടി20 ഓപ്പണറാക്കേണ്ടെന്ന് ഗൗതം ഗംഭീര്‍

1

കഴിഞ്ഞ ഏഷ്യാ കപ്പിലെ കിരീടഫേവറിറ്റുകളില്‍ മുന്നിലായിരുന്നു ഇന്ത്യന്‍ ടീം. പക്ഷെ ഫൈനല്‍ പോലും കാണാതെ ടീം പുറത്താവുകയായിരുന്നു. സൂപ്പര്‍ ഫോറിലെ മൂന്നു കളികളില്‍ ഒന്നില്‍ മാത്രമേ ഇന്ത്യക്കു ജയിക്കാനായുള്ളൂ. ഇതോടെ ഫൈനലിലേക്കുള്ള വഴിയും അടയുകയായിരുന്നു. ഐസിസിയുടെ ടി20 ലോകകപ്പ് അടുത്ത മാസം നടക്കാനിരിക്കെ ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡിനും ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും നിര്‍ണായക ഉപദേശം നല്‍കിയിരിക്കുകയാണ് മുന്‍ സൂപ്പര്‍ താരം അജയ് ജഡേജ.

2

രോഹിത് ശര്‍മ സ്ഥിരം ക്യാപ്റ്റനും രാഹുല്‍ ദ്രാവിഡ് മുഖ്യ കോച്ചുമായ ശേഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ പരീക്ഷണങ്ങളുടെ അതിപ്രസരമാണ് കാണുന്നത്. വ്യത്യസ്തമായ കോമ്പിനേഷനുകളാണ് ഭൂരിഭാഗം മല്‍സരങ്ങളിലും ഇന്ത്യ പരീക്ഷിച്ചത്. ഈ കാരണത്താല്‍ തന്നെ ഏറ്റവും മികച്ച ടീം കോമ്പിനേഷന്‍ കണ്ടെത്താനും ടീം ഇപ്പോള്‍ വിഷമിക്കുകയാണ്.
കഴിഞ്ഞ ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിനു ഇത്ര വലിയൊരു തിരിച്ചടിയുണ്ടാവാനുള്ള പ്രധാന കാരണം രോഹിത്തിന്റെയും ദ്രാവിഡിന്റെയും പരീക്ഷണങ്ങളാണെന്നു അജയ് ജഡേജ വിമര്‍ശിച്ചു.

T20 World Cup: റിഷഭിന് ടീമിലിടം, തഴയപ്പെട്ടതില്‍ നിരാശയുണ്ടോ?, തുറന്ന് പറഞ്ഞ് സഞ്ജു രംഗത്ത്

3

ഇന്ത്യന്‍ ടീമില്‍ ഇടയ്ക്കിടെയുള്ള അഴിച്ചുപണികള്‍ അവസാനിപ്പിക്കണമെന്നു അജയ് ജഡേജ ആവശ്യപ്പെട്ടു. നിങ്ങള്‍ ഒരു പ്രവര്‍ത്തി തുടര്‍ന്നുകൊണ്ടു പോവോണ്ടതുണ്ട്. ഓരോ മല്‍സരഫലത്തിനു ശേഷം നിങ്ങള്‍ ടീമില്‍ അഴിച്ചുപണികള്‍ തുടര്‍ന്നു കൊണ്ടിരുന്നാല്‍ ആശയക്കുഴപ്പം തീര്‍ച്ചയായും ഉണ്ടാവും. ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് ഇതു വളരെ പഴയ കാര്യവുമാണ്. അതു ഒഴിവാക്കേണ്ടതുണ്ട്. കോച്ചും ക്യാപ്റ്റനും തമ്മില്‍ ഒരു ഏകോപനമുണ്ടാവുമെന്നു എനിക്ക് പറയാം. പക്ഷെ മാധ്യമങ്ങള്‍ക്കു മുന്നില്‍ അതു ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്നും അജയ് ജഡേജ നിരീക്ഷിച്ചു.

4

ഞങ്ങളും ക്യാപ്റ്റന്‍മാരാവാത്തതോ, വാര്‍ത്താസമ്മേളനം നടത്താത്തവരോ അല്ല. ചിലപ്പോള്‍ വാര്‍ത്താസമ്മേളനത്തില്‍ ചില കാര്യങ്ങള്‍ പറയേണ്ടതായി വരും. കാരണം അതു പ്രധാനവുമായിരിക്കാം. പക്ഷെ യഥാര്‍ഥത്തില്‍ എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നു നിങ്ങളുടെ ടീം അറിയണം. ടീമിനകത്തെ നിങ്ങളുടെ ആന്തിക സംഭാഷണങ്ങള്‍ വളരെ ശക്തമായിരിക്കണം. അവ മാധ്യമങ്ങള്‍ക്കു മുന്നില്‍ ന്യായീകരിക്കേണ്ട ആവശ്യവും ഉണ്ടാവാന്‍ പാടില്ലെന്നു അജയ് ജഡേജ ചൂണ്ടിക്കാട്ടി.

IND vs AUS: ഹിറ്റ്മാനെ മറികടക്കാന്‍ കോലി, കാത്തിരിക്കുന്നത് വമ്പന്‍ നേട്ടം!, ആര് നേടും?

5

വിജയവും പരാജയവും ഗെയിമിന്റെ ഭാഗമാണ്. പക്ഷെ ടീം കോമ്പിനേഷന്റെ കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടാവാന്‍ പാടുള്ളതല്ല. ചില കാര്യങ്ങള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നതു പോലെയുള്ള പരാമര്‍ശങ്ങള്‍ ഉണ്ടാവാന്‍ പാടില്ല. ഇവരെല്ലാം താരങ്ങളാണെന്നും ഇവര്‍ക്കും കുടുംബമുണ്ടെന്നും നിങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. അവരും അക്കാര്യങ്ങള്‍ വായിക്കുകയും അറിയുകയും ചെയ്യും. മാധ്യമങ്ങള്‍ക്കു മുന്നില്‍ സംസാരിക്കുമ്പോള്‍ കോച്ചും ക്യാപ്റ്റനും തങ്ങളുടെ പ്രസ്താവനകളുടെ കാര്യത്തില്‍ സ്ഥിരത പുലര്‍ത്തണം. ഉള്ളില്‍ നിങ്ങള്‍ക്കു എത്ര വേണമെങ്കിലും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നും അജയ് ജഡേജ വിലയിരുത്തി.

6

കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടെ ഇന്ത്യന്‍ ടി20 ടീമില്‍ ഒരുപാട് പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. റിഷഭ് പന്തും സൂര്യകുമാര്‍ യാദവും ഓപ്പണിങില്‍ വരെ പരീക്ഷിക്കപ്പെട്ടു. മാത്രമല്ല പല കളിക്കാരും ടീമിലേക്കു വരികയും പോവുകയും ചെയ്തു. ചുരുക്കം ചിലര്‍ മാത്രമേ സ്ഥാനം നിലനിര്‍ത്തിയുള്ളൂ. അക്കൂട്ടത്തിലൊരാളാണ് ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങ്. കഴിഞ്ഞ ഏഷ്യാ കപ്പില്‍ കളിച്ച താരം ടി20 ലോകകപ്പിലും ഇടം നേടിയിട്ടുണ്ട്.

Story first published: Sunday, September 18, 2022, 17:16 [IST]
Other articles published on Sep 18, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X