വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: വാര്‍ണറെ പുറത്താക്കി റെക്കോഡിട്ട് അശ്വിന്‍, മുരളീധരനും വോണിനും മുകളില്‍

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റിലൂടെ പുതിയ റെക്കോഡ് സ്വന്തമാക്കി ഇന്ത്യന്‍ സ്പിന്‍ ബൗളര്‍ ആര്‍ അശ്വിന്‍. രണ്ടാം ഇന്നിങ്‌സില്‍ ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ പുറത്താക്കിയതോടെ ടെസ്റ്റില്‍ കൂടുതല്‍ തവണ ഇടം കൈയന്‍ ബാറ്റ്‌സ്മാനെ പുറത്താക്കിയ താരമെന്ന റെക്കോഡില്‍ തന്റെ സ്ഥാനം ഒന്നു കൂടി മെച്ചപ്പെടുത്താന്‍ അശ്വിനായി. ടെസ്റ്റിലെ ഇടം കൈ ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌നമായി അശ്വിന്‍ മാറിയിരിക്കുകയാണ്.

ഇടം കൈ ബാറ്റ്‌സ്മാന്‍മാരെ 193 തവണയാണ് അശ്വിന്‍ പുറത്താക്കിയിട്ടുള്ളത്. ടെസ്റ്റില്‍ കൂടുതല്‍ വിക്കറ്റ് നേടിയിട്ടുള്ള ശ്രീലങ്കയുടെ ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരനും മുകളിലാണ് ഈ റെക്കോഡില്‍ അശ്വിന്റെ നേട്ടം. മുരളീധരന്‍ 191 തവണയാണ് ഇടം കൈയന്‍മാരെ പുറത്താക്കിയിട്ടുള്ളത്. ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനാണ് (184) മൂന്നാം സ്ഥാനത്ത്. ഓസീസ് ഇതിഹാസ സ്പിന്നര്‍ ഷെയ്ന്‍ വോണ്‍ (172) ഓസീസ് പേസര്‍ ഗ്ലെന്‍ മഗ്രാത്ത് (172) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്. ഇതില്‍ അശ്വിന്റെ റെക്കോഡിന് അല്‍പ്പമെങ്കിലും ഭീഷണി ഉയര്‍ത്തുന്നത് ആന്‍ഡേഴ്‌സന്‍ മാത്രമാണ്. ബാക്കിയെല്ലാവരും വിരമിച്ച താരങ്ങളാണ്.

ashwin

നിലവില്‍ ഇന്ത്യയുടെ പരിമിത ഓവര്‍ ടീമില്‍ അശ്വിന്‍ സജീവമല്ലെങ്കിലും ടെസ്റ്റിലെ ഇന്ത്യയുടെ ഒന്നാം നമ്പര്‍ ബൗളര്‍ അശ്വിന്‍ തന്നെയാണ്.73 ടെസ്റ്റില്‍ നിന്ന് 375 വിക്കറ്റാണ് അശ്വിന്റെ സമ്പാദ്യം. 27 തവണ അദ്ദേഹം അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയപ്പോള്‍ ഏഴ് തവണ 10 വിക്കറ്റ് പ്രകടനവും നടത്തിയിട്ടുണ്ട്. 111 ഏകദിനത്തില്‍ നിന്ന് 150 വിക്കറ്റും 46 ടി20യില്‍ നിന്ന് 52 വിക്കറ്റും അശ്വിന്റെ പേരിലുണ്ട്. ഐപിഎല്ലില്‍ 154 മത്സരത്തില്‍ നിന്ന് 138 വിക്കറ്റും അശ്വിന്റെ പേരിലുണ്ട്. ഈ വര്‍ഷം ഇന്ത്യയില്‍ ടി20 ലോകകപ്പ് നടക്കാനുള്ളതിനാല്‍ അശ്വിന്റെ പരിമിത ഓവര്‍ ടീമിലേക്കുള്ള മടങ്ങിവരവിന് സാധ്യത കൂടുതലാണ്. ഇത്തവണത്തെ ഐപിഎല്ലിലെ പ്രകടനം അശ്വിന് നിര്‍ണ്ണായകമാവും.

ഓസ്‌ട്രേലിയക്കെതിരായ ആദ്യ രണ്ട് മത്സരത്തില്‍ രണ്ട് തവണ വീതം സ്റ്റീവ് സ്മിത്തിനെയും മാര്‍നസ് ലാബുഷാനെയും പുറത്താക്കാന്‍ അശ്വിന് സാധിച്ചിരുന്നു.ആദ്യമായാണ് ഒരു പരമ്പരയില്‍ ഇരുവരെയും രണ്ട് തവണ വീതം പുറത്താക്കുന്നത്. ഡേവിഡ് വാര്‍ണര്‍ക്കെതിരെ ഓസ്‌ട്രേലിയയില്‍ മികച്ച റെക്കോഡും അശ്വിനുണ്ട്. ഓസ്‌ട്രേലിയയില്‍ നേരിട്ട ആറ് തവണയില്‍ അഞ്ച് തവണയും വാര്‍ണറെ പുറത്താക്കാന്‍ അശ്വിന് സാധിച്ചിരുന്നു.

Story first published: Saturday, January 9, 2021, 14:25 [IST]
Other articles published on Jan 9, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X