വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടെസ്റ്റ് പരമ്പര: മായങ്കിനൊപ്പം ആര് ഓപ്പണ്‍ ചെയ്യണം? സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നു

നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്കായി ആര് ഓപ്പണ്‍ ചെയ്യും? രോഹിത് ശര്‍മയ്ക്ക് പകരം ആളെ അന്വേഷിക്കുന്ന തിരക്കിലാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ്. രോഹിത് ശര്‍മ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ പങ്കെടുക്കുമോയെന്ന കാര്യത്തില്‍ ഇപ്പോഴും തീര്‍ച്ചയില്ല. നേരത്തെ, 'മാച്ച് ഫിറ്റ്‌നസില്ലെന്ന്' ചൂണ്ടിക്കാട്ടി ഇഷാന്ത് ശര്‍മയെ ഓസീസ് പര്യടനത്തില്‍ നിന്നും ബിസിസിഐ ഒഴിവാക്കിയിരുന്നു. രോഹിത്തിന്റെ കാര്യത്തിലും വൈകാതെ തീരുമാനമറിയാം.

എന്തായാലും മായങ്ക് അഗര്‍വാളായാരിക്കും ഒന്നാം ഓപ്പണര്‍. മായങ്കിനൊപ്പം ആരെയിറക്കുമെന്നതിനെച്ചൊല്ലിയാണ് ഇപ്പോള്‍ ചര്‍ച്ച മുഴുവന്‍. സ്‌ക്വാഡില്‍ ബാറ്റിങ് പ്രതിഭകള്‍ക്കൊട്ടും കുറവില്ല.

Ind vs Aus: Prithvi Shaw Should Open For India In Test, Says Sanjay Manjrekar

കെഎല്‍ രാഹുല്‍, പൃഥ്വി ഷാ, ശുബ്മാന്‍ ഗില്‍ എന്നിവര്‍ ഊഴം കാത്ത് നില്‍ക്കുന്നു. പരിമിത ഓവര്‍ ക്രിക്കറ്റിലെ ഫോം ടെസ്റ്റില്‍ ആവര്‍ത്തിക്കാന്‍ സാധിക്കാത്തതാണ് രാഹുലിന്റെ പ്രശ്‌നം. കഴിഞ്ഞതവണ ഇന്ത്യ ഓസ്‌ട്രേലിയ സന്ദര്‍ശിച്ചപ്പോള്‍ രാഹുലിനെ ഓപ്പണറായി പരീക്ഷിച്ചിരുന്നു. പക്ഷെ ഫലം കണ്ടില്ല. ഷായും ഗില്ലുമാണ് നിരയിലെ മറ്റു ഓപ്പണര്‍മാര്‍.

ഇക്കഴിഞ്ഞ ഐപിഎല്ലില്‍ കാഴ്ച്ചവെച്ച നിരുത്തരവാദപരമായ ബാറ്റിങ്ങാണ് ഷായുടെ കാര്യത്തിലുള്ള ആശങ്ക. പ്രതിഭയും സാങ്കേതികത്തികവുമുണ്ടെങ്കിലും അടുത്തകാലത്തായി പ്രകടമാക്കുന്ന അലസമായ സമീപനം യുവതാരത്തിന് മേലുള്ള വിശ്വാസം കെടുത്തുകയാണ്.

പിന്നെയുള്ളത് ശുബ്മാന്‍ ഗില്ലാണ്. ആഭ്യന്തരതലത്തില്‍ പതിവായി സ്ഥിരത കാഴ്ച്ചവെക്കുന്ന ഗില്ലിന് രാജ്യാന്തര മത്സരങ്ങള്‍ കളിച്ചുള്ള പരിചയക്കുറവ് മാത്രമാണ് മുന്നിലെ പ്രതിസന്ധി. ഈ അവസരത്തില്‍ കോലിയും രഹാനെയും മായങ്കിനൊപ്പം ആരെ ഓപ്പണറായി പരീക്ഷിക്കും? ചോദ്യത്തിന് മുന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ സഞ്ജയ് മഞ്ജരേക്കറുടെ പക്കലുണ്ട് ഉത്തരം. ഐപിഎല്ലിലെ പ്രകടനം മുഖവിലയ്‌ക്കെടുക്കേണ്ട. പൃഥ്വി ഷായെ ഇന്ത്യയുടെ ഓപ്പണറാക്കി ഇറക്കണമെന്നാണ് മഞ്ജരേക്കര്‍ അഭിപ്രായപ്പെടുന്നത്.

രോഹിത് കളിക്കാത്ത സാഹചര്യമാണെങ്കില്‍ മാനേജ്‌മെന്റ് പൃഥ്വി ഷായെ ആയിരിക്കണം ഓപ്പണറായി പരിഗണിക്കേണ്ടത്. ഇനി ഐപിഎല്ലില്ലേതുപോലെ മോശം പ്രകടനമാണ് താരം കാഴ്ച്ചവെക്കുന്നതെങ്കില്‍ ശുബ്മാന്‍ ഗില്ലിലേക്ക് തിരിയാം, മഞ്ജരേക്കര്‍ അറിയിച്ചു.

പൃഥ്വി ഷായെ ഓപ്പണറാക്കുന്ന അവസരത്തില്‍ ശുബ്മാന്‍ ഗില്ലിനെ പുറത്തിരുത്തരുതെന്നും മഞ്ജരേക്കര്‍ ആവശ്യപ്പെടുന്നുണ്ട്. ഗില്ലിനെ മധ്യനിരയില്‍ ഇന്ത്യയ്ക്ക് പരീക്ഷിക്കാം. കോലിയുടെ അഭാവത്തില്‍ നാലാം നമ്പറില്‍ മുന്നോട്ടുവരാന്‍ അജിങ്ക്യ രാഹനെ തയ്യാറാവണം. ഹനുമാ വിഹാരിക്ക് അഞ്ചാം നമ്പറില്‍ കളിക്കാം. ശുബ്മാന്‍ ഗില്ലിന് ആറാം നമ്പറിലും അവസരം കൊടുക്കണം, ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് മഞ്ജരേക്കര്‍ പറഞ്ഞു.

Story first published: Saturday, November 28, 2020, 16:52 [IST]
Other articles published on Nov 28, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X