Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: പുറത്തായാല്‍ തിരിച്ചുവരവ് പ്രയാസം, സാഹക്ക് ഒരവസരം കൂടി നല്‍കണം: പ്രഗ്യാന്‍ ഓജ

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. രണ്ടാം മത്സരത്തില്‍ ടീമില്‍ നിരവധി മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. നായകന്‍ വിരാട് കോലി നാട്ടിലേക്ക് മടങ്ങിയതും പേസര്‍ മുഹമ്മദ് ഷമിക്ക് പരിക്കേറ്റതുമെല്ലാം ഇന്ത്യക്ക് കടുത്ത തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. ബാറ്റിങ് കരുത്ത് ഉയര്‍ത്തേണ്ടത് അത്യാവശ്യമായതിനാല്‍ ആദ്യ മത്സരത്തില്‍ കളിച്ച പല താരങ്ങള്‍ക്കും രണ്ടാം മത്സരത്തില്‍ അവസരം നഷ്ടപ്പെട്ടേക്കും. അതില്‍ സ്ഥാനം നഷ്ടമാകാന്‍ സാധ്യത കൂടുതലുള്ള താരമാണ് വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ. ഇപ്പോഴിതാ സാഹക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ.

സാഹ ഇപ്പോള്‍ പുറത്തായാല്‍ ഇനിയൊരു തിരിച്ചുവരവ് ഏറെക്കുറെ പ്രയാസമാണെന്നും ഒരവസരം കൂടി നല്‍കണമെന്നുമാണ് ഓജ പറഞ്ഞത്. 'ആദ്യ ടെസ്റ്റ് പിങ്ക് ടെസ്റ്റായതിനാല്‍ റിഷഭ് പന്തിനെയാണ് ഞാന്‍ പരിഗണിച്ചത്. കാരണം സാഹയെക്കാള്‍ മികച്ച ബാറ്റ്‌സ്മാന്‍ റിഷഭാണ്. അവന്‍ നിര്‍ണ്ണായക റണ്‍സുകള്‍ നിങ്ങള്‍ക്ക് നല്‍കും. എന്നാല്‍ ഇപ്പോള്‍ 36കാരനായ സാഹയെ പരിഗണിക്കണം. ഒരു ടെസ്റ്റ് മത്സരം മാത്രം കളിച്ച ശേഷം സാഹയെ പുറത്താക്കിയാല്‍ തിരിച്ചുവരവ് അസാധ്യമാണ്. അതിനാല്‍ത്തന്നെ ഒരവസരം കൂടി നല്‍കണം'-ഓജ സ്‌പോര്‍ട്‌സ് ടുഡെയോട് പറഞ്ഞു.

pragyanojha-saha

'സീനിയര്‍ താരങ്ങളില്‍ വിശ്വാസം അര്‍പ്പിക്കുക. സാഹയ്ക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് എനിക്കുറപ്പുണ്ട്. ഒരു മത്സരത്തിന് ശേഷം ടീമില്‍ നിരവധി മാറ്റങ്ങള്‍. അത് വല്ലാതെ വേദന ഉണ്ടാക്കും. അതിനാല്‍ ഒരവസരം കൂടി നല്‍കേണ്ടതാണ്. പൃത്ഥ്വി ഷായുടെ മോശം പ്രകടനത്തിന് കാരണം അവന്‍ മാനസികമായി മത്സരത്തിലേക്കെത്താത്തതിനാലാണ്. ടൂര്‍ണമെന്റിന് പുറത്താണ് അവന്റെ മനസുള്ളത്'-ഓജ പറഞ്ഞു.

സാഹയ്ക്ക് അവസരത്തിനൊത്ത് ബാറ്റിങ്ങില്‍ ഉയരാനാവാത്തത് വലിയ തിരിച്ചടിയാണ്. ഇന്ത്യക്കുവേണ്ടി മൂന്ന് ടെസ്റ്റ് സെഞ്ച്വറി നേടിയിട്ടുണ്ടെങ്കിലും വിദേശ മൈതാനങ്ങളിലെ സാഹയുടെ പ്രകടനം അത്ര മികച്ചതല്ല. എന്നാല്‍ റിഷഭ് പന്തിന് വിദേശ മൈതാനത്ത് മികച്ച റെക്കോഡാണുള്ളത്. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ടെസ്റ്റ് സെഞ്ച്വറി നേടിയിട്ടുള്ള ഏക ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് റിഷഭ്. 2019ല്‍ ഇന്ത്യ ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയപ്പോള്‍ ഇന്ത്യയുടെ ഉയര്‍ന്ന രണ്ടാമത്തെ ടോപ് സ്‌കോറര്‍ റിഷഭായിരുന്നു. കൂടാതെ 20 ക്യാച്ചുകളുമായി റെക്കോഡിടാനും പൃത്ഥ്വിക്കായി.

Story first published: Monday, December 21, 2020, 10:12 [IST]
Other articles published on Dec 21, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+