Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: 'കോലിയേയും കുടുംബത്തേയും ട്രോളാന്‍ ആര്‍ക്കും അധികാരമില്ല', പ്രഗ്യാന്‍ ഓജ

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന് ശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോലി നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ ടീമിന് വിജയം സമ്മാനിച്ച് നാട്ടിലേക്ക് മടങ്ങാമെന്ന് പ്രതീക്ഷിച്ച കോലിക്ക് വലിയ നാണക്കേടും പേറിയാണ് നാട്ടിലേക്ക് മടങ്ങേണ്ടി വന്നത്. തന്റെ ആദ്യ കുഞ്ഞിനെ വരവേല്‍ക്കുന്നതിനായാണ് കോലി നാട്ടിലേക്ക് മടങ്ങിയത്. ഒന്നാം ടെസ്റ്റ് വെറും മൂന്ന് ദിവസം കൊണ്ടാണ് അവസാനിച്ചത്. ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 36 റണ്‍സിന് ഓള്‍ഔട്ട് ആയതോടെയാണ് മത്സരം രണ്ട് ദിവസം ബാക്കി നിര്‍ത്തി അവസാനിച്ചത്.

മൂന്ന് ദിവസം കൊണ്ട് കളി അവസാനിപ്പിച്ച് കോലിക്ക് വേഗം നാട്ടിലേക്ക് മടങ്ങാന്‍ അവസരം ഉണ്ടാക്കിയെന്ന തരത്തില്‍ ട്രോളുകള്‍ എത്തിയിരുന്നു. വിരാട് കോലിയുടെ കുടുംബത്തെ ട്രോളിയും സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിതാ കോലിക്കും കുടുംബത്തിനുമെതിരേ ട്രോളുകള്‍ ഇറക്കിയവരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ.

pragyanojhaandkohli

കോലിയേയും കുടുംബത്തെയും പരിഹസിക്കാനും ട്രോളാനും ആര്‍ക്കും അധികാരമില്ലെന്നാണ് ഓജ അഭിപ്രായപ്പെട്ടത്. 'ഒരാളുടെ വ്യക്തി ജീവിതത്തെ നമ്മള്‍ ബഹുമാനിക്കേണ്ടതുണ്ട്. ഒരാള്‍ വ്യക്തിപരമായ തീരുമാനം എടുത്താല്‍ അത് അവന്റെ തീരുമാനമാണ്. തന്റെ കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് പോകുമെന്ന് നേരത്തെ തന്നെ അവന്‍ വ്യക്തമാക്കിയതാണ്. അവന്റ ഭാര്യക്ക് അവന്റെ പിന്തുണ ആവിശ്യമുണ്ട്. പര്യടനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇക്കാര്യം കോലി ബിസിസി ഐയെ അറിയിച്ചതാണ്'-സ്‌പോര്‍ട്‌സ് ടുഡെയുടെ യുട്യൂബ് പേജില്‍ ഓജ പറഞ്ഞു.

'ഒരു മത്സരത്തില്‍ തോറ്റു കഴിഞ്ഞാല്‍ എല്ലാ കുറ്റവും നായകനിലേക്ക്. അനാവശ്യമായി അവന്റെ കുടുംബത്തെ ഇതിലേക്ക് വലിച്ചിഴക്കും. എങ്ങനെയാണ് ഒരാളുടെ കുടുംബത്തെ ഇത്തരം കാര്യങ്ങളിലേക്ക് വലിച്ചിഴയ്ക്കാനാവുക? വ്യക്തി ജീവിതത്തെ പ്രൊഫഷണലുമായി കൂട്ടിക്കലര്‍ത്തരുത്. അത് രണ്ടും രണ്ടാണ്. ടൂര്‍ണമെന്റിന്റെ പകുതിയില്‍ തിരിച്ചുവരണമെന്ന് ആഗ്രഹിച്ചാലോ നേരത്തെ മടങ്ങണമെന്ന് ആഗ്രഹിച്ചാലോ അതവന്റെ വ്യക്തിപരമായ തീരുമാനമാണ്. അതില്‍ ആര്‍ക്കാണ് പ്രശ്‌നം'-ഓജ ചോദിച്ചു.

കോലിയുടെ അഭാവം ഇന്ത്യന്‍ നിരയില്‍ പ്രതിഫലിക്കുമെന്നുറപ്പാണ്. ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയെ 244 എന്ന സ്‌കോറിലേക്ക് എത്തിച്ചത് വിരാട് കോലിയുടെ ബാറ്റിങ്ങായിരുന്നു. അര്‍ധ സെഞ്ച്വറിയോടെ തിളങ്ങിയ കോലി റണ്ണൗട്ടാവുകയായിരുന്നു. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ കോലിക്കായില്ല. കോലിയുടെ അഭാവത്തില്‍ കെ എല്‍ രാഹുല്‍ രണ്ടാം ടെസ്റ്റ് കളിക്കുമെന്നാണ് വിവരം.

Story first published: Tuesday, December 22, 2020, 14:33 [IST]
Other articles published on Dec 22, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+