Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: വളരെ ശാന്തനും വ്യത്യസ്തനുമാണവന്‍- ഇന്ത്യന്‍ യുവാതാരത്തെ പുകഴ്ത്തി കമ്മിന്‍സ്

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് സ്വപ്‌നത്തില്‍ പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് ഇന്ത്യന്‍ ടീം മെല്‍ബണില്‍ നല്‍കിയത്. ഓസീസിന് മികച്ച റെക്കോഡുള്ള മെല്‍ബണില്‍ എട്ട് വിക്കറ്റിനാണ് സന്ദര്‍ശകരായ ഇന്ത്യ വിജയം ആഘോഷിച്ചത്. വിരാട് കോലിയുടെയും മുഹമ്മദ് ഷമിയുടെയും അഭാവമടക്കം വലിയ സമ്മര്‍ദ്ദം ഇന്ത്യക്ക് മുകളില്‍ ഉണ്ടായിരുന്നെങ്കിലും അതിനെയൊക്കെ അജിജീവിക്കാന്‍ ഇന്ത്യന്‍ ടീമിനായി. അരങ്ങേറ്റ താരങ്ങളായ ശുബ്മാന്‍ ഗില്ലും മുഹമ്മദ് സിറാജും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. ഇപ്പോഴിതാ ഇന്ത്യയുടെ യുവതാരം ശുബ്മാന്‍ ഗില്ലിനെ പ്രശംസിച്ചിരിക്കുകയാണ് ഓസീസ് സൂപ്പര്‍ പേസര്‍ പാറ്റ് കമ്മിന്‍സ്.

'ആദ്യ ടെസ്റ്റില്‍ത്തന്നെ മനോഹരമായാണ് ഗില്ലിനെ തോന്നുന്നത്. വ്യത്യസ്തനും ശാന്തതയുള്ളതുമായ വ്യക്തിത്വത്തിന് ഉടമയാണവന്‍. അവന്റേതായ ശൈലി നിലനിര്‍ത്തി കളിക്കാന്‍ സാധിക്കുന്നുണ്ട്'-കമ്മിന്‍സ് പറഞ്ഞു. മെല്‍ബണില്‍ പൃത്ഥ്വി ഷായ്ക്ക് പകരക്കാരനായാണ് കമ്മിന്‍സ് എത്തിയത്. ആദ്യ ഇന്നിങ്‌സില്‍ 65 പന്തില്‍ എട്ട് ബൗണ്ടറി ഉള്‍പ്പെടെ 45 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 36 പന്തില്‍ പുറത്താവാതെ 35 റണ്‍സുമാണ് ഗില്‍ നേടിയത്. ഏഴ് ബൗണ്ടറിയും രണ്ടാം ഇന്നിങ്‌സില്‍ അദ്ദേഹം നേടി. അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ തന്റെ മികവ് കാട്ടാന്‍ ഗില്ലിന് സാധിച്ചു.

patcummins-shubmangill-

ആദ്യ മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ 36 റണ്‍സിന് പുറത്തായ നാണക്കേടില്‍ നിന്നാണ് രണ്ടാം ടെസ്റ്റിലെ ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്. ഇതില്‍ അത്ഭുതമില്ലെന്നും കമ്മിന്‍സ് പറഞ്ഞു. 'ഏത് ടീമായാലും വലിയ തോല്‍വി ഏറ്റുവാങ്ങിയാല്‍ തിരിച്ചുവരവ് പ്രയാസകരമാണ്. ഇന്ത്യയുടെ ഈ നിലവാരത്തിനൊത്ത് കളിക്കാന്‍ എല്ലാവരും ആഗ്രഹിക്കും. ഇത്രയും പ്രതിസന്ധി ഘട്ടങ്ങളില്‍ നിന്ന് ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവില്‍ അത്ഭുതമില്ല'-കമ്മിന്‍സ് പറഞ്ഞു.

ഇന്ത്യയുടെ ബാറ്റിങ് നട്ടെല്ലായ ചേതേശ്വര്‍ പുജാരയെ മൂന്ന് തവണ പുറത്താക്കാന്‍ കമ്മിന്‍സിന് സാധിച്ചിരുന്നു. ഇതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. 'സത്യത്തില്‍ അതിന്റെ കാരണമെന്തെന്ന് എനിക്ക് അറിയില്ല. നല്ല പന്തുകള്‍ ചെയ്യാനാണ് ശ്രമിച്ചത്. കഴിയുന്നതുപോലെ ശ്രമിക്കുക എന്നതാണ് എന്റെ രീതി. ലക്ഷ്യത്തിലേക്ക് പൂര്‍ണ്ണ ശ്രദ്ധ നല്‍കിയാണ് പന്തെറിയുന്നത്. വലിയ പദ്ധതികള്‍ പുജാരയ്‌ക്കെതിരേ ഉണ്ടായിരുന്നുവെന്ന് പറഞ്ഞാല്‍ അത് കള്ളമാവും'-കമ്മിന്‍സ് പറഞ്ഞു.

നാല് മത്സര പരമ്പരയില്‍ നിലവില്‍ ഇരു ടീമും 1-1 എന്ന നിലയിലാണ്. മൂന്നാം മത്സരം ജനുവരി 7ന് സിഡ്‌നിയില്‍ നടക്കും. 15നാണ് അവസാന മത്സരം. മൂന്നാം മത്സരത്തില്‍ ഓസീസ് ടീമിലേക്ക് ഡേവിഡ് വാര്‍ണര്‍ മടങ്ങിയെത്തുമ്പോള്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനിലേക്ക് രോഹിത് ശര്‍മയും എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Story first published: Thursday, December 31, 2020, 13:26 [IST]
Other articles published on Dec 31, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+