Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Ind vs Aus: എന്തുകൊണ്ടാണ് ടി20 പരമ്പരയില്‍ നിന്ന് വിട്ടുനിന്നത്? പാറ്റ് കമ്മിന്‍സ് വിശദീകരിക്കുന്നു

സിഡ്‌നി: ഓസീസ് ക്രിക്കറ്റ് ടീമിലെ മികച്ച പേസ് ബൗളര്‍മാരിലൊരാളാണ് പാറ്റ് കമ്മിന്‍സ്. ഓള്‍റൗണ്ടറെന്ന നിലയില്‍ ടീമിന്റെ നിര്‍ണ്ണായക ഭാഗമാണെങ്കിലും മൂന്നാം ഏകദിനവും ടി20 പരമ്പരയും കമ്മിന്‍സ് കളിച്ചിരുന്നില്ല. മിച്ചല്‍ സ്റ്റാര്‍ക്കിന് പരിക്കേറ്റിട്ടും ടീമിലെ മറ്റൊരു പ്രധാന പേസറായ കമ്മിന്‍സിനെ ഓസ്‌ട്രേലിയ പരിഗണിക്കാത്തത് വലിയ ചര്‍ച്ചാവിഷയമായിരുന്നു. ഇപ്പോഴിതാ എന്തുകൊണ്ടാണ് പരിമിത ഓവറില്‍ നിന്ന് വിശ്രമം എടുത്തതെന്നതിനെക്കുറിച്ച് കമ്മിന്‍സ് തന്നെ വിശദമാക്കിയിരിക്കുകയാണ്.

പരിമിത ഓവര്‍ ടീമില്‍ കളിക്കുന്നില്ലെന്ന് നേരത്തെ തീരുമാനിച്ചതാണെന്നാണ് കമ്മിന്‍സ് വ്യക്തമാക്കിയത്. 'അവസാന നാല് മാസമായി താരങ്ങള്‍ മത്സരങ്ങള്‍ കളിക്കുന്നതിനാല്‍ വിശ്രമം അനിവാര്യമായിരുന്നു. അത് പരമ്പര ആരംഭിക്കുന്നതിന് മുമ്പ് തീരുമാനിച്ചതാണ്'-കമ്മിന്‍സ് പറഞ്ഞു. നേരത്തെ ഇംഗ്ലണ്ട് പരമ്പര കളിച്ചിരുന്ന ഓസീസ് താരങ്ങള്‍ അതിന് ശേഷമാണ് ഐപിഎല്ലില്‍ കളിക്കാനെത്തിയത്. രണ്ട് മാസം നീളുന്ന ഐപിഎല്ലിന് പിന്നാലെയാണ് ഇന്ത്യന്‍ പരമ്പര എത്തുന്നത്. അതിനാല്‍ത്തന്നെ തുടര്‍ച്ചയായി മത്സരം കളിക്കുന്നത് താരങ്ങള്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത ഉയര്‍ത്തിയിരുന്നു. അത് പരിഗണിച്ചാണ് കമ്മിന്‍സിന് വിശ്രമം നല്‍കിയത്.

patcummins

ടെസ്റ്റ് പരമ്പരയ്ക്കായി തയ്യാറായിക്കഴിഞ്ഞെന്നും കമ്മിന്‍സ് പറഞ്ഞു. 'വിശ്രമത്തോടെ പൂര്‍ണ്ണമായി ബാലന്‍സിലേക്കെത്തി. ഇടവേള വന്നതില്‍ വലിയ രീതിയില്‍ തന്നെ പരിശീലനം നടത്തുന്നുണ്ട്. കഠിനമായി പരിശീലനം നടത്തിയാല്‍ ഏത് സാഹചര്യത്തിലും അത് നിങ്ങളെ സഹായിക്കും'-കമ്മിന്‍സ് പറഞ്ഞു.

നേരത്തെ കമ്മിന്‍സിന് വിശ്രമം നല്‍കിയതിനെ മുന്‍ ഓസീസ് താരങ്ങളായ ഷെയ്ന്‍ വോണും ബ്രെറ്റ് ലീയും വിമര്‍ശിച്ചു. ഐപിഎല്‍ കളിച്ചതിനാലാണ് കമ്മിന്‍സിന് വിശ്രമം വേണ്ടിവന്നതെന്നും ഐപിഎല്ലാണോ ദേശീയ ടീമാണോ വലുതെന്ന് താരങ്ങള്‍ തീരുമാനിക്കണമെന്നും ഷെയ്ന്‍ വോണ്‍ പറഞ്ഞപ്പോള്‍ രണ്ട് മത്സരങ്ങള്‍ക്ക് ശേഷം വിശ്രമം നല്‍കുന്ന പതിവ് ഓസീസ് ടീമിനില്ലെന്ന് ബ്രെറ്റ് ലീയും പറഞ്ഞു.

കമ്മിന്‍സിന്റെ അഭാവം ടി20യില്‍ പ്രകടമായിരുന്നു. മൂന്ന് മത്സര പരമ്പര ഇന്ത്യയാണ് വിജയിച്ചത്. മിച്ചല്‍ സ്റ്റാര്‍ക്കിനും പരിക്കേറ്റതോടെ ടീമിന്റെ പേസ് നിരയുടെ ബാലന്‍സ് നഷ്ടപ്പെട്ടു. ടെസ്റ്റ് പരമ്പരയില്‍ കമ്മിന്‍സിന്റെ പ്രകടനം ഓസ്‌ട്രേലിയക്ക് നിര്‍ണ്ണായകമാണ്. വേഗത്തെ തുണയ്ക്കുന്ന ഓസീസ് മൈതാനങ്ങളില്‍ കമ്മിന്‍സ് ഇന്ത്യന്‍ ബാറ്റിങ്‌നിരയ്ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പാണ്. നാല് മത്സര പരമ്പര ഈ മാസം 17നാണ് ആരംഭിക്കുന്നത്. ആദ്യ മത്സരം രാത്രി-പകലാണ്.

Story first published: Friday, December 11, 2020, 13:43 [IST]
Other articles published on Dec 11, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+