For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പഴുതകളെല്ലാം അടച്ചു, ഓസ്‌ട്രേലിയയില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ ജയിക്കും- വിവിഎസ് ലക്ഷ്മണ്‍

സിഡ്‌നി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആവേശത്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം തങ്ങളുടെ അഭിമാന പോരാട്ടത്തിന് തയ്യാറെടുക്കുകയാണ്. ഓസ്‌ട്രേലിയയില്‍ ആതിഥേയരുടെ വെല്ലുവിളിക്ക് മറുപടി നല്‍കാന്‍ അവസാന ഘട്ട തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. മൈതാനത്തിലും ജിമ്മിലുമായി പരിശീലനം മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നു. 2019ല്‍ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയില്‍ പരമ്പര നേടിയിരുന്നു. അന്നത്തെ തോല്‍വിക്ക് മറുപടി പറയാന്‍ ഓസീസ് ടീം കാത്തിരിക്കുമ്പോള്‍ പരമ്പര നിലനിര്‍ത്താനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് ഇന്ത്യ. ഇപ്പോഴിതാ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ പരമ്പര സ്വന്തമാക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍. ഓസ്‌ട്രേലിയക്കെതിരേ മികച്ച റെക്കോഡുള്ള ലക്ഷ്മണ്‍ ഇന്ത്യയുടെ കിരീട സാധ്യകളെക്കുറിച്ച് വിലയിരുത്തിയിരിക്കുകയാണ്.

' മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ കിരീടം നേടാനുള്ള എല്ലാ സാധ്യതകളും ഉണ്ടെന്നാണ് കരുതുന്നത്. മികച്ച രീതിയിലാണ് പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.ഇത് ഇന്ത്യക്ക് ഗുണം ചെയ്യും. വെള്ള ബോള്‍ പരമ്പരകളാണ് ആദ്യം നടക്കുന്നത് എന്നത് ഇന്ത്യക്ക് സഹായമാവും'-ലക്ഷ്മണ്‍ പറഞ്ഞു. നവംബര്‍ 27ന് നടക്കുന്ന ഏകദിന പരമ്പരയോടെയാണ് ഇന്ത്യ ഓസ്‌ട്രേലിയ പരമ്പര ആരംഭിക്കുന്നത്. മൂന്ന് മത്സരമാണ് ഏകദിന പരമ്പരയിലുള്ളത്. മൂന്ന് മത്സരമുള്ള ടി20 പരമ്പരയാണ് പിന്നീട് നടക്കുന്നത്. ഒടുവിലാണ് നാല് മത്സര ടെസ്റ്റ് പരമ്പര നടക്കുന്നത്. അതിനാല്‍ത്തന്നെ പരിമിത ഓവര്‍ ആദ്യം കളിക്കുന്നത് ഓസീസ് സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ ഇന്ത്യന്‍ ടീമിനെ സഹായിക്കും. ടെസ്റ്റില്‍ ഇത് ഗുണം ചെയ്യുമെന്നാണ് ലക്ഷ്മണിന്റെ വിലയിരുത്തല്‍.

vvslaxman

ഓസീസ് പരമ്പരയ്ക്കായുള്ള ഇന്ത്യന്‍ ടീം മികച്ചതാണെന്നും ലക്ഷ്മണ്‍ പറഞ്ഞു. 'മികച്ച താരനിരയെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. സംതുലിതമാണ് ടീം. മൂന്ന് ഫോര്‍മാറ്റിലും മികച്ച പോരാട്ടം പ്രതീക്ഷിക്കുന്നതിനാല്‍ മികച്ച പദ്ധതികളാണ് തയ്യാറാക്കിയിരിക്കുന്നത്'-ലക്ഷ്മണ്‍ പറഞ്ഞു. പരിമിത ഓവര്‍ ക്രിക്കറ്റില്‍ രോഹിത് ശര്‍മയുടെ അഭാവം മാത്രമാണ് ഇന്ത്യക്ക് തിരിച്ചടി. പരിക്കേറ്റ രോഹിത് നിലവില്‍ ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലാണ് പരിശീലനം നടത്തുന്നത്. പൂര്‍ണ്ണ കായിക ക്ഷമത കൈവരിക്കാന്‍ സമയം വേണമെന്നതിനാല്‍ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ മാത്രമാണ് രോഹിതിന് അവസരം. ആദ്യ ടെസ്റ്റിന് ശേഷം നായകന്‍ വിരാട് കോലി നാട്ടിലേക്ക് മടങ്ങുന്നത് ഇന്ത്യക്ക് തിരിച്ചടിയായേക്കും. ഓസ്‌ട്രേലിയയില്‍ മികച്ച റെക്കോഡുള്ള കോലിയുടെ അഭാവം നികത്താന്‍ രോഹിതിന് സാധിക്കുമോയെന്ന് കണ്ടറിയണം. സ്റ്റീവ് സ്മിത്ത്,ഡേവിഡ് വാര്‍ണര്‍,ലാബുഷാനെ എന്നിവര്‍ ഓസീസ് ടീമില്‍ ഉള്ളതിനാല്‍ 2019നെക്കാള്‍ കടുപ്പമേറിയ പോരാട്ടം തന്നെ ഇന്ത്യക്ക് നേരിടേണ്ടി വരും.

Story first published: Saturday, November 21, 2020, 15:41 [IST]
Other articles published on Nov 21, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+