വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പരിക്ക് ചതിച്ചു; ഓസീസ് പര്യടനത്തിലെ ഇന്ത്യയുടെ നെറ്റ് ബൗളര്‍ ഇഷാന്‍ പോറല്‍ നാട്ടിലേക്ക് മടങ്ങി

സിഡ്‌നി: ഇന്ത്യന്‍ ടീമിന് പരിക്കിന്റെ തിരിച്ചടികള്‍ തുടരുന്നു. ഓസ്‌ട്രേലിയന്‍ പര്യടനത്തിനായി ഇന്ത്യന്‍ സംഘത്തിനൊപ്പമുണ്ടായിരുന്ന നെറ്റ് ബൗളര്‍ ഇഷാന്‍ പോറലാണ് അവസാനമായി പരിക്കിന്റെ പിടിയിലായത്. നെറ്റ്‌സില്‍ പന്തെറിയുന്നതിനിടെ പോറലിന്റെ കാല്‍ത്തുടയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. ഇതോടെ താരത്തെ നാട്ടിലേക്ക് മടക്കിയയക്കും. അണ്ടര്‍ 19 ലോകകപ്പിലൂടെ ഉയര്‍ന്ന് വന്ന പോറല്‍ ഭാവിയിലെ ഇന്ത്യയുടെ സൂപ്പര്‍ ബൗളര്‍മാരിലൊരാളാണ്.

പോറലിന്റെ അഭാവം ഇന്ത്യക്ക് കടുത്ത വെല്ലുവിളിയാണ്. കാരണം ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി മികച്ച പരിശീലനം ടീമിന് ആവിശ്യമുണ്ട്. എന്നാല്‍ നെറ്റ്‌സില്‍ പന്തെറിയാന്‍ ഇനി കാര്‍ത്തിക് ത്യാഗി മാത്രമാണുള്ളത്. നിലവിലെ കോവിഡിന്റെ പശ്ചാത്തലത്തില്‍ മറ്റൊരു താരത്തെ ഇന്ത്യയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് എത്തിക്കാനാവില്ല. അതിനാല്‍ത്തന്നെ ഉള്ള സാഹചര്യങ്ങള്‍ക്കൊണ്ട് തൃപ്തിപ്പെടേണ്ട അവസ്ഥയാണ് ഇന്ത്യക്കുള്ളത്.

ishanporel

കാര്‍ത്തിക് ത്യാഗി ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി തിളങ്ങിയ താരമാണ്. ത്യാഗിക്ക് നെറ്റ്‌സില്‍ കൂടുതല്‍ പന്തെറിയാന്‍ അവസരം നല്‍കിയാല്‍ പരിക്കേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. ടെസ്റ്റിന് മുന്നോടിയായി ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ തുടങ്ങിയവര്‍ക്ക് മികച്ച പരിശീലനം നല്‍കേണ്ടതുണ്ട്. കാരണം ഇരുവരും പരിമിത ഓവര്‍ കളിക്കുന്നില്ല. പുജാര നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ബാറ്റേന്തുന്നത്.

2019ല്‍ ഇന്ത്യ ടെസ്റ്റ് പരമ്പര നേടുമ്പോള്‍ ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോററായിരുന്നു പുജാര. ആദ്യ ടെസ്റ്റിന് ശേഷം വിരാട് കോലി മടങ്ങുന്നതോടെ എല്ലാ പ്രതീക്ഷകളും പുജാരയിലേക്തെത്തും. അതിനാല്‍ത്തന്നെ മികച്ച മുന്നൊരുക്കം പരമ്പരയ്ക്ക് മുന്നോടിയായി താരങ്ങള്‍ക്ക് നല്‍കേണ്ടതുണ്ട്. ബംഗാളി പേസറുടെ പരിക്ക് ഇന്ത്യയെ സംബന്ധിച്ച് വലിയ തിരിച്ചടിയായി മാറുമെന്നുറപ്പാണ്.

പരിക്ക് ഇത്തവണത്തെ ഓസീസ് പര്യടനത്തില്‍ ഇന്ത്യക്ക് വലിയ വെല്ലുവിളിയാണ്. രോഹിത് ശര്‍മക്ക് പരിക്കിനെത്തുടര്‍ന്ന് പരിമിത ഓവര്‍ പരമ്പര കളിക്കാനാവാത്തത് ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തെ കാര്യമായി ബാധിച്ചു. പേസ് ബൗളര്‍ ഇഷാന്ത് ശര്‍മ ടെസ്റ്റ് പരമ്പരയും കളിക്കുന്നില്ല. ഐപിഎല്ലിനിടെ പരിക്കേറ്റ ഇഷാന്തിന് പൂര്‍ണ്ണ കായിക ക്ഷമതയിലേക്ക് എത്താനായിട്ടില്ല. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ നിരീക്ഷണത്തിലായിരുന്ന ഇഷാന്തിന് കളിക്കാന്‍ സാധിക്കില്ലെന്ന് അവര്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.

ടെസ്റ്റിലെ ഒന്നാം വിക്കറ്റ് കീപ്പറായ വൃദ്ധിമാന്‍ സാഹയും പരിക്കിന്റെ പിടിയിലാണ്. ഏകദിന പരമ്പര കൈവിട്ട ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയും നാല് മത്സരം അടങ്ങിയ ടെസ്റ്റ് പരമ്പരയും കളിക്കുന്നുണ്ട്. അഭിമാനം കാക്കാന്‍ ഇതില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കേണ്ടത് ഇന്ത്യക്ക് അത്യാവശ്യമാണ്.

Story first published: Wednesday, December 2, 2020, 13:20 [IST]
Other articles published on Dec 2, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X