വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: 100ാം ടെസ്റ്റ് ക്ലബ്ബില്‍ നതാന്‍ ലിയോണ്‍, ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ഓസ്‌ട്രേലിയ

ഗബ്ബ: ഇന്ത്യക്കെതിരായി ഗബ്ബയില്‍ പുരോഗമിക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിലൂടെ 100ാം ടെസ്റ്റ് മത്സരം കളിച്ച് ഓസീസ് സ്പിന്നര്‍ നതാന്‍ ലിയോണ്‍. ടെസ്റ്റില്‍ 100 മത്സരമെന്ന നാഴികക്കല്ല് പിന്നിട്ട ലിയോണെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് ഗബ്ബയില്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ സ്വീകരിച്ചത്. ഓസ്‌ട്രേലിയക്കുവേണ്ടി 100 ടെസ്റ്റ് മത്സരം പൂര്‍ത്തിയാക്കുന്ന 12ാമത്തെ താരമാണ് ലിയോണ്‍. ആധുനിക ക്രിക്കറ്റിലെ മികച്ച സ്പിന്‍ ബൗളര്‍മാരിലൊരാളാണ് 33കാരനായ ലിയോണ്‍.

2011ല്‍ ഗല്ലിയില്‍ ശ്രീലങ്കയ്‌ക്കെതിരെയാണ് ലിയോണിന്റെ ടെസ്റ്റ് അരങ്ങേറ്റം. മത്സരത്തിന്റെ 16ാം ഓവര്‍ എറിയാനെത്തിയ ലിയോണ്‍ കുമാര്‍ സംഗക്കാരയെ പുറത്താക്കിയാണ് തുടങ്ങിയത്. ഈ മത്സരത്തിന്റെ ഒന്നാം ഇന്നിങ്‌സില്‍ 34 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റാണ് ലിയോണ്‍ വീഴ്ത്തിയത്. പിന്നീടങ്ങോട്ട് ഓസീസ് ടീമിന്റെ നിര്‍ണ്ണായക ബൗളര്‍മാരിലൊരാളായി ലിയോണ്‍ മാറുകയായിരുന്നു. പരിമിത ഓവറില്‍ അവസരം കുറവായിരുന്നെങ്കിലും ടെസ്റ്റിലെ സ്ഥിര സാന്നിധ്യമായി ലിയോണ്‍ മാറി.

വിക്കറ്റ് വീഴ്ത്താനുള്ള മികവാണ് ലിയോണെ വ്യത്യസ്തനാക്കിയത്. 2013 ഡിസംബറില്‍ അദ്ദേഹം 100 ടെസ്റ്റ് വിക്കറ്റുകള്‍ പൂര്‍ത്തിയാക്കി. ആഷസ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെയാണ് ലിയോണ്‍ ഈ നാഴികക്കല്ല് പിന്നിട്ടത്. 2016 ജൂലൈയില്‍ ശ്രീലങ്കയുടെ ധനഞ്ജയ് ഡി സില്‍വയെ പുറത്താക്കി 200 ടെസ്റ്റ് വിക്കറ്റും അദ്ദേഹം പൂര്‍ത്തിയാക്കി. 2017ലാണ് അദ്ദേഹത്തിന്റെ മികച്ച വ്യക്തിഗത പ്രകടനം പിറന്നത്. ഇന്ത്യക്കെതിരേ ബംഗളൂരുവില്‍ 50 റണ്‍സ് വിട്ടുകൊടുത്ത് എട്ട് വിക്കറ്റാണ് ലിയോണ്‍ വീഴ്ത്തിയത്.

nathanlyon

2018 മാര്‍ച്ചില്‍ 300 വിക്കറ്റ് കടമ്പരയും ലിയോണ്‍ പിന്നിട്ടു. ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാദയായിരുന്നു ഇര.2019 ആഗസ്റ്റില്‍ ആഷസ് ജയത്തിലേക്ക് ഓസ്‌ട്രേലിയയെ എത്തിച്ചതില്‍ നിര്‍ണ്ണായക ഭാഗമായി. നിലവില്‍ 396 വിക്കറ്റുകള്‍ ലിയോണിന്റെ പേരിലുണ്ട്. ഗബ്ബയില്‍ ഇന്ത്യക്കെതിരേ നാല് വിക്കറ്റ് വീഴ്ത്താനായാല്‍ 400 ടെസ്റ്റ് വിക്കറ്റെന്ന നേട്ടത്തിലേക്കെത്താനും ലിയോണാവും.

നിലവില്‍ ഇന്ത്യക്കെതിരേ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ലിയോണിന് മികവിനൊത്ത് ഉയരാനായിട്ടില്ല. ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും സന്ദര്‍ശകരായെത്തി സ്പിന്‍ ബൗളിങ്ങില്‍ നേട്ടമുണ്ടാക്കുമ്പോള്‍ ലിയോണിന് തിളങ്ങാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ഗബ്ബയില്‍ ലിയോണില്‍ ആതിഥേയര്‍ക്ക് വളരെ പ്രതീക്ഷയുണ്ട്. ഓസ്‌ട്രേലിയക്കുവേണ്ടി 29 ഏകദിനത്തില്‍ നിന്ന് 29 വിക്കറ്റും 2 ടി20യില്‍ നിന്ന് 1 വിക്കറ്റുമാണ് ലിയോണ്‍ നേടിയത്. നിലവിലെ സ്പിന്‍ ബൗളര്‍മാരില്‍ കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് ലിയോണിന്റെ പേരിലാണ്. 33 വയസ് മാത്രമാണ് ആയതെന്നതിനാല്‍ 500 വിക്കറ്റ് ക്ലബ്ബിലേക്ക് ഉയരാനുള്ള സുവര്‍ണ്ണാവസരം ലിയോണിന് മുന്നിലുണ്ട്.

Story first published: Friday, January 15, 2021, 14:43 [IST]
Other articles published on Jan 15, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X