IND vs AUS Test: രഹാനെക്ക് മുന്നിലെ പ്രധാന വെല്ലുവിളിയെന്ത്? മുരളി കാര്‍ത്തിക് പറയുന്നു
മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യന്‍ ടീമിന്റെ മനസില്‍ ഉണ്ടാവില്ല. കാരണം ആദ്യ മത്സരത്തില്‍ നേരിട്ട് വന്‍ തകര്‍ച്ചയുടെ നാണക്കേട് മറക്കാന്‍ മെല്‍ബണില്‍ ഇന്ത്യക്ക് ജയിച്ചേ മതിയാവൂ. എന്നാല്‍ നിരവധി പ്രതിസന്ധികളാണ് ഇന്ത്യക്ക് മുന്നിലുള്ളത്. നായകന്‍ വിരാട് കോലി നാട്ടിലേക്ക് മടങ്ങിയതും മുഹമ്മദ് ഷമിക്ക് പരിക്കേറ്റതും ബാറ്റ്‌സ്മാന്‍മാരുടെ മോശം ഫോമുമെല്ലാം ഇന്ത്യയുടെ സമ്മര്‍ദ്ദമുയര്‍ത്തുന്നു. കോലിയുടെ അഭാവത്തില്‍ അജിന്‍ക്യ രഹാനെയാവും ഇന്ത്യയെ നയിക്കുക. ഇപ്പോഴിതാ രണ്ടാം ടെസ്റ്റില്‍ രഹാനെക്ക് മുന്നിലുള്ള വലിയ വെല്ലുവിളിയെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ മുരളി കാര്‍ത്തിക്.
'വളരെ ശാന്ത സ്വഭാവമുള്ളവനാണ് രഹാനെ. ഇത് രഹാനെയുടെ ക്യാപ്റ്റന്‍സിയിലും പ്രതിഫലിക്കും. അധികം ആഘോഷങ്ങള്‍ നടത്താത്ത രഹാനെ മത്സരത്തെ നന്നായി മനസിലാക്കുന്നവനാണ്. അവനെതിരേ രഞ്ജി ട്രോഫി കളിച്ചിട്ടുണ്ട്. അവന്‍ കൃത്യമായ പദ്ധതിയുള്ളവനാണ്. അതാണ് അവനില്‍ നിന്ന് പ്രതീക്ഷിക്കുന്നതും. ആദ്യ മത്സരത്തില്‍ തോറ്റു. പൃത്ഥ്വി ഷാക്ക് ആത്മവിശ്വാസമില്ല. വിരാട് കോലി ടീമിലില്ല. അതിനാല്‍ത്തന്നെ എന്ത് മാറ്റമാണ് രഹാനെ ടീമില്‍ വരുത്തുന്നതെന്നതാണ് നിര്‍ണ്ണായകം.

സഹതാരങ്ങളിലേക്ക് രഹാനെ ആത്മവിശ്വാസം നല്‍കേണ്ടതുണ്ട്. നിങ്ങള്‍ കളിക്കുകയും സഹതാരങ്ങളെക്കൊണ്ട് കളിപ്പിച്ച് തിരിച്ചുവരവിന് സഹായിക്കുകയും വേണം. ഓസ്‌ട്രേലിയ ബുദ്ധിമുട്ടേറിയ സ്ഥലമാണ്. അതിനാല്‍ത്തന്നെ ടീമില്‍ ആരൊക്കെ വേണമെന്നത് സംബന്ധിച്ച് കൃത്യമായ ധാരണ വേണം. അവരുടെ ബൗളര്‍മാര്‍ ലോകോത്തരമാണ്. നമ്മളെ ഓള്‍ഔട്ടാക്കാമെന്ന് അവര്‍ക്ക് ആത്മവിശ്വാസം ഉണ്ട്. അതിനാല്‍ത്തന്നെ എന്താണ് ചെയ്യാന്‍ സാധിക്കുകയെന്ന് രഹാനെ ചിന്തിക്കണം. മത്സരത്തില്‍ ടീമിനെ രക്ഷിക്കുക മാത്രമല്ല വിജയത്തിനായി ഈ സമയത്ത് എന്തും ചെയ്യണം'-രഹാനെ പറഞ്ഞു.
ആദ്യ മത്സരത്തിലെ പ്ലേയിങ് ഇലവനെക്കുറിച്ച് വലിയ വിമര്‍ശനമാണ് നേരത്തെ തന്നെ ഉയര്‍ന്നത്. അതിനാല്‍ത്തന്നെ രണ്ടാം ടെസ്റ്റില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. മോശം ഫോമിലുള്ള ഓപ്പണര്‍ പൃത്ഥ്വി ഷാ ടീമിന് പുറത്തായേക്കും. പകരം ഓപ്പണര്‍ റോളില്‍ കെ എല്‍ രാഹുല്‍ എത്തിയേക്കും. മധ്യനിരയിലേക്ക് ശുബ്മാന്‍ ഗില്ലും എത്താന്‍ സാധ്യതയുണ്ട്. വൃദ്ധിമാന്‍ സാഹയ്ക്ക് പകരം റിഷഭ് പന്തും ടീമിലെത്തിയേക്കും. അതേ സമയം ഷമിയുടെ അഭാവത്തില്‍ നവദീപ് സൈനിക്കാവും അവസരം ലഭിക്കാന്‍ സാധ്യത കൂടുതല്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications