Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: സിറാജ് കാത്തിരുന്ന നിമിഷം, ലാബുഷാനെ ആദ്യ ഇര, തകര്‍പ്പന്‍ ക്യാച്ചുമായി ഗില്ലും

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റിലൂടെ അരങ്ങേറ്റം കുറിച്ച ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് ആദ്യ ദിനം തന്നെ തന്റെ കന്നി ടെസ്റ്റ് വിക്കറ്റ് നേടിയിരിക്കുകയാണ്. മിന്നും ഫോമില്‍ ക്രീസിലുണ്ടായിരുന്ന മാര്‍നസ് ലാബുഷാനെയെയാണ് സിറാജ് പുറത്താക്കിയത്. അജിന്‍ക്യ രഹാനെ എന്ന നായകന്റെ മികച്ച ഫീല്‍ഡ് സെറ്റിങ്ങും മറ്റൊരു അരങ്ങേറ്റ താരമായ ശുബ്മാന്‍ ഗില്ലിന്റെ തകര്‍പ്പന്‍ ക്യാച്ചും സിറാജിനെ ആദ്യ വിക്കറ്റ് നേടുന്നതിന് സഹായിച്ചു.

132 പന്തുകള്‍ നേരിട്ട് 48 റണ്‍സുമായി അര്‍ധ സെഞ്ച്വറിക്ക് തൊട്ടരികിലായിരുന്ന ലാബുഷാനെയെ ലെഗ്‌സൈഡില്‍ പന്തെറിഞ്ഞാണ് കുടുക്കിയത്. കൃത്യമായി പന്ത് കൈപ്പിടിയിലൊതുക്കാന്‍ ഗില്ലിനും സാധിച്ചുവെന്നതാണ് ശ്രദ്ധേയം. ഇന്ത്യന്‍ ടീമിന് ഏറ്റവും അനിവാര്യമായ സമയത്താണ് ഇത്തരമൊരു വഴിത്തിരിവ് സൃഷ്ടിക്കാന്‍ സിറാജിന് സാധിച്ചത്. ലാബുഷാനെ കൂടി പുറത്തായതോടെ വലിയ പ്രതിസന്ധിയിലാണ് ഓസ്‌ട്രേലിയയുള്ളത്.

ഓസ്‌ട്രേലിയക്കെതിരേ ബോക്‌സിങ് ഡേ ടെസ്റ്റിലൂടെ അരങ്ങേറ്റം നടത്തുന്ന നാലാമത്തെ താരമാണ് സിറാജ്. അഞ്ചാമത്തെ താരം ശുബ്മാന്‍ ഗില്ലും. ബോക്‌സിങ് ഡേ മത്സരമായതിനാല്‍ത്തന്നെ ജയം ഇരു കൂട്ടര്‍ക്കും അഭിമാന പ്രശ്‌നമാണ്. പരിക്കേറ്റ മുഹമ്മദ് ഷമിക്ക് പുറത്തിരിക്കേണ്ടി വന്നതോടെയാണ് സിറാജിന് നറുക്കു വീണത്. നേരത്തെ ഷമിക്ക് പകരക്കാരനായി നവദീപ് സൈനിയെയാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നതെങ്കിലും സിറാജിനെ ഇന്ത്യ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

mohammedsiraj-

2015ല്‍ ടെന്നിസ് ബോളില്‍ കളിച്ചിരുന്ന സിറാജാണ് അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യക്കുവേണ്ടി ബോക്‌സിങ് ഡേ ടെസ്റ്റ് കളിക്കുന്നത്. ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിലും സിറാജ് അരങ്ങേറ്റം നടത്തിയിരുന്നെങ്കിലും സ്ഥിര സാന്നിധ്യമല്ലായിരുന്നു. ഇത്തവണത്തെ ഐപിഎല്ലില്‍ തരക്കേടില്ലാതെ തിളങ്ങിയതുകൊണ്ടാണ് അദ്ദേഹത്തിന് ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചത്.

കഴിഞ്ഞിടെ സിറാജിന്റെ പിതാവ് മരണപ്പെട്ടിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു സിറാജിന്റെ പിതാവ്. എന്നാല്‍ ഇന്ത്യന്‍ ടീമിനൊപ്പം ഓസ്‌ട്രേലിയയിലായിരുന്നതിനാല്‍ പിതാവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ അദ്ദേഹം ഇന്ത്യയിലേക്ക് പോയില്ല. തന്റെ ആദ്യ ടെസ്റ്റ് വിക്കറ്റ് നേട്ടം കൈകള്‍ ആകാശത്തേക്ക് ഉയര്‍ത്തിയാണ് സിറാജ് ആഘോഷിച്ചത്. ഇത് പിതാവിന് തന്റെ ആദ്യ ടെസ്റ്റ് വിക്കറ്റ് സമര്‍പ്പിച്ചതാവാം.

രണ്ടാം ടെസ്റ്റ് പുരോഗമിക്കവെ ഓസ്‌ട്രേലിയക്ക് തകര്‍ച്ച തുടക്കമാണ്. 52 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെന്ന നിലയിലാണ് ഓസ്‌ട്രേലിയ. കാമറൂണ്‍ ഗ്രീന്‍ (6) ക്യാപ്റ്റന്‍ ടിം പെയ്ന്‍ (0) എന്നിവരാണ് ക്രീസില്‍. സ്റ്റീവ് സ്മിത്ത് പൂജ്യത്തിന് പുറത്തായി. അശ്വിനും ബൂംറയും രണ്ട് വിക്കറ്റ് വീതം പങ്കിട്ടപ്പോള്‍ സിറാജ് ഒരു വിക്കറ്റും വീഴ്ത്തി.

Story first published: Saturday, December 26, 2020, 10:32 [IST]
Other articles published on Dec 26, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+