Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ദേശീയ ഗാനത്തിനിടെ 'കണ്ണീരണിഞ്ഞ്' മുഹമ്മദ് സിറാജ്, വീഡിയോ വൈറല്‍

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ മൂന്നാം ടെസ്റ്റ് സിഡ്‌നിയില്‍ നടക്കുകയാണ്. മഴ മൂലം കളി നിലവില്‍ തടസപ്പെടുന്നുണ്ട്. ഓസ്്‌ട്രേലിയ 7.1 ഓവര്‍ ബാറ്റ് ചെയ്തപ്പോഴേക്കും മഴ മൂലം മത്സരം നിര്‍ത്തിവെക്കേണ്ടി വന്നു. മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യയുടെ ദേശീയ ഗാനം ആലപിച്ചപ്പോള്‍ ഇന്ത്യന്‍ ആരാധകരുടെ ഹൃദയം കീഴടക്കിയ ഒരു സംഭവം സിഡ്‌നിയില്‍ അരങ്ങേറി. തന്റെ രണ്ടാം ടെസ്റ്റ് കളിക്കുന്ന മുഹമ്മദ് സിറാജ് ദേശീയ ഗാനം കേട്ട് കണ്ണീരഞ്ഞതാണ് ആരാധകരുടെ മനം കവര്‍ന്നത്.

അവന്റേ ദേശ സ്‌നേഹത്തെയും ക്രിക്കറ്റിനോടുള്ള അടങ്ങാത്ത സ്‌നേഹത്തെയുമാണ് ആരാധകര്‍ പ്രശംസിക്കുന്നത്. വളരെ പരിമിതമായ സാഹചര്യങ്ങളോട് പടവെട്ടിയാണ് സിറാജ് ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് വളര്‍ന്നത്. ഐപിഎല്ലില്‍ ആര്‍സിബിയുടെ താരമായിരുന്നു അദ്ദേഹം. ഇത്തവണത്തെ ഓസീസ് പര്യടനത്തില്‍ അപ്രതീക്ഷിതമായി സിറാജിനെ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഇന്ത്യന്‍ ജഴ്‌സിയില്‍ കളിക്കുകയെന്നത് സിറാജിനെ സംബന്ധിച്ച് സ്വപ്‌ന തുല്യമായ നേട്ടമാണ്. അതിനാലാണ് സിറാജ് ഒരു നിമിഷം വികാര ഭരിതനായതെന്നാണ് ആരാധകര്‍ പറയുന്നത്.

നേരത്തെ ടി20 ടീമില്‍ അരങ്ങേറ്റം നടത്തിയതിന് ശേഷം ദേശീയ ഗാനം കേട്ടപ്പോഴും സിറാജ് കണ്ണീരണിഞ്ഞിരുന്നു. സിഡ്‌നിയില്‍ സിറാജ് കണ്ണീരുവാര്‍ക്കുന്നതുകണ്ട് തൊട്ടടുത്ത് നിന്ന ജസ്പ്രീത് ബൂംറ എന്തുപറ്റിയെന്ന് ചോദിക്കുമ്പോള്‍ ചിരി മാത്രമാണ് സിറാജ് മറുപടി നല്‍കിയത്. സിഡ്‌നിയില്‍ ദേശീയ ഗാനം കേട്ട് സിറാജ് കണ്ണീരണിയുന്നതിന്റെ വീഡിയോ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

mohammedsiraj

മെല്‍ബണില്‍ നടന്ന ടെസ്റ്റ് മത്സരത്തിലൂടെയാണ് സിറാജിന്റെ അരങ്ങേറ്റം. മുഹമ്മദ് ഷമിക്ക് പരിക്കേറ്റതോടെയാണ് സിറാജിനെ തേടി ടെസ്റ്റ് അരങ്ങേറ്റ ഭാഗ്യമെത്തിയത്. അരങ്ങേറ്റത്തില്‍ രണ്ട് ഇന്നിങ്‌സിലും തര്‍പ്പന്‍ ബൗളിങ് കാഴ്ചവെച്ച സിറാജ് അഞ്ച് വിക്കറ്റാണ് വീഴ്ത്തിയത്. ഇതോടെയാണ് സിഡ്‌നിയിലും സിറാജ് ടീമില്‍ സ്ഥാനം ഉറപ്പിച്ചത്.

സിഡ്‌നിയില്‍ ഓസ്‌ട്രേലിയയുടെ ഒരു വിക്കറ്റ് നഷ്ടമായിട്ടുണ്ട്. അഞ്ച് റണ്‍സെടുത്ത അപകടകാരിയായ ഡേവിഡ് വാര്‍ണറെ സിറാജാണ് പുറത്താക്കിയത്. ടെസ്റ്റ് ക്രിക്കറ്റിലെ പരിചയക്കുറവ് കാട്ടാത്ത വിധം അച്ചടക്കത്തോടെയുള്ള ബൗളിങ്ങാണ് സിറാജ് കാഴ്ചവെക്കുന്നത്. മഴ മത്സരത്തില്‍ വില്ലനായത് ഇരു കൂട്ടര്‍ക്കും നിരാശ ഉണ്ടാക്കുന്ന കാര്യമാണ്. സിഡ്‌നിയില്‍ കളി കൈവിട്ടാല്‍ ഇന്ത്യയുടെ പരമ്പര മോഹത്തിനത് കടുത്ത തിരിച്ചടിയാവും. കാരണം ഓസീസിന്റെ ഭാഗ്യമൈതാനമായ ബ്രിസ്ബണില്‍ ഇതുവരെ ഓസീസല്ലാതെ മറ്റൊരു ടീമും ജയിച്ചിട്ടില്ല.

രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ മൂന്നാം ടെസ്റ്റിനിറങ്ങിയത്. ഓപ്പണറായി മായങ്ക് അഗര്‍വാളിന് പകരം രരോഹിത് ശര്‍മ എത്തിയപ്പോള്‍ പരിക്കേറ്റ ഉമേഷ് യാദവിന് പകരം നവദീപ് സൈനിയും പ്ലേയിങ് ഇലവനിലെത്തി. ഡേവിഡ് വാര്‍ണറും വിലി പുക്കോസ്‌കിയുമാണ് മൂന്നാം മത്സരത്തില്‍ ഓസീസ് ടീമിലെത്തിയ താരങ്ങള്‍.

Story first published: Thursday, January 7, 2021, 9:49 [IST]
Other articles published on Jan 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+