Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയക്ക് വലിയ തിരിച്ചടി; വാര്‍ണര്‍ക്ക് പിന്നാലെ സ്റ്റാര്‍ക്കിനും പരിക്ക്, ടി20 കളിച്ചേക്കില്ല

സിഡ്‌നി: ഇന്ത്യക്കെതിരായ ടി20 പരമ്പരയ്ക്ക് മുന്നോടിയായി ഓസ്‌ട്രേലിയക്ക് കടുത്ത തിരിച്ചടി. സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണറിന് പിന്നാലെ സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനും പരിക്ക് പിടികൂടിയതാണ് ഓസ്‌ട്രേലിയക്ക് തിരിച്ചടിയായത്. ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരം സ്റ്റാര്‍ക്ക് കളിച്ചെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല. സിഡ്‌നിയില്‍ നടന്ന രണ്ട് മത്സരത്തില്‍ നിന്ന് 147 റണ്‍സാണ് സ്റ്റാര്‍ക്ക് വിട്ടുകൊടുത്തത്.

നേടിയത് ഒരു വിക്കറ്റും. 20 റണ്‍സാണ് ആദ്യ മത്സരത്തിലെ ആദ്യ ഓവറില്‍ സ്റ്റാര്‍ക്ക് വഴങ്ങിയത്. നാല് വൈഡും ഒരു നോ ബോളും ആണ് സ്റ്റാര്‍ക്ക് എറിഞ്ഞത്. പരിമിത ഓവറില്‍ മികച്ച റെക്കോഡുള്ള താരമാണ് സ്റ്റാര്‍ക്ക്. എന്നാല്‍ നിലവിലെ ഫോം അദ്ദേഹത്തിന് വലിയ തിരിച്ചടി നല്‍കുന്നു. പുറത്തിനാണ് സ്റ്റാര്‍ക്കിന് പരിക്കേറ്റത്. അതിനാല്‍ നീണ്ട വിശ്രമം സ്റ്റാര്‍ക്കിന് വേണ്ടിവന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

mitchellstarc

സ്റ്റാര്‍ക്കിന്റെ അഭാവം ഓസ്‌ട്രേലിയയെ സംബന്ധിച്ച് ടി20യില്‍ വിലയേറിയതാണ്. കാരണം മികച്ച രീതിയില്‍ യോര്‍ക്കര്‍ ചെയ്യാനുള്ള മിടുക്ക് സ്റ്റാര്‍ക്കിനുണ്ട്. ഡെത്ത് ഓവറിലും വിശ്വസ്തനായ ബൗളറാണ് സ്റ്റാര്‍ക്ക്. 34 ടി20കളില്‍ നിന്നായി 45 വിക്കറ്റാണ് അദ്ദേഹം ഓസ്‌ട്രേലിയന്‍ ജഴ്‌സിയില്‍ വീഴ്ത്തിയത്. 27 ഐപിഎല്ലില്‍ നിന്നായി 34 വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്. വളരെ നീണ്ട ഇടവേളയ്ക്ക് ശേഷമായിരുന്നു സ്റ്റാര്‍ക്ക് ഓസ്‌ട്രേലിയക്കുവേണ്ടി കളിക്കാനെത്തിയത്. ഇത്തവണത്തെ ഐപിഎല്ലിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല.

ജോഷ് ഹെയ്‌സല്‍വുഡിന്റെ ബൗളിങ്ങാണ് ഏകദിനത്തില്‍ ഓസീസിന് കരുത്തായത്. പാറ്റ് കമ്മിന്‍സും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. സ്പിന്‍ ബൗളര്‍ ആദം സാംബയും മികവ് കാട്ടിയിരുന്നു. ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയോട് പൊരുതി നിക്കാനുള്ള മികച്ച ബൗളിങ് കരുത്ത് ഓസ്‌ട്രേലിയക്കുണ്ട്. ടെസ്റ്റില്‍ നഥാന്‍ ലയണ്‍ സ്പിന്‍ നിരയിലേക്കെത്തും. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ആഷ്ടണ്‍ അഗറാണ് ആദം സാംബയ്ക്ക് കൂട്ടായി ടീമിലുള്ളത്. മൂന്ന് മത്സര ഏകദിന പരമ്പര ജയിച്ച ഓസ്‌ട്രേലിയക്ക് ടി20യും ടെസ്റ്റും കൂടി ജയിക്കേണ്ടത് അഭിമാന പ്രശ്‌നമാണ്. 2019ലെ ഇന്ത്യയുടെ ഓസ്‌ട്രേലിയയിലെ മിന്നും പ്രകടനത്തിന് മറുപടി പറയാനായി നേരത്തെ തന്നെ ഓസീസ് കാത്തിരിക്കുകയായിരുന്നു.

ഡേവിഡ് വാര്‍ണറുടെ പരിക്കാണ് കംഗാരുക്കള്‍ക്ക് അല്‍പ്പം തിരിച്ചടി നല്‍കുന്നത്. രണ്ടാം ഏകദിനത്തിനിടെ പരിക്കേറ്റ വാര്‍ണറുടെ പരിക്ക് ഗുരുതരമാണെന്നാണ് അദ്ദേഹത്തിന്റെ ഭാര്യ വ്യക്തമാക്കുന്നത്. മൂന്ന് ഫോര്‍മാറ്റിലും മികച്ച റെക്കോഡുള്ള വാര്‍ണറുടെ അഭാവം ഓസ്‌ട്രേലിയക്കും വലിയ തിരിച്ചടിയാണെന്ന കാര്യത്തില്‍ സംശയമില്ല. ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പായി അദ്ദേഹം തിരിച്ചെത്തുമെന്നാണ് കരുതുന്നത്.

Story first published: Wednesday, December 2, 2020, 14:32 [IST]
Other articles published on Dec 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+