Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഞാന്‍ കണ്ടതില്‍വെച്ച് ഏറ്റവും മനോഹരമായ ഇന്നിങ്‌സുകളിലൊന്നാണ് റിഷഭ് കളിച്ചത്: മൈക്കല്‍ ഹസി

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഇന്ത്യ നിലനിര്‍ത്തിയത് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മനോഹരമായ പ്രകടനത്തിലൂടെയായിരുന്നു. പരിക്കേറ്റ് സൂപ്പര്‍ ബൗളര്‍മാരും ബാറ്റ്‌സ്മാന്‍മാരും പുറത്തായിട്ടും യുവതാരങ്ങളുടെ കരുത്തിലാണ് ഇന്ത്യ പരമ്പര നേടിയത്. ഓസ്‌ട്രേലിയ എന്ന ബാലികേറാമല തുടര്‍ച്ചയായ രണ്ട് തവണ കീഴടക്കാന്‍ ഇന്ത്യക്കായി. ഇത്തവണ 1988ന് ശേഷം ഓസ്‌ട്രേലിയ തോല്‍ക്കാത്ത ഗാബയില്‍ വിജയം സ്വന്തമാക്കിയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. റിഷഭ് പന്തിന്റെ പ്രകടനമാണ് പരമ്പരയില്‍ വളരെ നിര്‍ണ്ണായകമായത്. ഇപ്പോഴിതാ റിഷഭിന്റെ പ്രകടനത്തെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഓസീസ് ബാറ്റ്‌സ്മാന്‍ മൈക്കല്‍ ഹസി.

'ഇന്ത്യന്‍ ടീമില്‍ നിന്ന് വളരെ മേനോഹരമായ പ്രകടനമാണ് ഉണ്ടായത്. ശുബ്മാന്‍ ഗില്ലിന്റെ ഇന്നിങ്‌സ് സൂപ്പറായിരുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. ഇന്ത്യയുടെ ഭാവിയിലെ സൂപ്പര്‍താരമായി മാറാന്‍ സാധ്യതയുള്ളവനായാണ് അവനെ തോന്നുന്നത്. അവന്റെ ശൈലി എനിക്ക് ഇഷ്ടമായി. കൂടാതെ റിഷഭ് പന്തിന്റെ ഇന്നിങ്‌സ് ഞാന്‍ കണ്ടതില്‍ വെച്ചുള്ള ഏറ്റവും മനോഹരമായ ഇന്നിങ്‌സുകളില്‍ ഒന്നായിരുന്നു'-ഹസി പറഞ്ഞു.

michaelhusseyandpant

സിഡ്‌നിയില്‍ 97 റണ്‍സുമായി ഇന്ത്യയെ സമനിലയിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് റിഷഭ്. ഗാബയില്‍ ഗില്‍ 91 റണ്‍സുമായി രണ്ടാം ഇന്നിങ്‌സിലെ ഇന്ത്യയുടെ ടോപ് സ്‌കോററായപ്പോള്‍ പുറത്താവാതെ 89 റണ്‍സുമായി ഇന്ത്യയെ വിജയത്തിലെത്തിച്ചത് റിഷഭ് പന്താണ്. സമനിലയില്‍ കലാശിക്കുമെന്ന് പ്രതീക്ഷിച്ച മത്സരമാണ് റിഷഭ് വിജയത്തിലേക്ക് എത്തിച്ചത്.

സീനിയര്‍ താരം ചേതേശ്വര്‍ പുജാരയുടെ ബാറ്റിങ്ങാണ് ഇന്ത്യക്ക് പൊരുതാനുള്ള കരുത്ത് പകര്‍ന്നത്. ഒരുവശത്ത് നിലയുറപ്പിച്ച് നിന്ന പുജാര നല്‍കിയ ആത്മവിശ്വാസമാണ് യുവതാരങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നത്. പുജാരയുടെ ഇന്നിങ്‌സ് എങ്ങനെയാണ് നിര്‍ണ്ണായകമായതെന്നും മൈക്കല്‍ ഹസി പറഞ്ഞു. 'വിജയത്തിന്റെ അംഗീകാരം പുജാരയ്ക്കും അര്‍ഹതപ്പെട്ടതാണ്. ബ്രിസ്ബണില്‍ വളരെ ധൈര്യത്തോടെയാണ് പുജാര കളിച്ചത്. നിര്‍ണ്ണായകമായ ഇന്നിങ്‌സായിരുന്നു അത്. ഓസ്‌ട്രേലിയന്‍ ബൗളര്‍മാരെ തളര്‍ത്താന്‍ പുജാരയ്ക്ക് സാധിച്ചു. പുജാരയെ ആശ്രയിച്ചാണ് ഗില്ലും പന്തും കളിച്ചതും കൂടുതല്‍ ആക്രമിച്ച് കളിച്ചതും'-ഹസി പറഞ്ഞു.

ഗാബയില്‍ 56 റണ്‍സാണ് പുജാര നേടിയത്. ഓസീസ് ബൗളര്‍മാരുടെ വീര്യത്തെ പ്രതിരോധത്തിലൂടെ കീഴടക്കാന്‍ അദ്ദേഹത്തിനായി. 211 പന്തുകള്‍ നേരിട്ടാണ് പുജാരയുടെ പ്രകടനം. തന്റെ വിക്കറ്റിന്റെ പ്രാധാന്യം മനസിലാക്കിയ പുജാര 11ഓളം പന്തുകളാണ് ശരീരംകൊണ്ട് നേരിട്ടത്. രണ്ടാം ടെസ്റ്റിന് മുമ്പായി വിരലിന് പരിക്കേറ്റിട്ടും ടെസ്റ്റ് പരമ്പര വേദനയോടെ പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

Story first published: Saturday, January 30, 2021, 12:39 [IST]
Other articles published on Jan 30, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+