Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ടോപ് ഓഡറില്‍ ബാറ്റ് ചെയ്യാന്‍ ജഡേജയ്ക്ക് മികവുണ്ടെന്ന് കരുതുന്നില്ല- മൈക്കല്‍ ഹസി

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ഏഴിന് സിഡ്‌നിയില്‍ നടക്കാനിരിക്കുകയാണ്. മെല്‍ബണില്‍ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ജയിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ സിഡ്‌നിയില്‍ ഇറങ്ങുന്നത്. വിരാട് കോലിയുടെ അഭാവത്തിലും ഇന്ത്യക്ക് ഓസീസ് മൈതാനത്ത് വിജയിക്കാന്‍ സാധിച്ചുവെന്നതാണ് ശ്രദ്ധേയം. മെല്‍ബണില്‍ രവീന്ദ്ര ജഡേജയുടെ പ്രകടനം ഇന്ത്യക്ക് വളരെ നിര്‍ണ്ണായകമായിരുന്നു.

ബാറ്റിങ്ങില്‍ അര്‍ധ സെഞ്ച്വറി നേടിയ ജഡേജ നായകന്‍ അജിന്‍ക്യ രഹാനെയോട് ചേര്‍ന്നുണ്ടാക്കിയ കൂട്ടുകെട്ടാണ് ഇന്ത്യക്ക് അടിത്തറി നല്‍കിയത്. ഈ പ്രകടനത്തിന് ശേഷം ജഡേജയെ ബാറ്റ്‌സ്മാനെന്ന നിലയില്‍ കൂടുതല്‍ പരിഗണിക്കണമെന്ന തരത്തില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ജഡേജയ്ക്ക് ആദ്യ ആറിനുള്ളില്‍ ബാറ്റ് ചെയ്യാനുള്ള മികവ് ഉണ്ടെന്ന് തോന്നുന്നില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓസീസ് താരം മൈക്കല്‍ ഹസി.

'രവീന്ദ്ര ജഡേജയുടെ വലിയ ആരാധകനാണ് ഞാന്‍. അവസാന കുറച്ച് വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ ബാറ്റിങ് മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് തോന്നുന്നത്. വളരെ ആത്മവിശ്വാസത്തോടെയും സ്ഥിരതയോടെയുമാണ് അവന്റെ ബാറ്റിങ്. എന്നാല്‍ അവനെ ആദ്യ ആറ് ബാറ്റ്‌സ്മാന്‍മാരിലൊരാളായി പരിഗണിക്കാമോയെന്നത് ചോദ്യചിഹ്നമാണ്. എനിക്ക് തോന്നുന്നത് ഏഴാം നമ്പറിലാണ് അവന്‍ ഏറ്റവും അനുയോജ്യനെന്നാണ്. ബാറ്റിങ് നിരയില്‍ പ്രൊമോഷന്‍ നല്‍കിയാല്‍ സെഞ്ച്വറികള്‍ നേടേണ്ടത് അത്യാവശ്യമാണ്. അതിന് അവന് സാധിക്കുമെന്ന് എനിക്ക് ഉറപ്പ് പറയാനാവില്ല'-ഹസി പറഞ്ഞു.

michaelhussey-ravindrajadeja

രഞ്ജി ട്രോഫിയില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് ജഡേജ. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ അത്തരത്തില്‍ ഒരു ബാറ്റിങ് പൊസിഷന്‍ നല്‍കിയാല്‍ താരത്തിന് അധിക സമ്മര്‍ദ്ദം ആവുകയും ടീമിനെയാകെ അത് ബാധിക്കുകയും ചെയ്യാന്‍ സാധ്യത കൂടുതലാണ്. ഏഴാം നമ്പര്‍ ജഡേജയ്ക്ക് ഏറ്റവും അനുയോജ്യമായ ബാറ്റിങ് പൊസിഷന്‍ തന്നെയാണെന്ന് കുറച്ചു വര്‍ഷങ്ങളായുള്ള അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനം വ്യക്തമാക്കും.

അതേ സമയം ഏത് സാഹചര്യത്തിലും കളിപ്പിക്കാന്‍ സാധിക്കുന്ന മികച്ച ടെസ്റ്റ് ഓള്‍റൗണ്ടറാണ് രവീന്ദ്ര ജഡേജയെന്ന് മുന്‍ ഓസീസ് ഓള്‍റൗണ്ടര്‍ ടോം മൂഡി പറഞ്ഞു. 'ഏത് സാഹചര്യത്തിലും കളിപ്പിക്കാന്‍ സാധിക്കുന്ന ടെസ്റ്റ് ഓള്‍റൗണ്ടറാണ് ജഡേജയെന്നാണ് എന്റെ വിശ്വാസം. 50 ടെസ്റ്റ് മത്സരത്തില്‍ 33 നാട്ടിലും 17 വിദേശത്തുമാണ് കളിച്ചത്. കരിയറിലൂടെ ബാറ്റ്‌സ്മാനെന്ന നിലയിലും ബൗളറെന്ന നിലയിലും ഏറെ കാര്യങ്ങള്‍ അവന്‍ പഠിച്ചു.അത് ഇന്ത്യന്‍ ടീമിന് കൂടുതല്‍ സംതുലിതാവസ്ഥ നല്‍കുന്നു'-മൂഡി പറഞ്ഞു.

Story first published: Tuesday, January 5, 2021, 9:08 [IST]
Other articles published on Jan 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+