Ind vs Aus: ടെസ്റ്റില്‍ ഇന്ത്യ 4-0ന് തോല്‍ക്കും, അല്ലെങ്കില്‍ അത് സംഭവിക്കണം: മൈക്കിള്‍ ക്ലാര്‍ക്ക്

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ് പരമ്പര ആരംഭിക്കാനുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി വെറും മൂന്ന് നാള്‍. നവംബര്‍ 27ന് ആരംഭിക്കുന്ന ഏകദിന മത്സരത്തോടെയാവും ആവേശ പരമ്പര ആരംഭിക്കുക. മൂന്ന് മത്സരം വീതമുള്ള ഏകദിനത്തിനും ടി20ക്കും ശേഷം നാല് ടെസ്റ്റ് ഉള്‍പ്പെടുന്ന ടെസ്റ്റും ഇരു ടീമും കളിക്കും. അതില്‍ ടെസ്റ്റ് പരമ്പരയാണ് ഏറ്റവും ആവേശത്തോടെ ആരാധകര്‍ ഉറ്റുനോക്കുന്നത്. 2019ല്‍ ഇന്ത്യ ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയിരുന്നു. അതിനാല്‍ ഇന്ത്യ പരമ്പര കിരീടം നിലനിര്‍ത്തുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ഇപ്പോഴിതാ ഇന്ത്യ ടെസ്റ്റ് പരമ്പ 4-0ന് തോല്‍ക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓസീസ് നായകന്‍ മൈക്കിള്‍ ക്ലാര്‍ക്ക്. ഇന്ത്യക്കെതിരേ മികച്ച റെക്കോഡുള്ള താരമാണ് ക്ലാര്‍ക്ക്.

India will get smoked 4-0 in Tests Says Michael Clarke | Oneindia Malayalam

'ഏകദിനവും ടി20യും കോലിക്ക് മുന്നില്‍ നിന്ന് നയിക്കാനുള്ള സുവര്‍ണ്ണാവസരമാണ്. ആദ്യ ടെസ്റ്റിന് ശേഷം കോലി മടങ്ങുന്നതിന് മുമ്പ് അവന്‍ കൊണ്ടുവരുന്ന ഊര്‍ജം ടീമിന്റെ മുന്നേറ്റത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കും. ഏകദിനത്തിലും ടി20യിലും ഇന്ത്യക്ക് മികവ് കാട്ടാന്‍ സാധിച്ചില്ലെങ്കില്‍ ടെസ്റ്റ് പരമ്പര 4-0ന് ഇന്ത്യ പരാജയപ്പെടും'-ക്ലാര്‍ക്ക് പറഞ്ഞു. ആദ്യ ടെസ്റ്റിന് ശേഷം കോലി മടങ്ങുന്നത് ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ പ്രതിഫലിക്കുമെന്നുറപ്പാണ്. ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി തന്നെ ഇക്കാര്യം തുറന്ന് സമ്മതിച്ചിരുന്നു. എന്നാല്‍ യുവതാരങ്ങള്‍ക്ക് മികവ് കാട്ടാനുള്ള മികച്ച അവസരമാവും ഇത്. കോലിയുടെ അഭാവത്തില്‍ നാലാം നമ്പറില്‍ ശുബ്മാന്‍ ഗില്ലിനോ കെ എല്‍ രാഹുലിനോ ആവും അവസരം ലഭിക്കുക. കോലിയുടെ അഭാവം മുന്നില്‍ക്കണ്ട് രോഹിത് ശര്‍മയെ ടെസ്റ്റ് പരമ്പരയ്ക്ക് പരിഗണിച്ചിട്ടുണ്ട്.

എന്നാല്‍ പരിക്കേറ്റ് നിരീക്ഷണത്തിലുള്ള രോഹിതിനും ഇഷാന്ത് ശര്‍മക്കും ടെസ്റ്റ് പരമ്പര കളിക്കാന്‍ സാധിക്കുമോയെന്ന് അടുത്ത ദിവസം തന്നെ അറിയാം. ഇരുവരും പരിശീലനം ആരംഭിച്ചിട്ടുണ്ടെങ്കിലും പൂര്‍ണ്ണ കായിക ക്ഷമതയിലേക്ക് എത്തിയിട്ടില്ലെന്നാണ് വിവരം. ഇരുവര്‍ക്കും കളിക്കാന്‍ സാധിക്കാതെ വന്നാല്‍ ഇന്ത്യക്കത് ഇരട്ട പ്രഹരമാവും. ജസ്പ്രീത് ബൂംറയുടെ ബൗളിങ്ങാവും ഓസ്‌ട്രേലിയക്ക് മുന്നിലുള്ള വലിയ വെല്ലുവിളിയെന്നും ക്ലാര്‍ക്ക് അഭിപ്രായപ്പെട്ടു. 2019ല്‍ ഇന്ത്യ പരമ്പര നേടിയപ്പോള്‍ 21 വിക്കറ്റുമായി തിളങ്ങിയത് ബൂംറയായിരുന്നു. നാല് ടെസ്റ്റില്‍ നിന്ന് 70 വിക്കറ്റാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ വീഴ്ത്തിയത്. ഓസീസ് ബൗളര്‍മാര്‍ 60 വിക്കറ്റ് മാത്രമാണ് നേടിയത്. 'വളരെ വ്യത്യസ്തമായ ആക്ഷനും വേഗവുമുള്ള ബൗളറാണ് ബൂംറ. അതിനാല്‍ത്തന്നെ അവന്റെ ആക്രമണോത്സക ബൗളിങ് ഓസ്‌ട്രേലിയക്ക് വലിയ ഭീഷണിയാവും. സ്റ്റീവ് സ്മിത്തിനെപ്പോളുള്ള താരങ്ങള്‍ക്കെതിരേ തുടര്‍ച്ചയായി ഷോര്‍ട്ട് ബോളുകളെറിയാന്‍ ബൂംറക്ക് സാധിക്കും. ആഷസില്‍ സ്മിത്തിനെതിരേ ജോഫ്ര ആര്‍ച്ചര്‍ പ്രയോഗിച്ചതുപോലെ'-ക്ലാര്‍ക്ക് പറഞ്ഞു. ഡിസംബര്‍ 17നാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, November 24, 2020, 14:15 [IST]
Other articles published on Nov 24, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X