Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: 'അവന്‍ ഉത്തരം നല്‍കാതിരുന്നത് നിരാശപ്പെടുത്തി'- ഗില്ലിനെക്കുറിച്ച് ലാബുഷാനെ

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് സിഡ്‌നിയില്‍ പുരോഗമിക്കുകയാണ്. മൂന്നാം ദിനം പുരോഗമിക്കവെ ഓസ്‌ട്രേലിയക്ക് വ്യക്തമായ ആധിപത്യം മത്സരത്തിലുണ്ട്. മത്സരത്തിന്റെ രണ്ടാം ദിനം ഓസീസ് താരം മാര്‍നസ് ലാബുഷാനെയും ഇന്ത്യയുടെ യുവതാരം ശുബ്മാന്‍ ഗില്ലും നടത്തിയ സംഭാഷണം ചര്‍ച്ചയായിരുന്നു. ഗില്‍ ബാറ്റ് ചെയ്യവെ ലാബുഷാനെ സൗഹൃദ സംഭാഷണമെന്ന നിലയില്‍ ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും ഉത്തരം നല്‍കാതെ ഗില്‍ ഒഴിഞ്ഞ് മാറിയിരുന്നു. ഇത് സ്റ്റംപ് മൈക്ക് പിടിച്ചെടുത്തിരുന്നതോടെയാണ് ഇരുവരുടെയും സംഭാഷണം പുറത്തായത്. ഇപ്പോഴിതാ ഗില്‍ തന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതിരുന്നതില്‍ നിരാശയുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് ലാബുഷാനെ.

'അവനോട് സൗഹൃദ സംഭാഷണം മാത്രമാണ് നടത്തിയത്. എന്നാല്‍ എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയില്ല. അത് വളരെ നിരാശയുണ്ടാക്കി. ഞാനത് നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു. ഞാന്‍ മോശമായൊന്നും ചോദിച്ചില്ല. ആരാണ് നിന്റെ ഇഷ്ട താരമെന്നാണ് ചോദിച്ചത്. എന്നാല്‍ അവന്‍ ഉത്തരം നല്‍കിയില്ല. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഓവറില്‍ ചോദിച്ചപ്പോള്‍ മത്സരത്തിന് ശേഷം മറുപടി പറയാമെന്ന് പറഞ്ഞു. ആ പന്തിന് ശേഷം സച്ചിനോ കോലിയോ എന്ന് ചോദിച്ചപ്പോഴും ഉത്തരം ലഭിച്ചില്ല'-ലാബുഷാനെ പറഞ്ഞു.

shubmangill

മെല്‍ബണ്‍ ടെസ്റ്റിലൂടെയാണ് ശുബ്മാന്‍ ഗില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ അരങ്ങേറ്റം നടത്തിയത്. മെല്‍ബണില്‍ മികച്ച ബാറ്റിങ് കാഴ്ചവെച്ച താരത്തെ സിഡ്‌നി ടെസ്റ്റിനുള്ള ടീമില്‍ നിലനിര്‍ത്തിയത് വെറുതെയല്ലെന്ന് അവന്‍ ബാറ്റിങ്ങുകൊണ്ട് തെളിയിച്ചു. ഒന്നാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടാന്‍ ഗില്ലിന് സാധിച്ചിരുന്നു. 101 പന്തുകള്‍ നേരിട്ട് 8 ബൗണ്ടറി ഉള്‍പ്പെടെയായിരുന്നു താരത്തിന്റെ പ്രകടനം. രോഹിത് ശര്‍മക്കൊപ്പം ഒന്നാം വിക്കറ്റില്‍ 70 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഗില്‍ ഉണ്ടാക്കിയത്. അവസാന 10 വര്‍ഷത്തിലെ ഇന്ത്യന്‍ ഓപ്പണര്‍മാരുടെ ഏഷ്യക്ക് പുറത്തുള്ള ഏറ്റവും മികച്ച കൂട്ടുകെട്ടാണിത്.

ഷോര്‍ട്ട് ലെഗില്‍ ഫീല്‍ഡ് ചെയ്യവെയാണ് ലാബുഷാനെ ഗില്ലിനോട് ചോദ്യങ്ങള്‍ ചോദിച്ചത്. ഇന്ത്യയുടെ മൂന്നാമത്തെ ഓവറിലായിരുന്നു ഇത്. മിച്ചല്‍ സ്റ്റാര്‍ക്കിനെ അതീവ ശ്രദ്ധയോടെ ഗില്‍ നേരിടുമ്പോഴായുരുന്നു ശ്രദ്ധ തിരിക്കാന്‍ ലാബുഷാനെയുടെ ശ്രമം. എന്നാല്‍ ലാബുഷാനെയുടെ വാക്കുകള്‍ക്ക് പിടികൊടുക്കാതെ മികച്ച ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ ഗില്ലിന് സാധിച്ചു. നേരത്തെ ഓസീസ് താരങ്ങള്‍ എതിരാളികളെ മാനസികമായി തളര്‍ത്തിയിരുന്നെങ്കിലും ഐപിഎല്ലില്‍ താരങ്ങളെല്ലാം ഒരുമിച്ച് കളിക്കുന്ന സാഹചര്യം വന്നതോടെ സ്ലഡ്ജ് ചെയ്യാന്‍ ഇപ്പോള്‍ ഒരു താരവും മുതിരാറില്ല.

Story first published: Saturday, January 9, 2021, 12:51 [IST]
Other articles published on Jan 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+