വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: കഴിഞ്ഞ തവണ കാര്യമായൊന്നും ചെയ്തില്ല, എന്നിട്ടും ഇത്തവണ ഇന്ത്യന്‍ ടീമില്‍! 3 പേര്‍

2-1നായിരുന്നു കഴിഞ്ഞ തവണ ഇന്ത്യ വിജയികളായത്

നാലു തുടര്‍ച്ചയായ വൈറ്റ് ബോള്‍ പരമ്പരകള്‍ക്കു ശേഷം റെഡ് ബോള്‍ ക്രിക്കറ്റിന്റെ ചൂടിലേക്കു നീങ്ങുകയാണ് ടീം ഇന്ത്യ. ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കായി ഓസ്‌ട്രേലിയക്കെതിരേ നാലു ടെസ്റ്റുകളുടെ പരമ്പരയിലാണ് ഇന്ത്യ കൊമ്പുകോര്‍ക്കുന്നത്. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം എഡിഷനില്‍ ഇന്ത്യയുടെ അവസാനത്തെ പരമ്പര കൂടിയാണിത്.

2020-21ലായിരുന്നു ഇന്ത്യയും ഓസ്‌ട്രേലിയയും അവസാനമായി ടെസ്റ്റ് പരമ്പരയില്‍ ഏറ്റുമുട്ടിയത്. അന്നു ഓസ്‌ട്രേലിയയില്‍ വച്ച് ഇന്ത്യ 2-1ന് വിജയികളാവുകയായിരുന്നു. ആദ്യ ടെസ്റ്റില്‍ തോറ്റെങ്കിലും ശേഷിച്ച മൂന്നു ടെസ്റ്റില്‍ ജയം കൊയ്ത ഇന്ത്യ ഒന്നില്‍ സമനില പിടിച്ചും ചാംപ്യന്‍മാരാവുകയായിരുന്നു.

Also Read: ധോണിയുടെ നിയന്ത്രണം വിട്ടു! കളിക്കാരെ ശകാരിച്ചു- മുന്‍ കോച്ചിന്റെ വെളിപ്പെടുത്തല്‍Also Read: ധോണിയുടെ നിയന്ത്രണം വിട്ടു! കളിക്കാരെ ശകാരിച്ചു- മുന്‍ കോച്ചിന്റെ വെളിപ്പെടുത്തല്‍

രോഹിത് ശര്‍മയ്ക്കു കീഴില്‍ 17 അംഗ സംഘത്തെയാണ് ഇത്തവണ ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ തവണ ടീമിലുണ്ടായിരുന്ന ഭൂരിഭാഗം പേരും ഇത്തവണയുണ്ട്. എന്നാല്‍ കഴിഞ്ഞ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ കാര്യമായി അവസരം ലഭിക്കാതെ പോയ ചിലരെ ഇന്ത്യ ഇത്തവണയും നിലനിര്‍ത്തിയെന്നത് ശ്രദ്ധേയമാണ്. ഇവര്‍ ആരൊക്കെയാണന്നു നോക്കാം.

കെഎല്‍ രാഹുല്‍

കെഎല്‍ രാഹുല്‍

ഓപ്പണര്‍ കെഎല്‍ രാഹുല്‍ കഴിഞ്ഞ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്നു. നിലവില്‍ ടെസ്റ്റില്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. ഓസീസുമായുള്ള കഴിഞഞ ടെസ്റ്റ് പരമ്പയില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നെങ്കിലും ഒരു മല്‍സരത്തില്‍പ്പോലും കളിക്കാന്‍ സാധിച്ചില്ല.

ആ പരമ്പരയ്ക്കു ശേഷം ടെസ്റ്റില്‍ രാഹുലിന്റെ ഗ്രാഫ് താഴേക്കാണ്. വെറും മൂന്ന് ടെസ്റ്റ് പരമ്പരകളില്‍ മാത്രമേ താരം അതിനു ശേഷം കളിച്ചിട്ടുള്ളൂ. ഇംഗ്ലണ്ട്, സൗത്താഫ്രിക്ക, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരേയായിരുന്നു ഈ പരമ്പരകള്‍.

ഈ രണ്ടു പരമ്പരകളില്‍ സൗത്താഫ്രിക്ക, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരേ ടീമിനെ യിച്ചത് രാഹുലായിരുന്നു. പക്ഷെ ബാറ്റിങില്‍ അദ്ദേഹത്തിന്റെ ഫോം ഇപ്പോള്‍ അത്ര മികച്ചതല്ലെന്നു കാണാം. ഇതിനിടെയാണ് വൈസ് ക്യാപ്റ്റന്‍സി കൂടി ലഭിച്ചിരിക്കുന്നത്.

Also Read: ഫിനിഷിങ് റോളില്‍ ഹാര്‍ദിക് കസറുമോ? സംശയമാണ്! ഇതാ കാരണങ്ങള്‍

കുല്‍ദീപ് യാദവ്

കുല്‍ദീപ് യാദവ്

സ്പിന്നര്‍ കുല്‍ദീപ് യാദവാണ് ഈ ലിസ്റ്റിലെ രണ്ടാമത്തെയാള്‍. കഴിഞ്ഞ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയുടെ ഭാഗമായിരുന്നു അദ്ദേഹം. പക്ഷെ കെഎല്‍ രാഹുലിനെപ്പോലെ ഒരു മല്‍സരം പോലും കളിക്കാന്‍ അവസരം കിട്ടിയില്ല. നീണ്ട ഇടവേളയ്ക്കു ശേഷം കഴിഞ്ഞ വര്‍ഷമവസാനം ബംഗ്ലാദേശുമായുള്ള ടെസ്റ്റ് പരമ്പരയിലൂടെ കുല്‍ദീപ് റെഡ് ബോള്‍ ക്രിക്കറ്റില്‍ മടങ്ങിയെത്തുകയായിരുന്നു.

ഒരു ടെസ്റ്റില്‍ കളിച്ച താരം എട്ടു വിക്കറ്റുകളെടുക്കുകയും ചെയ്തു. അതിനു ശേഷം വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ മിന്നുന്ന ഫോമിലാണ് കുല്‍ദീപ്. ഇതേ തുടര്‍ന്നാണ് ഓസ്‌ട്രേലിയക്കെതിരേ ടെസ്റ്റ് ടീമിലും താരത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Also Read: സൂപ്പര്‍ ബൈക്കുമായി സഞ്ജു, എന്തു ചെയ്യണമെന്നറിയുമോയെന്ന് ഹെറ്റി- പിന്നാലെ ക്ലാസ് റീപ്ലൈ

മുഹമ്മദ് ഷമി

മുഹമ്മദ് ഷമി

വെറ്ററന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയാണ് ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്ന മൂന്നാമത്തെയാള്‍. കഴിഞ്ഞ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ അഡ്‌ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍ മാത്രമേ അദ്ദഹം കളിച്ചിരുന്നുള്ളൂ. പിന്നീട് പരിക്കുകാരണം ശേഷിച്ച മൂന്നു ടെസ്റ്റുകളും നഷ്ടമാവുകയായിരുന്നു.

വരാനിരിക്കുന്ന പരമ്പരയില്‍ ഇന്ത്യന്‍ ബൗളിങ് നിരയിലെ നിര്‍ണായക താരമാണ് ഷമി. ഇംഗ്ലണ്ട്, സൗത്താഫ്രിക്ക, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരായ കഴിഞ്ഞ പരമ്പരകളില്‍ അദ്ദേഹം കളിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരേ 13ഉം സൗത്താഫ്രിക്കയ്‌ക്കെതിരേ 14ഉം ബംഗ്ലാദേശിനെതിരേ അഞ്ചും വിക്കറ്റുകള്‍ ഷമി വീഴ്ത്തിയിരുന്നു.

Story first published: Thursday, February 2, 2023, 19:36 [IST]
Other articles published on Feb 2, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X