IND vs AUS: പരിക്കില്‍ വലഞ്ഞ് ടീമുകള്‍, കാരണം ഐപിഎല്ലെന്ന് ഓസീസ് കോച്ച് ജസ്റ്റിന്‍ ലാംഗര്‍

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര പുരോഗമിക്കവെ പരിക്കേറ്റ താരങ്ങളുടെ നീണ്ടനിര തന്നെ ഇതിനോടകമുണ്ട്. രണ്ട് ടീമിനെയും പരിക്ക് അലട്ടുന്നുണ്ടെങ്കിലും ഇന്ത്യക്കാണ് കൂടുതല്‍ തിരിച്ചടി. ഉമേഷ് യാദവ്, മുഹമ്മദ് ഷമി, കെഎല്‍ രാഹുല്‍, ജസ്പ്രീത് ബൂംറ, ഹനുമ വിഹാരി, രവീന്ദ്ര ജഡേജ എന്നിവര്‍ പരിക്കേറ്റ് പുറത്തായിരിക്കുകയാണ്.

കൂടാതെ വിരാട് കോലിയുടെ അഭാവവും ഇന്ത്യന്‍ നിരയിലുണ്ട്. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ നിരവധി താരങ്ങളാണ് പരിക്കിന്റെ പിടിയില്‍ അകപ്പെട്ടിരിക്കുന്നത്. താരങ്ങള്‍ക്ക് ഇത്തരത്തില്‍ പരിക്കേല്‍ക്കാന്‍ കാരണം ഐപിഎല്ലാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഓസീസ് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍. ഐപിഎല്‍ സമയം മാറ്റിയതാണ് പ്രശ്‌നമായതെന്നാണ് ലാംഗര്‍ പറയുന്നത്.

'പരിക്കിനെക്കുറിച്ച് പരിശോധിച്ച് വരികയാണ്. ഇത്തവണത്തെ ഐപിഎല്‍ നടത്തിയ സമയം ആര്‍ക്കും അനുയോജ്യമായിരുന്നില്ലെന്നാണ് കരുതുന്നത്. പ്രത്യേകിച്ച് ഇത്തരം വലിയ ടൂര്‍ണമെന്റുകള്‍ നടക്കുമ്പോള്‍. ഐപിഎല്ലില്‍ കളിച്ചതിന് പിന്നാലെ തന്നെ ടൂര്‍ണമെന്റ് കളിച്ചതാണ് ഇരു ടീമിലെയും ഇത്രയും താരങ്ങള്‍ക്ക് പരിക്കേല്‍ക്കാന്‍ കാരണം'- ജസ്റ്റിന്‍ ലാംഗര്‍ പറഞ്ഞു.

'എനിക്ക് ഐപിഎല്‍ ഇഷ്ടമാണ്. എന്നാല്‍ യുവതാരങ്ങളോടെ കൗണ്ടി ക്രിക്കറ്റ് കളിക്കാനാണ് ഞാന്‍ ആവിശ്യപ്പെടുന്നത്. സീനിയര്‍ താരങ്ങള്‍ ഐപിഎല്‍ കളിക്കുന്നത് വെള്ളബോളിലെ പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിക്കും'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് 19 മഹാമാരിയെത്തുടര്‍ന്ന് ഇത്തവണ ഒക്ടോബറില്‍ യുഎഇയിലാണ് ഐപിഎല്‍ നടന്നത്. നവംബര്‍ 10നായിരുന്നു ഫൈനല്‍. ഇതിന് ശേഷം ഇന്ത്യ-ഓസീസ് താരങ്ങള്‍ നേരിട്ട് ഓസ്‌ട്രേലിയയിലേക്ക് പോയി. ആവിശ്യത്തിന് വിശ്രമം ലഭിക്കുന്നതിന് മുമ്പെ ക്വാറന്റെയ്‌നില്‍ ടീമുകള്‍ക്ക് പ്രവേശിക്കേണ്ടി വന്നു. ഇത് മാനസികമായി വലിയ തിരിച്ചടിയായി. കൂടാതെ തുടര്‍ച്ചയായി രണ്ട് മാസത്തെ മത്സരങ്ങള്‍ക്ക് ശേഷം ഇടവേളയില്ലാതെ മത്സരം കളിച്ചതോടെയാണ് കടുത്ത തിരിച്ചടി നേരിടേണ്ടി വന്നത്.

ഓസ്‌ട്രേലിയക്ക് പരിക്ക് അത്ര ബാധിച്ചിട്ടില്ല. എന്നാല്‍ സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ പരിക്ക് ടീമിനെ സാരമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായക താരങ്ങളെല്ലാം പരിക്കേറ്റ് പുറത്താണ്. അതിനാല്‍ത്തന്നെ ഗബ്ബയിലെ നാലാം മത്സരം ടീമിനെ സംബന്ധിച്ച് കടുത്ത വെല്ലുവിളിയാണ്. നാല് മത്സര പരമ്പരയിലെ മൂന്ന് മത്സരം പൂര്‍ത്തിയാവുമ്പോള്‍ ഇരു ടീമും 1-1 എന്ന നിലയിലാണ്. മൂന്നാം മത്സരം സമനിലയിലാണ് കലാശിച്ചത്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Wednesday, January 13, 2021, 12:52 [IST]
Other articles published on Jan 13, 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X