വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Ind vs Aus: ബുംറയെയും ഷമിയെയും ഒരുമിച്ച് കളിപ്പിക്കരുത്, കാരണം കിരണ്‍ മോറെ പറയും

നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയുമാണ് ഇന്ത്യയുടെ വജ്രായുധങ്ങള്‍. ഇരുവരും മിന്നും ഫോമില്‍ തുടരുന്നു. ഏകദിന, ട്വന്റി-20, ടെസ്റ്റ് പരമ്പരകളില്‍ ബുംറ - ഷമി സഖ്യത്തെ ആശ്രയിച്ചായിരിക്കും ടീം ഇന്ത്യ തന്ത്രങ്ങള്‍ മെനയുക. എന്നാല്‍ പര്യടനത്തില്‍ ബുംറയെയും ഷമിയെയും ഒരേസമയം കളിപ്പിക്കരുതെന്നാണ് മുന്‍ ഇന്ത്യന്‍ താരം കിരണ്‍ മോറെ ആവശ്യപ്പെടുന്നത്. ഷമിയെ ടീമില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ ബുംറെയ പുറത്തിരുത്തണം. ബുംറ കളിക്കുമ്പോള്‍ ഷമിയെയും, ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കിരണ്‍ മോറെ പറഞ്ഞു.

യുവപേസർമാർ

ഫാസ്റ്റ് ബൗളര്‍മാരുടെ കാര്യത്തില്‍ 'റൊട്ടേഷന്‍' ക്രമം വേണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം. ഈ വര്‍ഷം ഐപിഎല്ലില്‍ തിളങ്ങിയ നിരവധി യുവതാരങ്ങളുമായാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ എത്തിയിരിക്കുന്നത്. ദീപക് ചഹര്‍, നവ്ദീപ് സെയ്‌നി, ശാര്‍ദ്ധുല്‍ താക്കൂര്‍, ടി നടരാജന്‍ എന്നിവര്‍ സ്‌ക്വാഡിലുണ്ട്. ഇവര്‍ക്ക് പുറമെ ഇഷന്‍ പോരലിനെയും കാര്‍ത്തിക് ത്യാഗിയെയും റിസര്‍വ് പട്ടികയില്‍ കാണാം.

കാത്തുവെയ്ക്കണം

ഈ അവസരത്തില്‍ മുഴുവന്‍ ഭാരവും ജസ്പ്രീത് ബുംറ – മുഹമ്മദ് ഷമി ജോടിയുടെ മേല്‍ അടിച്ചേല്‍പ്പിക്കരുതെന്ന് മോറെ പറയുന്നു. മോറെയുടെ അഭിപ്രായത്തില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലെ ടെസ്റ്റ് പരമ്പരയാണ് മുഖ്യം. ഏകദിന, ട്വന്റി-20 പരമ്പരകളില്‍ തുടരെ കളിച്ചാല്‍ പരിക്കേല്‍ക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഒന്നോ രണ്ടോ പരിമിത ഓവര്‍ മത്സരങ്ങള്‍ നഷ്ടപ്പെട്ടാലും മുഖ്യ പേസ് ബൗളര്‍മാരെ ടെസ്റ്റ് മത്സരങ്ങള്‍ക്കായി കാത്തുവെയ്ക്കണമെന്ന് മോറെ വിശദീകരിക്കുന്നു.

ആശങ്ക

വെള്ളിയാഴ്ച്ച സിഡ്‌നിയിലാണ് ഓസ്‌ട്രേലിയും ഇന്ത്യയും തമ്മിലെ ഏകദിന പരമ്പരയ്ക്ക് തുടക്കമാവുന്നത്. മൂന്നുവീതം ഏകദിന, ട്വന്റി-20 മത്സരങ്ങള്‍ പര്യടനത്തിലുണ്ട്. ഇതിന് ശേഷം ഡിസംബര്‍ 16 മുതലാണ് നാലു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ആരംഭിക്കുക. സ്‌ക്വാഡില്‍ യുവപേസര്‍മാരുടെ ബാഹുല്യം കാണാമെങ്കിലും ബുംറയും ഷമിയുംതന്നെ ഇന്ത്യന്‍ ടീമിലെ 'എക്‌സ് ഫാക്ടര്‍' ഘടകങ്ങള്‍. ബുംറയുടെ കാര്യത്തിലാണ് മോറെയ്ക്ക് കൂടുതല്‍ ആശങ്ക.

തോറ്റാലും കുഴപ്പമില്ല

ഏകദിന, ട്വന്റി-20, ടെസ്റ്റ് മത്സരങ്ങളില്ലെല്ലാം ഇന്ത്യന്‍ ടീം ബുംറയെ കളിപ്പിക്കും. ഷമിയുടെ ചിത്രവും മറ്റൊന്നല്ല. ഇരുവരും നടക്കാനിരിക്കുന്ന ടെസ്റ്റില്‍ നിര്‍ണായക സ്വാധീനം ചെലുത്തുമെന്നാണ് കിരണ്‍ മോറെയുടെ നിരീക്ഷണം. അതുകൊണ്ട് സാഹചര്യവും സന്ദര്‍ഭവും നോക്കി ബുംറയ്ക്കും ഷമിയ്ക്കും ആവശ്യമായ വിശ്രമം അനുവദിക്കാന്‍ മാനേജ്‌മെന്റ് ശ്രദ്ധിക്കണം. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഒന്നോ രണ്ടോ മത്സരങ്ങള്‍ തോറ്റാലും കുഴപ്പമില്ല. ടെസ്റ്റ് പരമ്പരയാണ് മുഖ്യം. ട്വന്റി-20, ഏകദിന മത്സരങ്ങളില്‍ ബുംറ – ഷമി ജോടിയെ ഒരുമിച്ച് കളിപ്പിക്കരുതെന്ന് മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ മോറെ വ്യക്തമാക്കി.

അവിഭാജ്യഘടകങ്ങൾ

ഓരോ രണ്ടു മത്സരം കഴിയുമ്പോഴും ബുംറയെയും ഷമിയെയും മാറി മാറി ടീമില്‍ ഉള്‍പ്പെടുത്താം. ഇതുവഴി ഇവര്‍ക്ക് വിശ്രമം ലഭിക്കും. ഒപ്പം ടീമിലെ യുവപേസര്‍മാര്‍ക്ക് അവസരവും പരിചയസമ്പത്തും, മോറെ കൂട്ടിച്ചേര്‍ത്തു. 2018 -ല്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ കളിച്ചപ്പോള്‍ ട്വന്റി-20 സ്‌ക്വാഡില്‍ ഷമിയുണ്ടായിരുന്നില്ല. ഏകദിന പരമ്പരയില്‍ ബുംറയ്ക്ക് പൂര്‍ണ വിശ്രമവും മാനേജ്‌മെന്റ് അനുവദിക്കുകയുണ്ടായി. എന്നാല്‍ ഇത്തവണ ഇതിന് സാധ്യത കുറവാണ്. ഇരുവരും പര്യടനത്തിലുടനീളം ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്.

രാഹുലിനെ കുറിച്ച്

കെഎല്‍ രാഹുലിനെ കുറിച്ചും കിരണ്‍ മോറെ മനസ്സുതുറക്കുന്നുണ്ട്. ഫീല്‍ഡിങ്ങിലുപരി വിക്കറ്റ് കീപ്പിങ് മികവിലാണ് രാഹുല്‍ മുന്നില്‍. ഇദ്ദേഹത്തെ വിക്കറ്റ് കീപ്പറായി ടീമിലെടുക്കുമ്പോള്‍ ഒരു അധിക ബൗളറെയോ ബാറ്റ്‌സ്മാനെയോ കളിപ്പിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കും. അതുകൊണ്ട് കെഎല്‍ രാഹുല്‍ തന്നെയായിരിക്കണം ഇന്ത്യയുടെ വിക്കറ്റ് കീപ്പറെന്ന് കിരണ്‍ മോറെ അറിയിച്ചു.

Story first published: Thursday, November 26, 2020, 17:19 [IST]
Other articles published on Nov 26, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X