
രണ്ട് ഇന്നിങ്‌സുകൊണ്ട് എങ്ങനെയാണ് ഒരു താരത്തെ വിലയിരുത്തുകയെന്നും പൃത്ഥ്വിക്ക് ഇനിയും അവസരം നല്‍കണമെന്നുമുള്ള നിലപാടാണ് അജയ് സ്വീകരിച്ചത്. 'നിങ്ങള്‍ വിശ്വസിക്കുന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കണമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഒന്നര മണിക്കൂറുകൊണ്ട് അത് മാറുന്നതല്ല. സന്നാഹ മത്സരത്തില്‍ മികച്ച റണ്‍സ് നേടാഞ്ഞിട്ടും പൃത്ഥ്വി ഷായ്ക്ക് ആദ്യ ടെസ്റ്റില്‍ അവസരം നല്‍കി. ഐപിഎല്ലിലും അവന് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഈ അവസരത്തില്‍ അവനെ വിശ്വസിക്കുകയാണ് വേണ്ടത്. ഭാവി താരമാണവന്‍. രണ്ട് ഇന്നിങ്‌സുകൊണ്ട് അത് മാറില്ല'-അജയ് ജഡേജ പറഞ്ഞു.

നേരത്തെ പൃത്ഥ്വിയുടെ ബാറ്റിങ് ടെക്‌നിക്കിനെ മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശിച്ചിരുന്നു. ബാറ്റിനും പാഡിനുമിടയിലൂടെ ട്രക്കിന് കടന്ന് പോകാമെന്നാണ് പൃത്ഥ്വിയുടെ ടെക്‌നിക്കിനെ ഗവാസ്‌കര്‍ പരിഹസിച്ചത്. എന്നാല്‍ ഇതിനോട് അനുകൂല നിലപാടല്ല അജയ് സ്വീകരിച്ചത്. 'എല്ലാവരും അവന്റെ ടെക്‌നിക്കിനെക്കുറിച്ചാണ് സംസാരിക്കുന്നത്.ഇതേ ടെക്‌നിക്ക് വെച്ചാണ് അവന്‍ സെഞ്ച്വറി നേടിയതും. അതില്‍ പുതുമയൊന്നും വന്നിട്ടില്ല. വെറും രണ്ട് ഇന്നിങ്‌സുകൊണ്ട് എങ്ങനെയാണ് കാര്യങ്ങള്‍ മാറി മറിയുന്നത്. കെ എല്‍ രാഹുലിന് മുകളില്‍ ഒരു 21 കാരന് എങ്ങനെയാണ് അവസരം ലഭിച്ചത്. ചുരുക്കം ചില മോശം പ്രകടനംകൊണ്ട് പൃത്ഥ്വി മോശം താരമാവില്ല'-അജയ് ജഡേജ പറഞ്ഞു.

ഒന്നാം ടെസ്റ്റില്‍ എട്ട് വിക്കറ്റിന് തോറ്റ ഇന്ത്യ നാല് മത്സര പരമ്പരയില്‍ 1-0ന് പിന്നിലാണ്. രണ്ടാം ഇന്നിങ്‌സില്‍ വെറും 36 റണ്‍സിനാണ് പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ് നിര പുറത്തായത്. ഇന്ത്യയെ സംബന്ധിച്ച് വലിയ നാണക്കേടുണ്ടാക്കുന്ന പ്രകടനമാണിത്. അതിനാല്‍ത്തന്നെ രണ്ടാം മത്സരത്തില്‍ തിരിച്ചുവരവ് നടത്തേണ്ടത് ഇന്ത്യക്ക് അത്യാവശ്യമാണ്.

ആദ്യ മത്സരത്തിന് ശേഷം വിരാട് കോലി നാട്ടിലേക്ക് മടങ്ങും. അതിനാല്‍ത്തന്നെ ബാറ്റിങ് നിരയില്‍ ഇന്ത്യക്ക് കൂടുതല്‍ കരുത്ത് ആവിശ്യമാണ്. അതിനാല്‍ത്തന്നെ പൃത്ഥ്വി ഷായെ പുറത്തിരുത്തിയേക്കും. ശുബ്മാന്‍ ഗില്‍ ടീമില്‍ ഇടം പിടിച്ചേക്കും. വൃദ്ധിമാന്‍ സാഹയ്ക്ക് പകരം റിഷഭ് പന്ത് എത്താനും സാധ്യതയുണ്ട്. എന്നാല്‍ കെ എല്‍ രാഹുലിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. കോലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മ ടീമിലേക്കെത്തുമെന്നും വിലയിരുത്തപ്പെടുന്നു.


Click it and Unblock the Notifications