Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Ind vs Aus: ടെസ്റ്റ് പരമ്പരയില്‍ നിന്ന് ഇഷാന്ത് ശര്‍മ പുറത്ത്, രോഹിതിന്റെ കാര്യത്തിൽ തീരുമാനം ഉടൻ

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നിന്നും ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മ പുറത്ത്. വ്യാഴാഴ്ച്ച ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. പരിക്ക് ഭേദമായി തിരിച്ചെത്താനൊരുങ്ങുന്ന രോഹിത് ശര്‍മയുടെ കാര്യം ഡിസംബര്‍ 11 -ന് ബിസിസിഐ ഒരിക്കല്‍ക്കൂടി വിലയിരുത്തും. നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് രോഹിത് ശര്‍മയുള്ളത്.

നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ രോഹിത്തിന് പങ്കെടുക്കാന്‍ കഴിയുമോയെന്ന് ഡിസംബര്‍ 11 -ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് അറിയിക്കും. ഇതേസമയം, നവ്ദീപ് സെയ്‌നിക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി ടി നടരാജനെ ഏകദിന സ്‌ക്വാഡിലേക്കും ബോര്‍ഡ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരമ്പരയില്‍ സെയ്‌നിക്ക് കളിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായാല്‍ നടരാജന്‍ ടീമിലെത്തും. നേരത്തെ, ട്വന്റി-20 സ്‌ക്വാഡില്‍ മാത്രമായിരുന്നു നടരാജന്റെ പേരുണ്ടായിരുന്നത്.

ishanthsharma

യുഎഇയില്‍ നടന്ന ഐപിഎല്ലിനിടെയുണ്ടായ പരിക്കാണ് ഇഷാന്ത് ശര്‍മയ്ക്ക് വിനയാകുന്നത്. പരിക്ക് ഭേദമായെങ്കിലും ടെസ്റ്റ് പരമ്പര കളിക്കാനുള്ള ശാരീരികക്ഷമത കൈവരിക്കാന്‍ ഇഷാന്തിന് കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ സംഘത്തില്‍ നിന്ന് ഇഷാന്ത് ശര്‍മയെ ഒഴിവാക്കാന്‍ ബിസിസിഐ തീരുമാനിച്ചത്. ഐപിഎല്ലിന് ശേഷം രോഹിത് ശര്‍മ ഇന്ത്യയിലേക്ക് തിരിച്ചുപോകാനുള്ള കാരണവും ബോര്‍ഡ് അറിയിക്കുന്നുണ്ട്.

പിതാവിന് അസുഖം ബാധിച്ച കാരണത്താലാണ് രോഹിത് ഇന്ത്യയിലേക്ക് മടങ്ങിയതെന്ന് ബിസിസിഐ വ്യക്തമാക്കി. നേരത്തെ, രോഹിത് ശര്‍മ ഇന്ത്യന്‍ ടീമിനൊപ്പം ഓസ്‌ട്രേലിയയിലേക്ക് സഞ്ചരിക്കാതിരുന്നതിന്റെ കാരണം അറിയില്ലെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കോലിയുടെ പ്രതികരണം പുതിയ അഭ്യൂഹങ്ങള്‍ക്ക് ഇടവരുത്തുമെന്ന് തിരിച്ചറിഞ്ഞാണ് സംഭവത്തില്‍ വിശദീകരണവുമായി ബിസിസിഐ രംഗത്തുവന്നത്.

സെലക്ഷന്‍ മീറ്റിങ്ങിന് മുന്‍പ് രോഹിത് ശര്‍മ പര്യടനത്തിലുണ്ടാകില്ലെന്ന് മെയില്‍ സന്ദേശം ലഭിച്ചിരുന്നു. ഐപിഎല്ലില്‍ പരിക്കേറ്റതാണ് രോഹിത് ശര്‍മയുടെ പിന്‍വാങ്ങലിന് കാരണമെന്ന് അന്ന് വിശദീകരണം ലഭിച്ചു. എന്നാല്‍ സെലക്ഷന്‍ മീറ്റിങ്ങിന് ശേഷം രോഹിത് ശര്‍മ ഐപിഎല്‍ കളിക്കുന്നത് കണ്ടു. ഈ അവസരത്തില്‍ അദ്ദേഹം ടീമിനൊപ്പം ഓസ്‌ട്രേലിയയില്‍ വരുമെന്നാണ് കരുതിയത്. പക്ഷെ കണ്ടില്ല. നിലവില്‍ രോഹിത് ശര്‍മയുടെ പങ്കാളിത്തം സംബന്ധിച്ച് അവ്യക്തതയുണ്ടെന്ന് വിരാട് കോലി വ്യാഴാഴ്ച്ച പറഞ്ഞിരുന്നു.

Story first published: Friday, November 27, 2020, 10:03 [IST]
Other articles published on Nov 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+