Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ആശങ്ക ഒഴിഞ്ഞു, ഇന്ത്യന്‍ താരങ്ങളുടെ കോവിഡ് ഫലം നെഗറ്റീവ്

സിഡ്‌നി: മൂന്നാം ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വലിയ ആശ്വാസമായി കോവിഡ് ടെസ്റ്റ് ഫലം. മെല്‍ബണില്‍ നിന്ന് ഇന്ന് സിഡ്‌നിയിലേക്ക് പുറപ്പെടുന്നതിന് മുമ്പായി നടത്തിയ പരിശോധനയില്‍ എല്ലാ താരങ്ങളുടെയും കോവിഡ് ഫലം നെഗറ്റീവായിരിക്കുന്നത്. നേരത്തെ മെല്‍ബണില്‍ ഭക്ഷണം കഴിക്കാന്‍ പോയ രോഹിത് ശര്‍മ, പൃത്ഥ്വി ഷാ, ശുബ്മാന്‍ ഗില്‍, റിഷഭ് പന്ത്, നവദീപ് സൈനി എന്നിവരെ മുന്‍കരുതല്‍ എന്ന നിലയില്‍ ഐസൊലേഷനില്‍ പാര്‍പ്പിച്ചിരുന്നെങ്കിലും ഇവരുടെ കോവിഡ് ഫലവും നെഗറ്റീവായതോടെ ഐസൊലേഷന്‍ ഒഴിവാക്കിയെന്നാണ് വിവരം. ഇന്ന് ഉച്ചതിരിഞ്ഞ് മെല്‍ബണില്‍ നിന്ന് ഡല്‍ഹിക്ക് പോകുന്ന ഇന്ത്യന്‍ ടീമിനൊപ്പം തന്നെയാവും ഐസൊലേഷനില്‍ കഴിഞ്ഞ താരങ്ങളും പോവുക.

മെല്‍ബണില്‍ കോവിഡ് ചട്ടം ലംഘിച്ച് ഇന്ത്യന്‍ താരങ്ങള്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയത് വലിയ വിവാദമായിരുന്നു. അഞ്ച് താരങ്ങള്‍ ബയോബബിള്‍ സുരക്ഷ ഭേദിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. ക്രിക്കറ്റ് ഓസ്‌ട്രേലിയ ചട്ട ലംഘനം നടന്നോ എന്നത് സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിലും ചട്ട ലംഘനം നടത്തിയെന്ന് അവര്‍ പറഞ്ഞില്ല. ഇതോടെ മെല്‍ബണില്‍ കളിക്കാന്‍ ഐസൊലേഷനില്‍ കഴിഞ്ഞ താരങ്ങള്‍ക്ക് തടസമുണ്ടാവില്ല.രോഹിത് ശര്‍മ,ശുബ്മാന്‍ ഗില്‍,റിഷഭ് പന്ത് എന്നിവര്‍ ഇന്ത്യയുടെ അഭിവാജ്യ ഘടകങ്ങളാണ്. സിഡ്‌നിയില്‍ പ്ലേയിങ് ഇലവനില്‍ ഇവര്‍ മൂന്നുപേരും ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ind-aus

ഭക്ഷണം കഴിക്കാന്‍ എത്തിയ ഇന്ത്യന്‍ താരങ്ങളുടെ ബില്ലടയ്ക്കുകയും വീഡിയോ പങ്കുവെക്കുകയും ചെയ്ത ആരാധകനാണ് വിവാദത്തിന് വഴിതുറന്നത്. താരങ്ങള്‍ ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ വൈറലായതോടെയാണ് താരങ്ങള്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയ വിവരം എല്ലാവരും അറിയുന്നത്. കൂടാതെ ബില്ലടച്ചതില്‍ നന്ദി അറിയിച്ച് റിഷഭ് പന്ത് തന്നെ കെട്ടിപ്പിടിച്ചെന്നും ആരാധകന്‍ വീഡിയോയില്‍ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം തന്നെ അത് തിരുത്തിയിരുന്നു. അപ്പോഴത്തെ ആവേശത്തില്‍ പറഞ്ഞതാണെന്നും കെട്ടിപ്പിടിച്ചിട്ടില്ലെന്നുമാണ് ആരാധകന്‍ പറഞ്ഞത്.

എന്തായാലും നിലവില്‍ സിഡ്‌നി ടെസ്റ്റിന് മുന്നോടിയായുള്ള ആശങ്കകളൊക്കെ ഒഴിഞ്ഞിരിക്കുകയാണ്. ബോക്‌സിങ് ഡേ ടെസ്റ്റിലെ മികവ് ആവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. രോഹിത് ശര്‍മ പ്ലേയിങ് ഇലവനിലേക്ക് മടങ്ങിയെത്തുന്നതോടെ മായങ്ക് അഗര്‍വാളിന്റെ സ്ഥാനം തെറിക്കാനുള്ള സാധ്യത കൂടുതലാണ്. നിലവില്‍ സ്റ്റാര്‍ പേസര്‍മാരുടെ പരിക്കാണ് ഇന്ത്യയെ അലട്ടുന്ന പ്രധാന പ്രശ്‌നം. ബൂംറ മാത്രമാണ് നിലവില്‍ അനുഭവസമ്പത്തുള്ള ബൗളര്‍. മുഹമ്മദ് സിറാജിനൊപ്പം സിഡ്‌നിയില്‍ ശര്‍ദുല്‍ ഠാക്കൂര്‍ കളിക്കുമെന്നാണ് വിവരം. ഓസീസ് നിരയിലേക്ക് ഡേവിഡ് വാര്‍ണറും മടങ്ങിയെത്തിയേക്കും.

Story first published: Monday, January 4, 2021, 11:42 [IST]
Other articles published on Jan 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+