For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സിഡ്‌നിയില്‍ ഇന്ത്യന്‍ നിരയില്‍ മൂന്ന് മാറ്റങ്ങള്‍ക്ക് സാധ്യത; നടരാജന്‍ അരങ്ങേറാന്‍ സാധ്യത കുറവ്

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് സിഡ്‌നിയില്‍ ജനുവരി ഏഴിന് ആരംഭിക്കുകയാണ്. നാല് മത്സര പരമ്പരയില്‍ ഇരു ടീമും 1-1 എന്ന നിലയിലാണ്. അതിനാല്‍ത്തന്നെ സിഡ്‌നിയിലെ മത്സരം ഇരു കൂട്ടര്‍ക്കും അഭിമാന പ്രശ്‌നമാണ്. മെല്‍ബണിലെ ബോക്‌സിങ് ഡേ ടെസ്റ്റിലെ തോല്‍വിക്ക് പകരം വീട്ടാനുറച്ചാവും ഓസീസിന്റെ വരവ്. ഇരു ടീമിലും മാറ്റങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. ഓസീസ് ടീമിലേക്ക് ഡേവിഡ് വാര്‍ണര്‍ എത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇന്ത്യയെ സംബന്ധിച്ച് പരിക്ക് വീണ്ടും വീണ്ടും വില്ലനാവുകയാണ്. മൂന്നാം ടെസ്റ്റിലും ടീമില്‍ മാറ്റം വരുത്താന്‍ ഇന്ത്യ നിര്‍ബന്ധിതരാവുകയാണ്. സിഡ്‌നിയില്‍ ഇന്ത്യന്‍ ടീമില്‍ വരാന്‍ സാധ്യത കൂടുതലുള്ള മൂന്ന് മാറ്റങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

മായങ്ക് അഗര്‍വാളിന് പകരം രോഹിത്

മായങ്ക് അഗര്‍വാളിന് പകരം രോഹിത്

രോഹിത് ശര്‍മ ഓപ്പണറായെത്താനുള്ള സാധ്യത കൂടുതലാണ്. ക്വാറന്റെയ്ന്‍ പൂര്‍ത്തിയാക്കിയ രോഹിത് ബുധനാഴ്ചയാണ് ടീമിനൊപ്പം ചേര്‍ന്നത്. പരിക്കിനെത്തുടര്‍ന്ന് പരിമിത ഓവര്‍ പരമ്പരയില്‍ നിന്ന് മാറ്റി നിര്‍ത്തിയ രോഹിതിനെ ടെസ്റ്റ് പരമ്പര കളിക്കുന്നതിനുവേണ്ടി മാത്രമാണ് ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് വിളിച്ചു വരുത്തിയത്.

14 ദിവസത്തെ ക്വാറന്റെയ്‌നും പൂര്‍ത്തിയാക്കി രോഹിത് എത്തുമ്പോള്‍ കളിപ്പിക്കാതിരിക്കാന്‍ വഴിയില്ല. രോഹിതിന്റെ ഓസ്‌ട്രേലിയയിലെ റെക്കോഡുകള്‍ അത്ര മികച്ചതല്ല. എന്നാല്‍ കോലിയുടെ അഭാവത്തില്‍ രോഹിതിന്റെ സാന്നിധ്യം ഇന്ത്യക്ക് കരുത്താകും. രോഹിത് എത്തിയാല്‍ മോശം ഫോമിലുള്ള മായങ്ക് അഗര്‍വാള്‍ പുറത്തിരിക്കാനാണ് സാധ്യത. മെല്‍ബണില്‍ അരങ്ങേറ്റം നടത്തി തിളങ്ങിയ ശുബ്മാന്‍ ഗില്ലിനെ നിലനിര്‍ത്തിയേക്കും.

മധ്യനിരയിലേക്ക് കെ എല്‍ രാഹുല്‍

മധ്യനിരയിലേക്ക് കെ എല്‍ രാഹുല്‍

വിദേശത്ത് മികച്ച ടെസ്റ്റ് പ്രകടനം അവകാശപ്പെടാന്‍ രാഹുലിനാവില്ലെങ്കിലും സമീപ കാലത്തായി ഉജ്ജ്വല ഫോമിലാണ് കളിക്കുന്നത്. ആദ്യ രണ്ട് ടെസ്റ്റിലും അവസരം ലഭിക്കാതിരുന്ന രാഹുലിന് മൂന്നാം മത്സരത്തില്‍ ഇന്ത്യ മധ്യനിരയിലേക്ക് പരിഗണിച്ചേക്കും. ഹനുമ വിഹാരിക്ക് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിക്കാത്തതിനാല്‍ അദ്ദേഹത്തിന് സ്ഥാനം നഷ്ടപ്പെടാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ സ്പിന്നറെ നിലയില്‍ക്കൂടി വിഹാരി ഉപയോഗപ്പെടുത്താം എന്നതിനാല്‍ താരത്തെ ഒഴിവാക്കുമോയെന്ന് കണ്ടറിയണം. സന്നാഹ മത്സരത്തില്‍ വിഹാരി സെഞ്ച്വറി നേടിയിരുന്നു.

നടരാജനല്ല,ശര്‍ദുല്‍ ഠാക്കൂറിന് അവസരം ലഭിച്ചേക്കും

നടരാജനല്ല,ശര്‍ദുല്‍ ഠാക്കൂറിന് അവസരം ലഭിച്ചേക്കും

പരിക്കേറ്റ ഉമേഷ് യാദവിന് പകരം ശര്‍ദുല്‍ ഠാക്കൂര്‍ കളിച്ചേക്കും. ടി നടരാജന്‍ അരങ്ങേറ്റം നടത്തുമെന്ന രീതിയില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും നടരാജനല്ല ശര്‍ദുല്‍ ഠാക്കൂറാവും സിഡ്‌നിയില്‍ കളിക്കുകയെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഇഷാന്ത് ശര്‍മ,മുഹമ്മദ് ഷമി,ഉമേഷ് യാദവ് എന്നീ മൂന്ന് സൂപ്പര്‍ പേസര്‍മാരെയാണ് ഇന്ത്യക്ക് നഷ്ടമായിരിക്കുന്നത്. എല്ലാം പ്രതീക്ഷയും ഇനി ബൂംറയിലേക്കാണ്. മുഹമ്മദ് സിറാജ് ടീമില്‍ സ്ഥാനം നിലനിര്‍ത്തിയേക്കും. നവദീപ് സൈനിയെ പരിഗണിക്കില്ലെന്നാണ് വിവരം.

Story first published: Thursday, December 31, 2020, 14:41 [IST]
Other articles published on Dec 31, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+