IND vs AUS: നിയമം അനുസരിക്കാന്‍ തയ്യാറല്ലെങ്കില്‍ ഇങ്ങോട്ട് വരരുത്'- നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍
സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ വേദിയെച്ചൊല്ലിയുള്ള പ്രശ്‌നം വലിയ വിവാദത്തിലേക്ക്. നേരത്തെ നാലാം ടെസ്റ്റ് ബ്രിസ്ബണിലെ ഗബ്ബയിലാണ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ സിഡ്‌നിയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന് ശേഷം താരങ്ങള്‍ ബ്രിസ്ബണിലെത്തിയാല്‍ അവിടെ 14 ദിവസം ക്വാറന്റെയ്‌നിലിരിക്കണം. എന്നാല്‍ ഇതിനോട് ഇന്ത്യന്‍ ടീം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇനിയും രണ്ടാഴ്ച ക്വാറന്റെയ്ന്‍ നോക്കാനാവില്ലെന്നും ബ്രിസ്ബണിലേക്ക് വരില്ലെന്നുമാണ് ഇന്ത്യന്‍ താരങ്ങളുടെ നിലപാട്. ഇപ്പോഴിതാ ഇന്ത്യയുടെ നിലപാടിനെ ശക്തമായി വിമര്‍ശിച്ചിരിക്കുകയാണ് ക്വീന്‍സ്‌ലാന്‍ഡ് സര്‍ക്കാര്‍. നിയമം പാലിക്കാന്‍ തയ്യാറാകാത്തവര്‍ ഇങ്ങോട്ട് വരാതിരിക്കണമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്.
നിലവില്‍ ഓസ്‌ട്രേലിയയിലെത്തിയ ശേഷം 14 ദിവസത്തെ ക്വാറന്റെയ്ന്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഇന്ത്യന്‍ താരങ്ങള്‍ പരിശീലനം ആരംഭിച്ചത്. പിന്നീട് ബയോബബിള്‍ സുരക്ഷയിലാണ് താരങ്ങളുടെ എല്ലാ കാര്യങ്ങളും നടക്കുന്നത്. അതിനാല്‍ത്തന്നെ ഒരു വേദിയില്‍ നിന്ന് മറ്റൊരു വേദിയിലേക്ക് പോയാല്‍ ക്വാറന്റെയ്‌നിലിരിക്കേണ്ട ആവിശ്യമില്ല. എന്നാല്‍ ബ്രിസ്ബണില്‍ കളിക്കണമെങ്കില്‍ ക്വാറന്റെയ്ന്‍ നോക്കണമെന്ന ഉറച്ച നിലപാടിലാണ് ക്യൂന്‍സ്‌ലാന്‍ഡ് സര്‍ക്കാരുള്ളത്.

'ഇന്ത്യന്‍ താരങ്ങള്‍ നിയമത്തിന് അനുസരിച്ച് കളിക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ലെങ്കില്‍ വരാതിരിക്കണമായിരുന്നു'-ക്യൂന്‍സ്‌ലാന്‍ഡ് ഹെല്‍ത്ത് ഷാഡോ മിനിസ്റ്റര്‍ റോസ് ബേറ്റ്‌സ് പറഞ്ഞു. നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും ആര്‍ക്കും വേണ്ടി മാറ്റാനാകില്ലെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്. ക്വാറന്റെയ്‌നില്‍ ഇളവ് നല്‍കില്ലെന്ന ഉറച്ച നിലപാടിലാണ് സര്‍ക്കാരുള്ളത്. 'ബ്രിസ്ബണിലെ ക്വാറന്റെയ്ന്‍ നിയമങ്ങള്‍ പാലിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ തയ്യാറല്ലെങ്കില്‍ അവര്‍ വരരുത്. നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാവും'-ക്യൂന്‍സ്‌ലാന്‍ഡ് സ്‌പോര്‍ട്‌സ് ഷാഡോ മിനിസ്റ്റര്‍ ടിം മന്‍ഡര്‍ പറഞ്ഞു.
ഇനിയും ക്വാറന്റെയ്ന്‍ ഇരിക്കേണ്ടി വന്നാല്‍ താരങ്ങളുടെ മാനസിക നിലയേയും കായിക ക്ഷമതയേയും അത് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. നിലവിലെ സാഹചര്യത്തില്‍ ഇനിയുമൊരു ക്വാറന്റെയ്‌ന് ശേഷം കളിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ തയ്യാറായേക്കില്ല. സര്‍ക്കാരും വിട്ട് വീഴ്ചയ്ക്ക് തയ്യാറാവാത്ത സാഹചര്യത്തില്‍ നാലാം ടെസ്റ്റ് ശരിക്കും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഇരു കൂട്ടരും നിലപാടിലുറച്ച് നിന്നാല്‍ നാലാം ടെസ്റ്റ് മൂന്നാം ടെസ്റ്റിന്റെ വേദിയായ സിഡ്‌നിയില്‍ തന്നെ നടത്താന്‍ സാധ്യത കൂടുതലാണ്.
ഇതിനിടെ അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ബയോബബിള്‍ സുരക്ഷ മറികടന്ന് ഭക്ഷണം കഴിക്കാന്‍ പുറത്തുപോയത് വലിയ തലവേദന ആയിരിക്കുകയാണ്. ആരാധകനെ താരങ്ങള്‍ കെട്ടിപ്പിടിക്കുകയും ചെയ്ത സാഹചര്യത്തില്‍ താരങ്ങളെ ഐസൊലേഷനിലാക്കിയിരിക്കുകയാണ്. രോഹിത് ശര്‍മ,പൃത്ഥ്വി ഷാ,റിഷഭ് പന്ത്,ശുബ്മാന്‍ ഗില്‍,നവദീപ് സൈനി എന്നിവരാണ് ചട്ട ലംഘനം നടത്തിയിരിക്കുന്നത്. ഇവരില്‍ ആര്‍ക്കെങ്കിലും കൊറോണ സ്ഥിരീകരിച്ചാല്‍ ഇന്ത്യയ്ക്കത് വലിയ തിരിച്ചടിയാവും. ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനാണ് രോഹിത് ശര്‍മ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications