For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സ്റ്റീവ് സ്മിത്തിനെ പുറത്താക്കാന്‍ എന്താണ് വഴി? തന്ത്രം വെളിപ്പെടുത്തി മൈക്കല്‍ ക്ലാര്‍ക്ക്

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാനാണ് സ്റ്റീവ് സ്മിത്ത്. ഇന്ത്യക്കെതിരായ ഒന്നാം ഏകദിനത്തില്‍ വെടിക്കെട്ട് സെഞ്ച്വറിയുമായി കളിയിലെ താരമായതും സ്മിത്തായിരുന്നു. നിലയുറപ്പിച്ചാല്‍ ബൗളര്‍മാര്‍ക്ക് വലിയ വെല്ലുവിളി തീര്‍ക്കുന്ന സ്മിത്തിനെ പുറത്താക്കാനുള്ള വഴി വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഓസീസ് നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്. ഇന്ത്യാ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ക്ലാര്‍ക്ക് സ്മിത്തിനെക്കുറിച്ച് പറഞ്ഞത്.

'സച്ചിന്റെ കമന്റ് ഞാന്‍ കേട്ടിരുന്നു. അതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. ഏതൊരു ബാറ്റ്‌സ്മാനായാലും 20 പന്തിലധികം നേരിട്ട് കഴിഞ്ഞാല്‍ പിന്നെ പുറത്താക്കുക പ്രയാസമുള്ള കാര്യമാണ്. സ്മിത്തിനെപ്പോലെയുള്ള ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കാനുള്ള ഏക വഴി ആദ്യ 20 പന്തിനുള്ളില്‍ പുറത്താക്കുകയെന്നതാണ്. ഏത് തരത്തിലും ആദ്യ 20 പന്തുകള്‍ പിന്നിടുന്നതില്‍ നിന്ന് സ്മിത്തിനെ തടയണം.

stevesmith

എല്‍ബിഡബ്ലു,ബൗള്‍ഡ്,സ്ലിപ്പില്‍ ക്യാച്ച് ഏത് വിധേനെയും പുറത്താക്കാന്‍ നോക്കണം. ഞാനായിരുന്നെങ്കില്‍ സ്റ്റംപില്‍ തന്നെ ലക്ഷ്യം വെക്കുമായിരുന്നു. മികച്ച ബൗണ്‍സറുകളിലൂടെ അറ്റാക്കിങ് നടത്താന്‍ ശ്രമിക്കും. സ്മിത്തിന്റെ പിഴവിനായി കാത്തിരിക്കും'-ക്ലാര്‍ക്ക് പറഞ്ഞു. സ്മിത്ത് നിലയുറപ്പിച്ചാല്‍ പുറത്താക്കാന്‍ വളരെ പ്രയാസമുള്ള താരമാണ് സ്മിത്ത്. ടെസ്റ്റിലാണ് സ്മിത്ത് കൂടുതല്‍ കരുത്തന്‍. ഏകദിനത്തിലും ടി20യിലും സ്മിത്തിന്റെ റെക്കോഡുകള്‍ കോലിയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതല്ല.

സ്പിന്‍ ബൗളിനെയും പേസിനെയും ഒരുപോലെ കളിക്കാന്‍ മികവ് കാട്ടുന്നുവെന്നതാണ് സ്മിത്തിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. ഇന്ത്യക്കെതിരായ ഒന്നാം ഏകദിനത്തില്‍ ജസ്പ്രീത് ബൂംറ,മുഹമ്മദ് ഷമി,നവദീപ് സൈനി,യുസ്‌വേന്ദ്ര ചാഹല്‍,രവീന്ദ്ര ജഡേജ എന്നിവരടങ്ങുന്ന ഇന്ത്യയുടെ മികച്ച ബൗളിങ് നിരയെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് സ്മിത്ത് കാഴ്ചവെച്ചത്.

ഇന്ത്യയുമായി മൂന്ന് ഏകദിന പരമ്പരയ്ക്ക് ശേഷം മൂന്ന് ടി20യും നാല് ടെസ്റ്റും ഓസ്‌ട്രേലിയ കളിക്കുന്നുണ്ട്. അതിനാല്‍ത്തന്നെ സ്മിത്തിന്റെ സാന്നിധ്യം ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. 2019ല്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടുമ്പോള്‍ സ്റ്റീവ് സ്മിത്ത്,ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ ഓസ്‌ട്രേലിയന്‍ ടീമില്‍ ഇല്ലായിരുന്നു. എന്നാല്‍ ഇരുവരും മടങ്ങിയെത്തിയതോടെ ഓസീസ് ടീം വളരെ ശക്തരായി മാറി.

ലാബുഷാനെകൂടി കംഗാരു നിരയിലേക്ക് എത്തിയതോടെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ വെല്ലുവിളി കൂടുതല്‍ ശക്തമായി. ഇന്ത്യക്കെതിരേ 10 ടെസ്റ്റ് മത്സരം കളിച്ചിട്ടുള്ള സ്മിത്ത് 84 ശരാശരിയില്‍ 1429 റണ്‍സാണ് അടിച്ചെടുത്തത്. ഇതില്‍ ഏഴ് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. നിലവില്‍ ടെസ്റ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്‌നാമാണ് സ്മിത്ത്.

Story first published: Sunday, November 29, 2020, 9:41 [IST]
Other articles published on Nov 29, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+