IND vs AUS: ഇന്ത്യയുടെ ടി20 പുതുമുഖക്കാര്‍ വിജയ് ഹസാരെ ട്രോഫിയില്‍ തിളങ്ങിയോ? കണക്കുകളിതാ
മുംബൈ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്ക് ഇന്ത്യ മൂന്ന് പുതുമുഖങ്ങളെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. ഐപിഎല്ലിലൂടെ ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റിയ ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രാഹുല്‍ തെവാത്തിയ എന്നിവര്‍ക്കാണ് ഇന്ത്യയുടെ ടി20 ടീമിലേക്ക് വിളിയെത്തിയത്. മുംബൈ ഇന്ത്യന്‍സ് താരങ്ങളാണ് ഇഷാനും സൂര്യകുമാറും. രാഹുല്‍ തെവാത്തിയ രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ്. ഈ വര്‍ഷം ടി20 ലോകകപ്പ് ഇന്ത്യയില്‍ നടക്കാനുള്ളതിനാല്‍ മികച്ച ടീമിനെ കണ്ടെത്തുന്നതിനായാണ് ഇന്ത്യ യുവതാരങ്ങള്‍ക്കടക്കം അവസരം നല്‍കുന്നത്.
മൂന്ന് താരങ്ങളും വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കുന്നുണ്ട്. ടി20 ടീമിലേക്ക് വിളിയെത്തിയ ശേഷം ഇവര്‍ കളിക്കുന്ന ആദ്യ ടൂര്‍ണമെന്റായിരുന്നു ഇത്. നടന്നുകൊണ്ടിരിക്കുന്ന ടൂര്‍ണമെന്റില്‍ മൂന്ന് താരങ്ങളുടെയും പ്രകടനം മികച്ചതായിരുന്നോ? കണക്കുകള്‍ നമുക്ക് പരിശോധിക്കാം.

ഇഷാന്‍ കിഷന്‍
23കാരനായ ഇടം കൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റിങ്ങില്‍ വെടിക്കെട്ട് തീര്‍ക്കാന്‍ കെല്‍പ്പുള്ള താരമാണ്. മധ്യപ്രദേശിനെതിരേ 94 പന്തില്‍ 173 റണ്‍സുമായി വിജയ് ഹസാരെ ട്രോഫിയില്‍ തിളങ്ങാന്‍ ഇഷാന് സാധിച്ചു. ജാര്‍ഖണ്ഡ് നായകനായ ഇഷാന്‍ റിഷഭ് പന്തിന്റെ സ്ഥാനത്തിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന താരമാണ്. എന്നാല്‍ സ്ഥിരത ഇഷാന്റെ പ്രശ്‌നമാണ്. ഇത്തവണത്തെ ഐപിഎല്ലിലും തിളങ്ങിയാല്‍ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളായി ഇഷാനും എത്തിയേക്കും.

സൂര്യകുമാര്‍ യാദവ്
അവസാന സീസണിലെ ഐപിഎല്ലിലെ മിന്നും പ്രകടനത്തോടെ ടി20 ടീമില്‍ സ്ഥാനം നേടിയെടുക്കുകയായിരുന്നു സൂര്യകുമാര്‍. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ അദ്ദേഹത്തിന് അവസരം പ്രതീക്ഷിച്ചെങ്കിലും തഴയപ്പെട്ടു. എന്നാല്‍ ഇംഗ്ലണ്ടിനെതിരേ ടീമിലേക്ക് പരിഗണിക്കപ്പെടുകയായിരുന്നു. ഡല്‍ഹിക്കെതിരേ അര്‍ധ സെഞ്ച്വറി നേടിയാണ് സൂര്യകുമാര്‍ ദേശീയ ടീമിലേക്കുള്ള പ്രവേശനം ആഘോഷിച്ചത്. പോണ്ടിച്ചേരിക്ക് എതിരേ 58 പന്തില്‍ 133 റണ്‍സെടുക്കാനും രാജസ്ഥാനെതിരേ 75 പന്തില്‍ 91 റണ്‍സെടുക്കാനും സൂര്യകുമാറിനായി.

രാഹുല്‍ തെവാത്തിയ
മധ്യനിരയില്‍ വെടിക്കെട്ട് പ്രകടനം കാഴ്ചവെക്കാന്‍ മിടുക്കുള്ള താരമാണ് രാഹുല്‍ തെവാത്തിയ. ഹരിയാനക്കുവേണ്ടി കളിക്കുന്ന അദ്ദേഹം ചത്തീസ്ഗഢിനെതിരേ 39 പന്തില്‍ 73 റണ്‍സുമായി വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചിരുന്നു. അവസാന സീസണിലെ ഐപിഎല്ലില്‍ ഷെല്‍ഡോന്‍ കോട്രലിനെ ഒരോവറില്‍ അഞ്ച് തവണ സിക്‌സര്‍ പറത്തിയാണ് തെവാത്തിയ താരമായി മാറിയത്. സ്പിന്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടായേക്കാവുന്ന താരമാണ് അദ്ദേഹം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications